വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബ്രദര്‍' ധോണിക്ക് പാട്ട് സമര്‍പ്പിച്ച് ബ്രാവോ... ടീസര്‍ വിട്ടു, ധോണി മയം, വീഡിയോ കാണാം

സിഎസ്‌കെ ടീമിന്റെ അവിഭാജ്യഘടകമാണ് ബ്രാവോ

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ തന്റെ സഹോദരതുല്യനായ ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിക്കു വേണ്ടി പാട്ട് തയ്യാറാക്കുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങളും അടുത്ത കൂട്ടുകാരുമാണ് ഇരുവരും. ധോണിയെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടിന്റെ ടീസര്‍ ബ്രാവോ പുറത്തുവിട്ടിട്ടുണ്ട്. ധോണി ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് പാട്ടിന്റെ വരികള്‍. വളരെ സിംപിളായ വാക്കുകളാണ് ഗാനത്തില്‍ അദ്ദേഹം ഉപയോഗിക്കുകയും ചെയ്തിരിക്കുന്നത്.

dhoni bravo

തന്റെ സഹോദരനായ എംഎസ് ധോണിക്കു വേണ്ടി തയ്യാറാക്കുന്ന പാട്ടിന്റെ സാംപിളാണിതെന്നു പറഞ്ഞു കൊണ്ടായിരുന്നു ബ്രാവോ വീഡിയോ തുടങ്ങിയത്. എംഎസ് ധോണി നമ്പര്‍ സെവന്‍... എംഎസ് ധോണി നമ്പര്‍ സെവന്‍, റാഞ്ചി മുഴുവന്‍ ധോണിയെന്നു ആര്‍പ്പുവിളിക്കുന്നു, ഇന്ത്യ മുഴുവന്‍ മഹിയെന്നു ആര്‍പ്പുവിളിക്കുന്നു, ചെന്നൈ മുഴുവന്‍ തലയെന്നു ആര്‍പ്പുവിളിക്കുന്നു, എംഎസ് ധോണി ലോകം കീഴടക്കിയവനാണ് എന്നായിരുന്നു ബ്രാവോയുടെ പാട്ടിന്റെ വരികള്‍.

ധോണിക്കായി ബ്രാവോ തയ്യാറാക്കിയ പാട്ടിന്റെ വീഡിയോ കാണാം

ക്രിക്കറ്റെന്ന നിലയില്‍ മാത്രമല്ല റാപ്പ് ഗായകനെന്ന നിലയിലും ആരാധകര്‍ക്കു പ്രിയങ്കരനാണ് ബ്രാവോ. നേരത്തേ ചാംപ്യനെന്നു തുടങ്ങുന്ന ഗാനം താരം പുറത്തിറക്കിയിരുന്നു. ഇതു വൈറലായി മാറുകയും ചെയ്തിരുന്നു. 2016ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ വിന്‍ഡീസ് ടീം ജേതാക്കളായപ്പോള്‍ ടീമിലെ മുഴുവന്‍ താരങ്ങളും ഈ ഗാനത്തിനൊപ്പം ചുവട് വച്ചിരുന്നു.

യുവി പുറത്തായപ്പോള്‍ പ്രതീക്ഷ കൈവിട്ടു, ഹൃദയം തകര്‍ന്നു!! ക്ലാസിക്ക് ഫൈനലിനെക്കുറിച്ച് കൈഫ്യുവി പുറത്തായപ്പോള്‍ പ്രതീക്ഷ കൈവിട്ടു, ഹൃദയം തകര്‍ന്നു!! ക്ലാസിക്ക് ഫൈനലിനെക്കുറിച്ച് കൈഫ്

ഞെട്ടിച്ച് ടെയ്‌ലര്‍... ഐപിഎല്‍ ഓള്‍ ടൈം ഇലവനില്‍ രോഹിത്തില്ല!! ഇന്ത്യയുടെ ഏഴു താരങ്ങള്‍ഞെട്ടിച്ച് ടെയ്‌ലര്‍... ഐപിഎല്‍ ഓള്‍ ടൈം ഇലവനില്‍ രോഹിത്തില്ല!! ഇന്ത്യയുടെ ഏഴു താരങ്ങള്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ധോണിക്കും സിഎസ്‌കെയ്ക്കുമൊപ്പം മികച്ച പ്രകടനം നടത്താന്‍ തയ്യാറെടുക്കുകയായിരുന്നു ബ്രാവോ. അതിനിടെയാണ് കൊവിഡ്-19 ടൂര്‍ണമെന്റിനെ അനിശ്ചിതത്വത്തിലാക്കിയത്. ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണ് ബിസിസിഐ. ഇതിനിടെയാണ് ധോണിയെ പുകഴ്ത്തിക്കൊണ്ട് ബ്രാവോ പാട്ട് തയ്യാറാക്കുന്നത്.

ധോണിയുമായുള്ള തന്റെ സൗഹൃദത്തിലെ ചില രസകരമായ ഓര്‍മകള്‍ ബ്രാവോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ പങ്കുവച്ചിരുന്നു. സിഎസ്‌കെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയ 2018ലെ ഐപിഎഎല്ലിനിടെയായിരുന്നു സംഭവമെന്നും തമാശയായി വയസ്സനെന്നു വിളിച്ച് കളിയാക്കിയ ധോണി ഓട്ട മല്‍സരത്തിനു വെല്ലുവിളിച്ചതായും ബ്രാവോ പറഞ്ഞിരുന്നു. ടൂര്‍ണമെന്റിനിടെ ഓട്ട മല്‍സരം നടത്തിയാല്‍ ചിലപ്പോള്‍ തങ്ങളിലൊരാളുടെ പേശിക്കു പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അന്നു ധോണിയോടു പറഞ്ഞു. ഒടുവില്‍ ഐപിഎല്‍ ഫൈനലിനു ശേഷം തങ്ങള്‍ മല്‍സരം നടത്തി. വളരെ ക്ലോസായ, നല്ലൊരു റേസായിരുന്നു അത്. ധോണിക്കായിരുന്നു അന്നു ജയം. വളരെ വേഗത്തിലാണ് അദ്ദേഹം ഓടിയതെന്നും ബ്രാവോ വ്യക്തമാക്കിയിരുന്നു.

Story first published: Tuesday, April 21, 2020, 15:45 [IST]
Other articles published on Apr 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X