For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീലങ്കയെ വീഴ്ത്താന്‍ അഫ്ഗാനിസ്ഥാന്‍, ലോകകപ്പില്‍ അട്ടിമറി പേടി, കാര്‍ഡിഫില്‍ തീപ്പാറും

By Vaisakhan MK

കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ വിജയം തേടി ശ്രീലങ്കയും അഫ്ഗാനിസ്ഥാനും നാളെ കളത്തിലിറങ്ങും. ആദ്യ മത്സരത്തില്‍ ഇരുടീമുകളും തോറ്റതാണ്. എന്നാല്‍ ശ്രീലങ്കയെ സംബന്ധിച്ച് ഈ മത്സരവും കടുത്തതാണ്. ഓസ്‌ട്രേലിയന്‍ ബൗളിംഗിനെതിരെ വരെ മികച്ച ബാറ്റിംഗാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ച്ചവെച്ചത്. അതുകൊണ്ട് തന്നെ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്. അതേസമയം മറ്റൊരു അട്ടിമറിക്കാണ് അഫ്ഗാന്റെ ശ്രമം.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് അഫ്ഗാനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ശ്രീലങ്കയുടെ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ മോശം ഫോമിലാണ്. ന്യൂസിലന്റിനെതിരെ തകര്‍ന്നടിയുകയായിരുന്നു ശ്രീലങ്ക. അഫ്ഗാനിസ്ഥാനെതിരെ വമ്പന്‍ സ്‌കോര്‍ നേടുകയാവും ശ്രീലങ്കയുടെ ലക്ഷ്യം വലിയ മാര്‍ജിനില്‍ വിജയിക്കേണ്ടത് ശ്രീലങ്കയ്ക്കും അത്യാവശ്യമാണ്.

അട്ടിമറിക്കൊരുങ്ങി അഫ്ഗാനിസ്ഥാന്‍

അട്ടിമറിക്കൊരുങ്ങി അഫ്ഗാനിസ്ഥാന്‍

അഫ്ഗാന്‍ വലിയ പ്രതീക്ഷയിലാണ് ലങ്കയ്‌ക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ മെച്ചപ്പെട്ട പ്രകടനമാണ് ടീം കാഴ്ച്ചവെച്ചത്. മധ്യനിരയാണ് തിളങ്ങിയത്. അതേസമയം ഓപ്പണിംഗില്‍ മികച്ച താളം കണ്ടെത്താന്‍ സാധിച്ചാല്‍ അത് വലിയ സ്‌കോറിലേക്ക് അഫ്ഗാനിസ്ഥാനെ നയിക്കും. ഓസ്‌ട്രേലിയയുടെ പേസ് നിര മികച്ചതായത് കൊണ്ട് മുഹമ്മദ് ഷഹസാദ്, ഹസ്രത്തുള്ള സസായ് എന്നിവരാണ് പരാജയപ്പെട്ടത്. എന്നാല്‍ നജീബുള്ള സദ്രാന്റെ മികച്ച ഫോം അഫ്ഗാന് പ്രതീക്ഷയാണ്.

ലങ്കയ്ക്ക് ആശങ്ക

ലങ്കയ്ക്ക് ആശങ്ക

ശ്രീലങ്ക കടുത്ത ആശങ്കയിലാണ് മത്സരത്തിനിറങ്ങുന്നത്. ക്യാപ്റ്റന്‍ കരണരത്‌ന മാത്രമാണ് ഫോമിലുള്ളത്. ബാക്കിയെല്ലാവരും മോശം ഫോമിലാണ്. തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ഡിസില്‍വ എന്നിവര്‍ ആദ്യ മത്സരത്തില്‍ പെട്ടെന്ന് പുറത്തായിരുന്നു. 136 റണ്‍സിനാണ് ന്യൂസിലന്റിനെതിരെ ലങ്ക പുറത്തായത്. വാലറ്റത്ത് തിസാര പെരേര പിടിച്ച് നിന്നതാണ് മാത്രമാണ് ഏക ആശ്വാസം. ബാറ്റിംഗ് നിര ഫോം കണ്ടെത്തിയില്ലെങ്കില്‍ അഫ്ഗാനെതിരെ വന്‍ തോല്‍വി ലങ്ക വഴങ്ങേണ്ടി വരും.

പ്രതീക്ഷ റാഷിദ് ഖാനില്‍

പ്രതീക്ഷ റാഷിദ് ഖാനില്‍

അഫ്ഗാന്റെ പ്രതീക്ഷ റാഷിദ് ഖാനിലാണ്. മികച്ച ഫോമിലാണ് താരം കളിക്കുന്നത്. ലങ്ക ഫോമില്ലാത്തത് കാരണം റാഷിദ് ഖാന്റെ ബൗളിംഗില്‍ അവര്‍ കറങ്ങി വീഴുമെന്നും ടീം പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ 11 പന്തില്‍ 27 റണ്‍സ് റാഷിദ് അടിച്ചിരുന്നു. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയുമാണ് പറത്തിയത്. ഇതേ രീതി തന്നെ ലങ്കയ്‌ക്കെതിരെ തുടരും. അറ്റാക്കിംഗ് ബാറ്റിംഗ് രീതി അഫ്ഗാന്‍ താരങ്ങള്‍ പുറത്തെടുക്കാനാണ് സാധ്യത. ഓസ്‌ട്രേലിയക്കെതിരെ ഇത് ഫലം കണ്ടിരുന്നു.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇരുടീമുകളും തമ്മില്‍ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് തവണ ലങ്ക ജയം നേടിയപ്പോള്‍ ഒരു തവണ അഫ്ഗാനിസ്ഥാനാണ് വിജയിച്ചത്. ഇത്തവണ ഫോമിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് മുന്‍തൂക്കമുണ്ട്. അവസാനം കളിച്ച ഏകദിനത്തിലും വിജയം അഫ്ഗാനൊപ്പമായിരുന്നു. ലങ്കയുടെ ബാറ്റിംഗ് നിര അവസരത്തിനൊത്തുയര്‍ന്നാല്‍ മികച്ച മത്സരം കാണാനാവും. കാര്‍ഡിഫിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Story first published: Monday, June 3, 2019, 17:55 [IST]
Other articles published on Jun 3, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+