For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഎസ്‌കെയുടെ ആദ്യ പ്ലേയിങ് ഇലവന്‍ ഓര്‍മയുണ്ടോ? അവരൊക്കെ ഇപ്പോള്‍ എവിടെയെന്ന് നോക്കാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ക്യാപ്റ്റനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് തവണ ഐപിഎല്ലില്‍ ചാമ്പ്യന്‍പട്ടം ചൂടിയിട്ടുണ്ട്. പലപ്പോഴും വയസന്‍ പടയെന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന ചെന്നൈയില്‍ കളിക്കുന്ന സീനിയര്‍ താരങ്ങള്‍ തന്നെയാണ് അവരുടെ കരുത്ത്. ധോണിയുടെ മനസറിഞ്ഞ് കൂടെനിക്കുന്ന മികച്ച നിരതന്നെയാണ് സിഎസ്‌കെയുടേത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണിലേക്ക് കടക്കാനൊരുങ്ങവെ സിഎസ്‌കെയുടെ ആദ്യ പ്ലേയിങ് ഇലവനെ ഓര്‍ക്കുന്നുണ്ടോ?അന്നത്തെ താരങ്ങളുടെ ഇന്നത്തെ അവസ്ഥ ഒന്ന് പരിശോധിക്കാം.

പാര്‍ഥിവ് പട്ടേല്‍-മാത്യു ഹെയ്ഡന്‍

പാര്‍ഥിവ് പട്ടേല്‍-മാത്യു ഹെയ്ഡന്‍

2008 ലെ പ്രഥമ ഐപിഎല്ലില്‍ ഏപ്രില്‍ 19നാണ് സിഎസ്‌കെ ആദ്യ മത്സരത്തിനിറങ്ങിയത്. അന്നത്തെ ടീമിന്റെ ഓപ്പണര്‍മാരായിരുന്നത് പാര്‍ഥിവ് പട്ടേലും മാത്യു ഹെയ്ഡനുമാണ്. ഇന്നും ക്രിക്കറ്റില്‍ സജീവമായി തുടരുന്ന പാര്‍ഥിവ് ഇത്തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയാണ് കളിക്കുന്നത്. അരങ്ങേറ്റ ഐപിഎല്ലില്‍ ചെന്നൈയ്ക്കുവേണ്ടി 10 പന്തില്‍ 15 റണ്‍സാണ് പട്ടേല്‍ നേടിയത്. അന്നത്തെ പാര്‍ഥിവിന്റെ സഹ ഓപ്പണറായിരുന്ന ഹെയ്ഡന്‍ ഇന്ന് വിരമിച്ച ശേഷം അവതാരകനായി പ്രവര്‍ത്തിക്കുന്നുണ്ട്. അരങ്ങേറ്റ ഐപിഎല്ലില്‍ 17 പന്തില്‍ 25 റണ്‍സാണ് ഹെയ്ഡന്‍ നേടിയത്.

മൈക്ക് ഹസി-എംഎസ് ധോണി

മൈക്ക് ഹസി-എംഎസ് ധോണി

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പരിശീലകനായി പ്രവര്‍ത്തിക്കുന്ന മൈക്ക് ഹസി ചെന്നൈയുടെ മൂന്നാം നമ്പറുകാരനായിരുന്നു. അന്നത്തെ ഹീറോയും ഹസിയായിരുന്നു. 54 പന്തില്‍ 8 ഫോറും 9 സിക്‌സുമടക്കം പുറത്താവാതെ 116 റണ്‍സാണ് ഹസി അടിച്ചെടുത്തത്.

സിഎസ്‌കെ നായകനായിരുന്ന ധോണിയുടെ അരങ്ങേറ്റം അത്ര മികച്ചതായിരുന്നില്ല.3 പന്തില്‍ രണ്ട് റണ്‍സെടുത്ത് ധോണി മടങ്ങി. ജെയിംസ് ഹോപ്‌സ് ധോണിയെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇന്നും സിഎസ്‌കെയുടെ നായകനായി ധോണി തിളങ്ങി നില്‍ക്കുന്നു.

