ഐപിഎല്‍; മൂന്നാം തോല്‍വി ഭയവുമായി രാജസ്ഥാന്‍ ചൈന്നയുടെ പുലിമടയില്‍; ജയം ആര്‍ക്കാപ്പം?

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഒരു ജയംപോലുമില്ലാതെ ഉഴലുന്ന രാജസ്ഥാന്‍ റോയല്‍സ് ഞായറാഴ്ച നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. പതിവുപോലെ മികച്ച ടീമുമായി കളിക്കുന്ന ചെന്നൈ രണ്ടു ജയവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ആദ്യ രണ്ട് കളികളിലും തോല്‍വി വഴങ്ങിയ രാജസ്ഥാന് മത്സരം നിര്‍ണായകമാണ്. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ ബാറ്റ്‌സ്മാന്മാരുടെ പിടിപ്പുകേടുകൊണ്ടാണ് റോയല്‍സ് 14 റണ്‍സിന് തോറ്റത്. രണ്ടാം മത്സരത്തിലാവട്ടെ 198 റണ്‍സടിച്ചിട്ടും ടീം തോറ്റു. ഇത്തവണ ബൗളര്‍മാരുടെ കണിശതയില്ലായ്മ ടീമിന് തിരിച്ചടിയായി. മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയ മത്സരത്തിലായിരുന്നു ടീമിന് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്.

ചെന്നൈ മുന്നില്‍
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ആകട്ടെ രണ്ട് മത്സരങ്ങളിലും ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെയും അവര്‍ കീഴടക്കി. ബൗളര്‍മാര്‍ തിളങ്ങിയ രണ്ടു മത്സരങ്ങളിലും എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ കഴിഞ്ഞ ചെന്നൈ തികഞ്ഞ ആത്മവിശ്വാസത്തിലാകും മൂന്നാം മത്സരത്തിനിറങ്ങുക.

മാറ്റമില്ലാതെ ചെന്നൈ മാറ്റങ്ങളോടെ റോയല്‍സ്
ജയം ശീലമാക്കിയ ടീമില്‍ കാര്യമായ അഴിച്ചുപണിയില്ലാതെ ചെന്നൈ കളത്തിലിറങ്ങുമ്പോള്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രാജസ്ഥാന്‍ പരീക്ഷണം നടത്തിയേക്കും. കോടികള്‍ മുടക്കി രാജസ്ഥാന്‍ വാങ്ങിയ ജയദേവ് ഉനദ്കട്ട് ഫോമിലല്ലാത്തത് രാജസ്ഥാനും തിരിച്ചടിയാണ്. സ്പിന്നര്‍മാരും തിളങ്ങിയില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി രാജസ്ഥാന്‍ തോല്‍വി വഴങ്ങും. അതേസമയം, ഡേവിഡ് വില്ലിയും ലുങ്കി എന്‍ഗിഡിയും ചെന്നൈ ടീമില്‍ ഇക്കുറിയില്ല.

ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍
ഇരു ടീമുകളും നേരത്തെ 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. 7 തവണ രാജസ്ഥാന്‍ ജയിച്ചു. നിലവിലെ ഫോമില്‍ ചെന്നൈ തന്നെ ജയിക്കുമെന്നാണ് കളിവിദഗ്ധരുടെ പ്രവചനം. സ്വന്തം മൈതാനത്ത് കളിക്കിറങ്ങുന്നതിന്റെ ആനുകൂല്യവും ചെന്നൈക്ക് അനുകൂലമാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാതെ രാജസ്ഥാന് ജയം എത്തിപ്പിടിക്കാനാകില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications