Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ചെന്നൈ മുംബൈയെ തോല്‍പ്പിക്കുമോ; പ്ലേ ഓഫ് ഉറപ്പിക്കാന്‍ മത്സരഫലം നിര്‍ണായകം

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 44-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ചെപ്പോക്കില്‍ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ ജയിക്കുകയാണെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കും. മൂന്നാം സ്ഥാനത്തുള്ള മുംബൈയ്ക്കും ജയം അനിവാര്യമാണ്.

dhoni-rohit

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായാണ് ചെന്നൈ മുംബൈയെ നേരിടാനൊരുങ്ങുന്നത്. സീസണില്‍ ആദ്യമായി ഷെയ്ന്‍ വാട്‌സണ്‍ ഫോമിലോക്കുയര്‍ന്ന് ചെന്നൈയ്ക്ക് ആശ്വാസമാണ്. ബൗളര്‍മാരും ബാറ്റ്‌സമാന്മാരും ഒരുപോലെ മികവുകാട്ടുന്ന ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ ധോണിയുടെ സാന്നിധ്യം വിജയസാധ്യത വര്‍ധിപ്പിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വി പിണഞ്ഞാണ് മുംബൈയുടെ വരവ്. 12 പോയന്റുള്ള മുംബൈയ്ക്ക് ജയിച്ചാല്‍ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാം. ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലാത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിങ്ങില്‍ മിക്ക കളികളും ജയിച്ച മുംബൈയ്ക്ക് ടീമെന്ന നിലയില്‍ ഇനിയും മികവിലെത്താന്‍ കഴിഞ്ഞിട്ടില്ല.

ദീപക് ചഹാര്‍ നയിക്കുന്ന ചെന്നൈയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോമിലാണ്. ഇന്ത്യയുടെ രണ്ടാംനിര ബൗളര്‍മാരെ സമര്‍ഥമായി ഉപയോഗിക്കാന്‍ എംഎസ് ധോണിക്ക് കഴിയുന്നുണ്ട്. സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ കണിശതയാര്‍ന്ന ബൗളിങ്ങും എതിര്‍ടീമിന് തലവേദനയാകും. ജസ്പ്രീത് ബുംറ നയിക്കുന്ന മുംബൈ ബൗളിങ് നിരയെ ചെന്നൈയ്ക്ക് പ്രതിരോധിക്കാന്‍ കഴിയുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ സ്വതസിദ്ധമായ കളി കാഴ്ചവെച്ചാല്‍ മുംബൈ ചെന്നൈ മത്സരം കടുക്കുമെന്നുറപ്പ്.

Story first published: Friday, April 26, 2019, 11:36 [IST]
Other articles published on Apr 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+