Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍മാര്‍ക്ക് വിജയത്തുടക്കം, അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഓസ്‌ട്രേലിയ

ബ്രിസ്റ്റോള്‍: ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം. ചെറുമീനുകളായ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 34.5 ഓവറില്‍ വിജയം നേടുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ അര്‍ധസെഞ്ച്വറികളുമായി ഓസീസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. തിരിച്ചുവരവില്‍ വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനം കൂടിയാണ് ബ്രിസ്റ്റോളില്‍ കണ്ടത്.

1

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിന്റെ പേസ് നിരയ്‌ക്കെതിരെ പതറിയെങ്കിലും മികച്ച ചെറുത്തുനില്‍പ്പാണ് പിന്നീട് ടീം നടത്തിയത്. ഓപ്പണര്‍മാരായ മുഹമ്മദ് ഷഹസാദിനെയും സസായിയെയും അഞ്ച് റണ്‍സിനിടെ നഷ്ടമായ അഫ്ഗാന്‍ 48 റണ്‍സെടുത്ത റഹ്മത്ത് ഷായുടെയും ഷഹീദിയുടെയും മികവിലാണ് തിരിച്ചുവന്നത്. അര്‍ധസെഞ്ച്വറി നേടിയ നജീബുല്ല സദ്രാനാണ് ടോപ് സ്‌കോറര്‍. സദ്രാന്‍ 49 പന്തില്‍ 7 ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചാണ് അര്‍ധസെഞ്ച്വറി നേടിയത്.

ഗുല്‍ബാദിന്‍ നയിബ്, റാഷിദ് ഖാന്‍ എന്നിവരും തിളങ്ങി. 11 പന്തില്‍ 27 റണ്‍സടിച്ച റാഷിദ് ഖാന്‍ മികച്ച ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. ഓസീസ് നിരയില്‍ മൂന്ന് വിക്കറ്റ് വീതമെടുത്ത പാറ്റ് കമ്മിന്‍സും ആദം സാമ്പയും തിളങ്ങി. മറുപടി ബാറ്റിംഗില്‍ വാര്‍ണര്‍ 114 പന്തില്‍ പുറത്താകാതെ 89 റണ്‍സടിച്ചു. എട്ട് ബൗണ്ടറിയുണ്ട് വാര്‍ണറുടെ ഇന്നിംഗ്‌സില്‍. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 49 പന്തില്‍ 66 റണ്‍സെടുത്തു.

ആറ് ഫോറും നാല് സിക്‌സുമാണ് ഫിഞ്ച പറത്തിയത്. ഓപ്പണിംഗില്‍ വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് 96 റണ്‍സടിച്ചതോടെ ഓസീസ് വിജയം ഉറപ്പിച്ചിരുന്നു. ഉസ്മാന്‍ കവാജ, സ്റ്റീവന്‍ സ്മിത്ത്, എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ്, റാഷിദ് ഖാന്‍, നയീബ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Jun 01, 2019, 11:04 pm IST

ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണര്‍ക്കും അര്‍ധസെഞ്ച്വറി

Jun 01, 2019, 10:55 pm IST

ഓസ്‌ട്രേലിയ 20 ഓവറില്‍ ഒരുവിക്കറ്റിന് 117 എന്ന നിലയില്‍. ആരോണ്‍ ഫിഞ്ചിന് അര്‍ധസെഞ്ച്വറി. ഓസീസിന് വിജയത്തിലെത്താന്‍ 91 റണ്‍സ്‌

Jun 01, 2019, 10:00 pm IST

ഓസ്‌ട്രേലിയ 6.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയില്‍

Jun 01, 2019, 9:12 pm IST

അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റണ്‍സ് വിജയലക്ഷ്യം. മൂന്ന് വിക്കറ്റെടുത്ത കമ്മിന്‍സും സാമ്പയും ഓസീസ് നിരയില്‍ തിളങ്ങി

Jun 01, 2019, 8:52 pm IST

അഫ്ഗാനിസ്ഥാന്‍ 36 ഓവറില്‍ എട്ടിന് 187 റണ്‍സെന്ന നിലയില്‍

Jun 01, 2019, 8:23 pm IST

ഹഷ്മത്തുള്ളയെ സ്റ്റംമ്പ് ചെയ്ത് പുറത്താക്കുന്ന അലക്‌സ് കാരി

Jun 01, 2019, 8:06 pm IST

അഫ്ഗാനിസ്ഥാന്‍ 27.4 ഓവറില്‍ അഞ്ചിന് 107. 43 റണ്‍സെടുത്ത റഹ്മത്ത് ഷാ ടോപ് സ്‌കോറര്‍

Jun 01, 2019, 7:21 pm IST

അഫ്ഗാനിസ്ഥാന്‍ 16 ഓവറില്‍ മൂന്ന് വിക്കറ്റിന് 64 റണ്‍സെന്ന നിലയില്‍, സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സാമ്പ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു

Jun 01, 2019, 6:05 pm IST

മുഹമ്മദ് ഷഹസാദിനെ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി

Jun 01, 2019, 6:04 pm IST

ആദ്യ പന്തില്‍ അഫ്ഗാനിസ്താന് വിക്കറ്റ് നഷ്ടം

Story first published: Saturday, June 1, 2019, 23:57 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+