Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ ചോദ്യം ചെയ്യില്ല, ചെന്നൈയും രാജസ്ഥാനും പുറത്ത് തന്നെ?

മുംബൈ: ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും സസ്‌പെന്‍ഡ് ചെയ്ത കോടതി വിധി അംഗീകരിക്കുന്നതായി ബി സി സി ഐ. രണ്ട് വര്‍ഷത്തേക്കാണ് ഇരുടീമുകളെയും വിലക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധി മാനിക്കുന്നതായി ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു.

ബി സി സി ഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂറും ഡാല്‍മിയയുടെ അതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ബി സി സി ഐ കോടതി വിധി അംഗീകരിക്കുന്നതോടെ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ ടീമുകള്‍ ഐ പി എല്ലിന് പുറത്ത് തന്നെ തുടരാനാണ് സാധ്യത. ഇരുടീമുകള്‍ക്കും തങ്ങളുടേതായ രീതിയില്‍ കോടതിവിധിക്കെതിരെ അപ്പീല്‍ പോകാവുന്നതാണ്.

ബി സി സി യിലെ ശ്രീനിവാസന്‍ യുഗം

ബി സി സി യിലെ ശ്രീനിവാസന്‍ യുഗം

സുപ്രീം കോടതി ഇടപെട്ട് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയതോടെ ബി സി സി ഐയില്‍ ശ്രീനിവാസന്‍ യുഗം അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശ്രീനി മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ ചെന്നൈ ലോബിയുടെ തന്നെ തകര്‍ച്ചയാണ് കോടതി വിധിയിലൂടെ കാണാന്‍ പറ്റുന്നത്.

ബി സി സി ഐയുടെ പിന്തുണയില്ലാതെ

ബി സി സി ഐയുടെ പിന്തുണയില്ലാതെ

കോടതി വിധിയെ തങ്ങള്‍ അംഗീകരിക്കുന്നു ബി സി സി ഐ പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നതിന് അര്‍ഥം വിധിക്കെതിരെ ബി സി സിഐയുടെ ഭാഗത്ത് നിന്നും അപ്പീല്‍ പോകല്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ല എന്നാണ്. ബി സി സി ഐയുടെ പിന്തുണയില്ലാതെ ചെന്നൈയും രാജസ്ഥാനും അപ്പീല്‍ പോയാലും കാര്യമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.

സുതാര്യത വേണമെന്ന് ഡാല്‍മിയ

സുതാര്യത വേണമെന്ന് ഡാല്‍മിയ

രാജ്യത്തെ നിയമസംവിധാനം അനുസരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്നാണ് ഡാല്‍മിയ പറഞ്ഞത്. തങ്ങള്‍ കോടതിവിധിയെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ക്രിക്കറ്റ് പരമാവധി സുതാര്യമാകണം എന്നാണ് തങ്ങളുടെ ആഗ്രഹം.

പ്രസിഡണ്ടിനൊത്ത സെക്രട്ടറി

പ്രസിഡണ്ടിനൊത്ത സെക്രട്ടറി

ഡാല്‍മിയ പറഞ്ഞതില്‍ നിന്നും ഒരിഞ്ച് പോലും മാറാതെ ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറും തന്റെ നയം വ്യക്തമാക്കി. ക്രിക്കറ്റ് എന്ന വലിയ താല്‍പര്യം മുന്‍നിര്‍ത്തി കോടതിവിധിയെ അംഗീകരിക്കുന്നു.

ഇനി സാധ്യതകള്‍ ഇതാണ്

ഇനി സാധ്യതകള്‍ ഇതാണ്

ഒന്നുകില്‍ രണ്ട് വര്‍ഷത്തെ വിലക്ക് കഴിയുന്നത് വരെ കാത്തിരിക്കുക. അല്ലെങ്കില്‍ പുതിയ ഉടമസ്ഥരുടെ പേരിലേക്ക് ടീം മാറുക. ഇത് രണ്ടുമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും മുന്നിലുള്ള സാധ്യതകള്‍.

Story first published: Wednesday, July 15, 2015, 10:03 [IST]
Other articles published on Jul 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+