വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്തില്ല.. സമ്മതിച്ച് കമ്മിന്‍സ്, കാരണം ഐപിഎല്‍ അല്ല!

നിരവധി ഓസീസ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്

സിഡ്‌നി: ഐപിഎല്‍ കരാര്‍ നഷ്ടപ്പെടാതിരിക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിനെതിരേയും നായകന്‍ വിരാട് കോലിക്കെതിരേയും കളിക്കളത്തില്‍ മയത്തോടെയാണ് പെരുമാറുന്നതെന്ന് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭിപ്രായത്തിനെതിരേ പ്രതികരിച്ച് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. നിലവില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ടെസ്റ്റിലെ നമ്പര്‍ വണ്‍ പേസറായ കമ്മിന്‍സ്.

ഐപിഎല്‍ നടക്കും, ജൂലൈയില്‍! പക്ഷെ കാണികളില്ലാതെ... പുതിയ സൂചനകള്‍ പുറത്ത്ഐപിഎല്‍ നടക്കും, ജൂലൈയില്‍! പക്ഷെ കാണികളില്ലാതെ... പുതിയ സൂചനകള്‍ പുറത്ത്

ഐപിഎല്‍ ഏപ്രിലിലും ഇല്ല! നടത്തുക അസാധ്യം... സൂചന നല്‍കി മുന്‍ ചെയര്‍മാന്‍ഐപിഎല്‍ ഏപ്രിലിലും ഇല്ല! നടത്തുക അസാധ്യം... സൂചന നല്‍കി മുന്‍ ചെയര്‍മാന്‍

കഴിഞ്ഞ ദിവസം ക്ലാര്‍ക്കിന്റെ പരാമര്‍ശം തള്ളി ഓസീസ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ രംഗത്തു വന്നിരുന്നു. ശുദ്ധ അസംബന്ധമെന്നാണ് ക്ലാര്‍ക്കിന്റെ ആരോപണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. കരാര്‍ നിലനിര്‍ത്താന്‍ ടീമിലെ ആരും ഇന്ത്യക്കെതിരേ സോഫ്റ്റായിട്ടില്ലെന്നും പെയ്ന്‍ വ്യക്തമാക്കിയിരുന്നു.

2018-19ലെ പര്യടനം

2018-19ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ തങ്ങള്‍ അവരെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നു കമ്മിന്‍സ് സമ്മതിക്കുന്നു. പക്ഷെ അതിനു കാരണം ഐപിഎല്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് മൂന്നു താരങ്ങള്‍ക്കു വിലക്ക് നേരിടേണ്ടി വന്നതിനെ തുടര്‍ന്നു ലോക ക്രിക്കറ്റില്‍ ഓസീസ് ടീമിന്റെ പ്രതിച്ഛായ മോശമായി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അന്നെന്നും അതു കൊണ്ടാണ് തങ്ങള്‍ കൂളായതെന്നും കമ്മിന്‍സ് പറഞ്ഞു.

നല്ല കുട്ടികളിലായി

മാധ്യമങ്ങളും അല്ലാത്തവരുമെല്ലാം ഓസീസ് ക്രിക്കറ്റിനെക്കുറിച്ചാണ് അന്നു ചര്‍ച്ച ചെയ്തിരുന്നത്. തങ്ങളെ വീണ്ടും ആക്രമിക്കാന്‍ എന്തെങ്കിലുമൊരു പഴുത് തേടുകയായിരുന്നു എല്ലാവരും. അതുകൊണ്ടു തന്നെ കൂടുതല്‍ അച്ചടക്കം കാണിക്കാന്‍ ടീം തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തിയത്. അതുകൊണ്ടു തന്നെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ 'നല്ല കുട്ടികളാവാന്‍' ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയെ സ്ലെഡ്ജ് ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചതെന്നും കമ്മിന്‍സ് വിശദമാക്കി.

പെയ്‌നിന്റെ പ്രതികരണം

ഓസ്‌ട്രേലിയന്‍ ടീമിലെ ഏതെങ്കിലും താരങ്ങള്‍ കോലിക്കെതിരേ അത്ര സൗമ്യമായി പെരുമാറുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പെയ്ന്‍ പ്രതികരിച്ചത്.
കോലിയെ പുറത്താക്കാനോ, പ്രകോപിപ്പിക്കാനോ ആരു ശ്രമിക്കുന്നില്ലെന്നും തനിക്കു തോന്നിയിട്ടില്ല. ബൗള്‍ ചെയ്യുമ്പോഴും ബാറ്റിങിനായി ഇറങ്ങുമ്പോഴും കഴിവിന്റെ പരമാവധി പുറത്തെടുത്ത് ഓസ്‌ട്രേലിയയെ ജയിപ്പിക്കാനാണ് ഓരോ താരവും ശ്രമിക്കുന്നത്.
ആരാണ് കോലിക്കെതിരേ ഭയത്തോടെ, ബഹുമാനത്തോടെ കളിക്കുന്ന താരമെന്നു തനിക്കു മനസ്സിലായിട്ടില്ല. കോലിയെ പ്രകോപിപ്പിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രമിക്കാറില്ലെന്നു സത്യമാണ്. പ്രകോപിപ്പിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത് എന്നതാണ് ഇതിനു കാരണമെന്നും പെയ്ന്‍ വിശദമാക്കി.

ഐപിഎല്ലിനു ശേഷം ഓസീസ് മാറി

ഐപിഎല്‍ വന്നതോടെയാണ് ഇന്ത്യക്കു നേരെ ഓസീസ് താരങ്ങക്കു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായതെന്നായിരുന്നു ക്ലാര്‍ക്ക് തുറന്നടിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയോ ടീമിലെ മറ്റു കളിക്കാരെയോ സ്ലെഡ്ജ് ചെയ്യാന്‍ ഇപ്പോള്‍ ഓസീസിന്റെ പല താരങ്ങള്‍ക്കും ഭയമാണ്. കാരണം ഏപ്രിലില്‍ ഇവര്‍ക്കൊപ്പമോ, എതിരേയോ ഓസീസ് തങ്ങള്‍ക്കു ഐപിഎല്‍ കളിക്കാനുണ്ട് എന്നത് തന്നെയാണെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു.
താരങ്ങള്‍ക്കു വലിയ തുകയാണ് ഐപിഎല്ലിലൂടെ വരുമാനമായി ലഭിക്കുന്നത്. അത് നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടിരുന്നു.

Story first published: Friday, April 10, 2020, 14:08 [IST]
Other articles published on Apr 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X