സുരേഷ് റെയ്‌ന-ജേക്കബ് ഓറം

സുരേഷ് റെയ്‌ന-ജേക്കബ് ഓറം

ചെന്നൈ ആരാധകരുടെ 'ചിന്ന തല'യായി ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന റെയ്‌ന അരങ്ങേറ്റ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 13 പന്തില്‍ 32 പന്താണ് റെയ്‌ന നേടിയത്. ഇതില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും. അന്നത്തെ ടീമിലെ ഓള്‍റൗണ്ടറായിരുന്ന ന്യൂസീലന്‍ഡ് താരം ജേക്കബ് ഓറം ഇപ്പോള്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ് വിശ്രമ ജീവിതം നയിക്കുകയാണ്. അന്ന് 10 പന്തില്‍ 13 റണ്‍സാണ് ഓറം നേടിയത്.

സുബ്രമണ്യം ബദരിനാഥ്-ജോഗീന്ദര്‍ ശര്‍മ

സുബ്രമണ്യം ബദരിനാഥ്-ജോഗീന്ദര്‍ ശര്‍മ

ഈ അടുത്ത് വിരമിക്കല്‍ പ്രഖ്യാപിച്ച സുബ്രമണ്യം ബദരിനാഥ് തുടക്ക സീസണുകളില്‍ ചെന്നൈയുടെ നട്ടെല്ലായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ 14 പന്തില്‍ പുറത്താവാതെ 31 റണ്‍സാണ് ബദരിനാഥ് നേടിയത്. ഇതില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും.

ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് ഹീറോ ജോഗീന്ദര്‍ ശര്‍മ 2012ല്‍ ക്രിക്കറ്റ് മതിയാക്കി. നിലവില്‍ ഹരിയാനയിലെ ഡിഎസ്പിയാണ് (ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ്). മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ജോഗീന്ദര്‍ നേടിയത്.

പളനി അമര്‍നാഥ്-മന്‍പ്രീത് ഗോണി

പളനി അമര്‍നാഥ്-മന്‍പ്രീത് ഗോണി

പേസ് ബൗളറായ പളനി അമര്‍നാഥ് ക്രിക്കറ്റില്‍ അത്ര പരിചയസമ്പന്നാനായല്ല ചെന്നൈയ്ക്കുവേണ്ടി കളിച്ചത്. 15 ഫസ്റ്റ്ക്ലാസും 7 ലിസ്റ്റ് എ ക്രിക്കറ്റും കളിച്ച അനുഭവസമ്പത്തില്‍ സിഎസ്‌കെയുടെ ആദ്യ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ച താരം നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

മന്‍പ്രീത് സിങ് ഗോണി ചെന്നൈയ്‌ക്കൊപ്പം തിളങ്ങിയ താരമാണ്. ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചിട്ടുള്ള ഗോണി 2008 സീസണില്‍ 17 വിക്കറ്റാണ് വീഴ്ത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ 4 ഓവറില്‍ 42 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ഗോണി വീഴ്ത്തിയത്. കഴിഞ്ഞ വര്‍ഷം ഗോണി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

മുത്തയ്യ മുരളീധരന്‍

മുത്തയ്യ മുരളീധരന്‍

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും സിഎസ്‌കെയുടെ പ്രഥമ ഐപിഎല്‍ മത്സരത്തിന്റെ ഭാഗമായിരുന്നു. 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് മുരളി വീഴ്ത്തിയത്. പിന്നീട് ആര്‍സിബിക്ക് വേണ്ടിയും ഐപിഎല്‍ കളിച്ച മുരളി. നിലവില്‍ ക്രിക്കറ്റ് അക്കാദമിയിലൂടെ യുവതാരങ്ങളെ വളര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Story first published: Wednesday, August 12, 2020, 9:56 [IST]
Other articles published on Aug 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+