Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈക്ക് കനത്ത തിരിച്ചടി; പ്രധാന ഓള്‍റൗണ്ടര്‍ രണ്ടാഴ്ചത്തേക്ക് പുറത്ത്

ചെന്നൈ: ഐപിഎല്ലില്‍ വിജയക്കുതിപ്പ് നടത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടിയായി ടീമിന്റെ പ്രധാന ഓള്‍റൗണ്ടറായ ഡ്വെയ്ന്‍ ബ്രാവോ പരിക്കേറ്റ് പുറത്ത്. പേശിവലിവ് കാരണം ബ്രാവോയ്ക്ക് രണ്ടാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ടീമിന്റെ ബാറ്റിങ് കോച്ച് മൈക്ക് ഹസ്സി അറിയിച്ചു. ചെന്നൈക്കായി ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങുന്ന താരമാണ് ബ്രാവോ.

dwaynebravo

ബ്രോവോയുടെ അസാന്നിധ്യം ടീമിന് കനത്ത നഷ്ടമാണെന്ന് ഹസ്സി പറഞ്ഞു. ഓള്‍റൗണ്ട് പ്രകടനത്തില്‍ ബ്രാവോ ടീമിന് ബാലന്‍സിങ് നല്‍കുന്ന താരമാണ്. ബ്രാവോ ഇല്ലാതെയും ടീം കളിക്കാന്‍ പ്രാപ്തരാണെന്നും വിജയക്കുതിപ്പ് തുടരുമെന്നും ഹസ്സി വ്യക്തമാക്കി. ആദ്യ നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയങ്ങള്‍ നേടിയ ചെന്നൈ അടുത്ത മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് നേരിടുക.

ബ്രാവോയ്ക്ക് പകരം ന്യൂസിലന്‍ഡ് താരം സ്‌കോട്ട് കഗ്ലെയിന്‍ ആയിരിക്കും ടീമിനായി ഇറങ്ങുകയെന്നാണ് സൂചന. അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിച്ചെറിയാന്‍ ബ്രാവോയുടെ മിടുക്ക് ചെന്നൈക്ക് പല മത്സരങ്ങളിലും ജയം നേടിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഡെത്ത് ഓവറുകളില്‍ ആരെക്കൊണ്ട് പന്തെറിയിക്കണമെന്നതായിരിക്കും ടീം നേരിടുന്ന പ്രധാന വെല്ലുവിളി.

പഞ്ചാബിനെതിരായ മത്സരത്തില്‍ ഓപ്പണിങ് ബാറ്റിങ്ങും ചെന്നൈയ്ക്ക് തലവേദനയാണ്. ഷെയ്ന്‍ വാട്‌സണും അമ്പാട്ടി റായിഡുവും ചേര്‍ന്ന സഖ്യം ഫോമിലല്ലാത്തത് തുടര്‍ന്നു വരുന്ന കളിക്കാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നു. ചെന്നൈയില്‍ കളിക്കാനിറങ്ങുന്ന അശ്വിന് നന്നായി അറിയാവുന്ന സാഹചര്യമാണെന്നതിനാല്‍ മികച്ച പോരാട്ടമായിരിക്കും ആരാധകരെ കാത്തിരിക്കുന്നത്.

Story first published: Saturday, April 6, 2019, 9:35 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+