വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: റണ്‍വേട്ട, വിക്കറ്റ് വേട്ട- ഡുപ്ലെസിയും കറെനും തലപ്പത്ത്, പക്ഷെ ക്യാപ്പ് എവിടെ? കാരണമറിയാം

കെകെആറിന്റെ മല്‍സരം കഴിഞ്ഞിട്ടില്ല

ദുബായ്: ഐപിഎല്ലില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കു ഒരു താരത്തിനു ലഭിക്കുന്ന പ്രത്യേക അംഗീകാരമാണ് വ്യത്യസ്ത നിറത്തോടെയുള്ള തൊപ്പികള്‍. നിലവില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന താരത്തിന് ഓറഞ്ച് ക്യാപ്പും വിക്കറ്റെടുക്കുന്ന താരത്തിന് പര്‍പ്പിള്‍ ക്യാപ്പുമാണ് ലഭിക്കുന്നത്. ഈ ക്യാപ്പ് ധരിച്ചായിരിക്കും ഈ താരം മല്‍സരത്തില്‍ കളിക്കാനിറങ്ങുക. ഓരോ കളി കഴിയുന്തോറും ഇതിന്റെ അവകാശികള്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ട്.

1

എന്നാല്‍ ഈ സീസണില്‍ ഇതുവരെ ആരും ഓറഞ്ച്, പര്‍പ്പിള്‍ കളറിലുള്ള ക്യാപ്പണിഞ്ഞത് കളിക്കുന്നത് ആര്‍ക്കും കാണാനായിട്ടില്ല. നിലവില്‍ നാലു മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ പൂര്‍ത്തിയായിട്ടുള്ളത്. റണ്‍വേട്ടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയാണ് മുന്നില്‍. രണ്ടു കളികളില്‍ നിന്നും 130 ശരാശരിയില്‍, 160.49 സ്‌ട്രൈക്ക് റേറ്റോടെ 130 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

വിക്കറ്റ് കൊയ്ത്തില്‍ സിഎസ്‌കെയുടെ തന്നെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനാണ് മുന്നില്‍. രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകള്‍ പേസര്‍ താരം വീഴ്ത്തിയിട്ടുണ്ട്. സിഎസ്‌കെയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയും നാലു വിക്കറ്റുകളുമായി ഒപ്പമുണ്ട്. എന്നാല്‍ മികച്ച ശരാശരി കറെനെ മുന്നിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഇതുവരെ ഡുപ്ലെസിയെ ഓറഞ്ച് ക്യാപ്പിലും കറെനെ പര്‍പ്പിള്‍ ക്യാപ്പിലും കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായിട്ടില്ല. ഇതിനൊരു കാരണമുണ്ട്. ഐപിഎല്ലില്‍ എല്ലാ ടീമുകളും ചുരുങ്ങിയത് ഒരു മല്‍സരമെങ്കിലും കളിച്ച ശേഷം മാത്രമേ ഈ ക്യാപ്പുകള്‍ ടോപ്‌സ്‌കോറര്‍ക്കും വിക്കറ്റ് കൊയ്ത്ത് നടത്തുന്ന ബൗളര്‍ക്കും ധരിക്കാന്‍ അര്‍ഹതയുള്ളൂവെന്നാണ് നിയമം.

IPL 2020: പറഞ്ഞത് വിഡ്ഢിത്തം, ധോണിക്കു ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു- ആഞ്ഞടിച്ച് പീറ്റേഴ്‌സന്‍IPL 2020: പറഞ്ഞത് വിഡ്ഢിത്തം, ധോണിക്കു ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു- ആഞ്ഞടിച്ച് പീറ്റേഴ്‌സന്‍

IPL 2020: റണ്‍സ്, സിക്‌സര്‍, ക്യാച്ച്- രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടങ്ങള്‍, എല്ലാം നേടുമോ?IPL 2020: റണ്‍സ്, സിക്‌സര്‍, ക്യാച്ച്- രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടങ്ങള്‍, എല്ലാം നേടുമോ?

ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌ഴ്‌സ് ഈ സീസണില്‍ ഇനിയും ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. ഇന്നു മുംബൈ ഇന്ത്യന്‍സുമായിട്ടാണ് കെകെആറിന്റെ ആദ്യ മല്‍സരം. ഈ കളി കൂടി കഴിഞ്ഞ ശേഷം മാത്രമേ ഡുപ്ലെസി, കറെന്‍ എന്നിവരെ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകളില്‍ കാണാന്‍ കഴിയൂവെന്ന് ചുരുക്കം.

Story first published: Wednesday, September 23, 2020, 18:52 [IST]
Other articles published on Sep 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X