Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയില്ലാതെ ഒരു ഐപിഎല്‍? ടീമില്ലാതാകുന്ന പ്രമുഖര്‍ ഇവരാണ്

എം എസ് ധോണി - ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പോപ്പുലര്‍ ആയ പേര് ആരുടേതെന്ന ചോദ്യത്തിന് ഈ ഒരു പേര് നിസംശയം പറയാം. കളിക്കാരന്‍ മാത്രമല്ല, കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുന്ന ക്രൗഡ് പുള്ളര്‍ കൂടിയാണ് ധോണി. ഐ പി എല്ലില്‍ ചെന്നൈയെയും രാജസ്ഥാനെയും വിലക്കിയതോടെ ഐ പി എല്ലിന് തല്‍ക്കാലത്തേക്കെങ്കിലും ധോണിയെ നഷ്ടപ്പെടും.

ചെന്നൈ നിരോധിക്കപ്പെട്ടതോടെ ടീമില്ലാതായ ധോണി അടുത്ത തവണ ലേലത്തിന് എത്തും. ഐ പി എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ധോണി ലേലത്തിന് എത്തുന്നത്. ചെന്നൈയുടെ ഐക്കണ്‍ താരമായി കഴിഞ്ഞ എട്ട് വര്‍ഷവും ധോണി കളിച്ചു. ധോണിയില്ലാത്ത ഒരു ഐ പി എല്‍ സങ്കല്‍പിക്കാന്‍ പോലും പറ്റില്ല എന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത്.

ധോണി മാത്രമല്ല, ഐ പി എല്‍ ടീമില്ലാതെയാകുന്ന പ്രമുഖ താരങ്ങളില്‍ ഇവരൊക്കെയാണ്.

ക്യാപ്റ്റന്‍ ധോണി

ക്യാപ്റ്റന്‍ ധോണി

കഴിഞ്ഞ എട്ട് വര്‍ഷവും ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു ധോണി. കോഴയുടെ കഥകള്‍ ഒരുവശത്ത് നടക്കുമ്പോള്‍ കളിക്കളത്തില്‍ കിരീടവും രണ്ടാം സ്ഥാനവും മറ്റും നേടി ധോണിയും കൂട്ടരും മുന്നില്‍ത്തന്നെ ഉണ്ടാകും. മാത്രമല്ല, ഈ പോയ വര്‍ഷങ്ങളിലെല്ലാം ഫെയര്‍ പ്ലേയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തന്നെയായിരുന്നു.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍. എട്ട് സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരമായ റെയ്‌ന എല്ലാ സീസണുകളും ചെന്നൈയ്ക്ക് വേണ്ടി കളിച്ചു.

അശ്വിന്‍

അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മറ്റൊരു വിശ്വസ്തന്‍. ഐ പി എല്ലിന്റെ തുടക്കം മുതല്‍ അശ്വിന്‍ ചെന്നൈ ടീമിലുണ്ട്. അത് വഴി ഇന്ത്യന്‍ ടീമിലും എത്തി.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെക്ക് ദേശീയ ക്രിക്കറ്റില്‍ സ്ഥാനമുണ്ടാക്കിക്കൊടുത്തത് ഐ പി എല്ലാണ്, രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ ഓപ്പണറാണ് രഹാനെ

സഞ്ജു വി സാംസണ്‍

സഞ്ജു വി സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് രാജസ്ഥാന്‍ ടീം വളരെ പ്രധാനപ്പെട്ടതാണ്. രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡിന്റെ കീഴിലാണ് സഞ്ജു വളര്‍ന്നത്. രാജസ്ഥാന്‍ ടീമില്ലെങ്കില്‍ അത് സഞ്ജുവിന് കനത്ത തിരിച്ചടിയാകും.

ബ്രണ്ടന്‍ മക്കുല്ലം

ബ്രണ്ടന്‍ മക്കുല്ലം

ഐ പി എല്ലിലെ വിദേശി താരങ്ങളില്‍ ഏറ്റവും പ്രമുഖനാണ് ബ്രണ്ടന്‍ മക്കുല്ലം. ചെന്നൈയ്ക്ക് വേണ്ടി മിന്നുന്ന തുടക്കങ്ങള്‍ നല്‍കുന്ന മക്കുല്ലം ഏതാനും സീസണുകളായതേയുള്ളൂ ചെന്നൈയിലെത്തിയിട്ട്.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് ടീമില്ലാതെയാകുന്ന മറ്റൊരു പ്രമുഖതാരം. നിലവില്‍ രാജസ്ഥാന്റെ ക്യാപ്റ്റനാണ് വാട്‌സന്‍.

Story first published: Wednesday, July 15, 2015, 15:31 [IST]
Other articles published on Jul 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+