വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ഇന്ത്യ കപ്പടിക്കുമോ? എല്ലാം ഇവരുടെ കൈകളില്‍... ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍

മൂന്നാം ലോക കിരീടം തേടിയാണ് ഇംഗ്ലണ്ട് ടീം ഇംഗ്ലണ്ടിലെത്തുക

By Manu

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ഏകദിന ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മൂന്നാം കിരീടമെന്ന മോഹവുമായാണ് വിരാട് കോലിയും സംഘവും വിമാനം കയറുക. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ എംഎസ് ധോണിയുടെ കീഴിലാണ് ഇന്ത്യ ലോക ചാംപ്യന്‍മാരായത്. ഇത്തവണ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യ.

ഇവര്‍ക്ക് ലോകകപ്പ് അരങ്ങേറ്റം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി, ആരൊക്കെ കളിക്കും?ഇവര്‍ക്ക് ലോകകപ്പ് അരങ്ങേറ്റം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി, ആരൊക്കെ കളിക്കും?

ഐപിഎല്‍: പുതിയ സീസണില്‍ ആരൊക്കെ തുടരും, ആരൊക്കെ പോവും? ട്രാന്‍സ്ഫര്‍ സാധ്യതകള്‍ ഇങ്ങനെ... ഐപിഎല്‍: പുതിയ സീസണില്‍ ആരൊക്കെ തുടരും, ആരൊക്കെ പോവും? ട്രാന്‍സ്ഫര്‍ സാധ്യതകള്‍ ഇങ്ങനെ...

ഒരുപിടി മികച്ച താരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഇവരില്‍ ചിലരുടെ പ്രകടനമായിരിക്കും ഇന്ത്യ ലോകകപ്പ് നേടുമോയെന്ന കാര്യത്തില്‍ നിര്‍ണായകമാവുക. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ സാധ്യതയുള്ള ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ടീം ഇന്ത്യയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് സ്റ്റാര്‍ ബാറ്റ്‌സ്മാനും നായകനുമായ വിരാട് കോലി. ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 2015ലെ കഴിഞ്ഞ ലോകകപ്പ് നടന്ന കലണ്ടര്‍ വര്‍ഷത്തില്‍ കോലി അത്ര മികച്ച ഫോമിലായിരുന്നില്ല. 20 മല്‍സരങ്ങളില്‍ നിന്നും 623 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും കോലി പ്രകടനം മെച്ചപ്പെടുത്തുന്നതാണ് കണ്ടത്.
2016ല്‍ 10 കളികളില്‍ നിന്നും 92നു മുകൡ ശരാശരിയില്‍ 739 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം 76.84 ശരാശരിയില്‍ 1460 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ഈ വര്‍ഷം ഇതുവരെ 127 ശരാശരിയില്‍ 889 റണ്‍സ് ഇതിനകം കോലി നേടിക്കഴിഞ്ഞു. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും ലോക റാങ്കിങില്‍ നമ്പര്‍ വണ്‍ താരം കൂടിയാണ് അദ്ദേഹം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

കോലിയെപ്പോലെ തന്നെ ടീം ഇന്ത്യയുടെ മറ്റൊരു മിന്നും താരമാണ് വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുക എതിര്‍ ടീമുകള്‍ക്കു ദുഷ്‌കരമായിരിക്കും. ഏതു തരത്തിലുള്ള ഷോട്ടുകളും അനായാസം കളിക്കാന്‍ മിടുക്കുള്ള ഹിറ്റ്മാന്‍ ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ ഏക താരമെന്ന ലോക റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്.
മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ തുടങ്ങിയ അദ്ദേഹം ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടതോയെയാണ് തനിനിറം പുറത്തെടുത്തത്.
ഓപ്പണറായ ശേഷം 60ന് അടുത്ത് ശരാശരിയില്‍ 5000ത്തില്‍ കൂടുല്‍ റണ്‍സ് രോഹിത് അടിച്ചുകൂട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 72 ആണ് ഹിറ്റ്മാന്റെ ശരാശരി. 10 സെഞ്ച്വറികളും ഇക്കാലത്ത് താരം അടിച്ചുകൂട്ടി. ലോക റാങ്കിങില്‍ കോലിക്കു പിറകില്‍ രണ്ടാംസ്ഥാനത്താണ് രോഹിത്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് യുവ പേസര്‍ ജസ്പ്രീത് ബുംറയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 2016ല്‍ ഏകദിനത്തില്‍ അരങ്ങേറിയ ശേഷം ടീമിലെ സ്ഥിരം സാന്നിധ്യമാണ് ബുംറ. ന്യൂ ബോളില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റെടുക്കാനും അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റുകളെടുക്കാനും ബുംറ കേമനാണ്.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റെടുത്ത ഇന്ത്യയുടെ മൂന്നാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം. നിലവില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ ബൗളറും ബുംറ തന്നെ.

Story first published: Wednesday, October 24, 2018, 15:10 [IST]
Other articles published on Oct 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X