ഐപിഎല്‍; കിങ്‌സ് ഇലവനെ എറിഞ്ഞുപിടിച്ച ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 18-ാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം. 22 റണ്‍സിനാണ് ചെന്നൈ പഞ്ചാബിനെ കീഴ്‌പ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മധ്യ ഓവറുകളില്‍ പഞ്ചാബ് വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ചെന്നൈ പഞ്ചാബ് ബാറ്റ്‌സ്മാന്മാരെ തളച്ചിട്ടു. ജയിക്കാവുന്ന സ്‌കോറിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് രണ്ടാം ഓവറില്‍ ക്രിസ് ഗെയ്‌ലിനെയും(5), മായങ്ക് അഗര്‍വാളിനേയും(0) നഷ്ടമായിരുന്നു. പിന്നീട് കെ എല്‍ രാഹുല്‍(55), സര്‍ഫ്രാസ് ഖാന്‍(67) എന്നിവര്‍ ചേര്‍ന്ന കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ടു നയിച്ചത്. ചെന്നൈക്കുവേണ്ടി ഹര്‍ഭജന്‍ സിങ്ങും സ്‌കോട്ട് കഗ്ലിയനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ 160 റണ്‍സെടുക്കുകയായിരുന്നു. മധ്യ ഓവറുകളില്‍ ചെന്നൈയെ പഞ്ചാബ് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടിയതോടെയാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലെത്താതിരുന്നത്.
അവസാന ഓവറുകള്‍ ക്യാപ്റ്റന്‍ ധോണി(23 പന്തില്‍ 37)യും അമ്പാട്ടി റായിഡു(15 പന്തില്‍ 21)വും ചേര്‍ന്ന് നടത്തി രക്ഷാ പ്രവര്‍ത്തനം ചെന്നൈ ടീമിന് തുണയായി. അവസാന മൂന്ന് ഓവറില്‍ ചെന്നൈ 44 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ധോണിയും റായിഡുവും ചേര്‍ന്ന് 40 പന്തില്‍ 60 റണ്‍സാണെടുത്തത്. 150 താഴെ ടോട്ടല്‍ പ്രതീക്ഷിച്ച പഞ്ചാബിന് ഡെത്ത് ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനായില്ല.

ചെന്നൈക്ക് മികച്ച തുടക്കം
ചെന്നൈക്കുവേണ്ടി ഷെയ്ന്‍ വാട്‌സണും ഫാഫ് ഡു പ്ലസിസും മികച്ച തുടക്കമാണ് നല്‍കിയത്. വാട്‌സണ്‍ 26 റണ്‍സും ഡു പ്ലസിസ് 54ഉം റണ്‍സ് നേടി. സുരേഷ് റെയ്‌ന(17)യാണ് കാര്യമായി സ്‌കോര്‍ ചെയ്ത മറ്റൊരു ബാറ്റ്‌സ്മാന്‍. പഞ്ചാബിനുവേണ്ടി വീഴ്ത്തിയ മൂന്നു വിക്കറ്റുകളും ആര്‍ അശ്വിന് സ്വന്തമായി. പഴയ തട്ടകത്തില്‍ പിച്ചിന്റെ സ്വഭാവമറിഞ്ഞ് പന്തെറിയാന്‍ അശ്വിന് കഴിഞ്ഞു.

ഇരു ടീമുകളിലേയും മാറ്റങ്ങള്‍
കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്രിസ് ഗെയ്‌ലും ആഡ്രൂ ടൈയും കിങ്‌സ് ഇലവന്‍ ടീമിലേക്ക് മടങ്ങിയെത്തി. അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനും, ഹാര്‍ദസ് വില്‍ജിയോനും ടീമില്‍ കളിക്കുന്നില്ല. ചെന്നൈയുടെ നിരയിലും മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഡ്വെയ്ന്‍ ബ്രാവോ പുറത്തായപ്പോള്‍ സ്‌കോട്ട് കഗ്ലിയന്‍ ഐപിഎല്ലില്‍ അരങ്ങേറും. ഫാഫ് ഡു പ്ലസിസിന് പുതിയ സീസണിലെ ആദ്യ മത്സരത്തിന് അവസരം നല്‍കി. സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും കളിക്കിറങ്ങി. ശാര്‍ദുല്‍ ഠാക്കൂര്‍, മോഹിത് ശര്‍മ എന്നിവര്‍ ടീമിന് പുറത്തായി. ഫോമിലല്ലാത്ത അമ്പാട്ടി റായിഡുവിനെ ഓപ്പണിങ് സ്ഥാനത്തുനിന്നും മാറ്റിയാണ് കളിപ്പിച്ചത്.

പരസ്പരം ഏറ്റുമുട്ടിയപ്പോള്‍
ഇതുവരെ 20 തവണ നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ 12 തവണ ചെന്നൈയും എട്ട് തവണ ചെന്നൈയും ജയിച്ചു. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ ചെന്നൈയും രണ്ട് തവണ പഞ്ചാബും ജയിച്ചു.
CSKvKXIP
.@msdhoni wins the toss and puts his team @ChennaiIPL in to bat first on a hot afternoon in Chennai. 🌞#CSKvKXIP pic.twitter.com/Hy7vW3www3
— IndianPremierLeague (@IPL) April 6, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications