വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമിലെടുത്തില്ല, അന്നു രാത്രി മുഴുവന്‍ കരഞ്ഞു!! വെളിപ്പെടുത്തി കോലി, ഇന്ത്യന്‍ നായകന്റെ മറ്റൊരു മുഖം

ഒരു ഓണ്‍ലൈന്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മുംബൈ: കളിക്കളത്തിലെ ഏറ്റവും അഗ്രസീവായ, എതിര്‍ ടീമിനോട് ഏതു തരത്തിലുള്ള ഏറ്റുമുട്ടലിനും തയ്യാറാവുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ കോലിക്കു മറ്റൊരു മുഖം കൂടിയുണ്ട്. വളരെ സോഫ്റ്റായ, ചെറിയ തിരിച്ചടികള്‍ പോലും തളര്‍ത്തിയിരുന്ന ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. അവയെ ഇല്ലാം സ്വന്തം ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അതിജീവിച്ചാണ് കോലി ഇന്നു കാണുന്ന, ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനായി മാറിയത്.

കോലി+രോഹിത്= സച്ചിന്‍+ദ്രാവിഡോ? ഒരിക്കലുമല്ല! അവര്‍ വേറെ ലെവലെന്ന് മുന്‍ പാക് താരംകോലി+രോഹിത്= സച്ചിന്‍+ദ്രാവിഡോ? ഒരിക്കലുമല്ല! അവര്‍ വേറെ ലെവലെന്ന് മുന്‍ പാക് താരം

IPL: ലേലത്തില്‍ ഉയര്‍ന്ന വില... ആ താരം തീര്‍ന്നു! അവര്‍ നിങ്ങളെ വലിച്ചു വീഴ്ത്താന്‍ ശ്രമിക്കും- യുവിIPL: ലേലത്തില്‍ ഉയര്‍ന്ന വില... ആ താരം തീര്‍ന്നു! അവര്‍ നിങ്ങളെ വലിച്ചു വീഴ്ത്താന്‍ ശ്രമിക്കും- യുവി

കരിയറിലെ ഏറ്റവും വിഷമകരമായ അവസ്ഥയിലൂടെ താന്‍ കടന്നു പോയിട്ടുണ്ടെന്നു ഒരു രാത്രി മുഴുവന്‍ ദുഖം താങാനാവാതെ താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അണ്‍അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ സംസാരിക്കവെയാണ് കോലി ഇതേക്കുറിച്ച് മനസ്സ് തുറന്നത്.

സംസ്ഥാന ടീമിലെടുത്തില്ല

സംസ്ഥാന ടീമിലെടുത്തില്ല

കരിയറിന്റെ തുടക്ക കാലത്തു സംസ്ഥാന ടീമിലേക്കു പരിഗണിക്കപ്പെടാതിരുന്നപ്പോള്‍ കടുത്ത നിരാശയാണ് അനുഭവപ്പെട്ടത്. ജീവിതത്തില്‍ ഇത്രയും നിസ്സഹായനായ മറ്റൊരു അവസ്ഥയുണ്ടായിട്ടില്ല. തന്നെ സംബന്ധിച്ച് ഒന്നും ശരിയായി വരുന്നില്ലെന്ന് അന്നു തോന്നി.
ടീമിലേക്കു പരിഗണിക്കപ്പെടാതിരുന്ന ദിവസം രാത്രി മുഴുവന്‍ ദുഖം കാരണം പൊട്ടിക്കരഞ്ഞു. എന്തു കൊണ്ടാണ് തന്നെ ടീമിലെടുക്കാതിരുതെന്നു കോച്ചിനോടു ചോദിക്കുകയും ചെയ്തതായി കോലി വെളിപ്പെടുത്തി.

കരുണയുള്ളവരായി മാറി

കരുണയുള്ളവരായി മാറി

കൊവിഡ്-19നെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം മനുഷ്യരെ കൂടുതല്‍ മനസ്സലിവുള്ളവരാക്കി മാറ്റിയതായും ഡോക്ടര്‍മാര്‍, പോലീസുകാര്‍ എന്നിവരോട് ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാലും ആളുകള്‍ മുമ്പത്തേക്കാളും കൃതജ്ഞത കാണിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കോലി വ്യക്തമാക്കി.
ഈ വിഷമഘട്ടം കൊണ്ടുണ്ടായ ഏറ്റവും വലിയ പോസിറ്റീവ് സമൂഹം കൂടുതല്‍ കരുണയുള്ളവരായി മാറിയെന്നതാണ്. പോലീസ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ആരുമായിക്കൊള്ളട്ടെ, ഇപ്പോഴത്തെ യുദ്ധത്തില്‍ മുന്‍നിര പ്രവര്‍ത്തകരോട് നമ്മള്‍ കൂടുതല്‍ കടപ്പാട് പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പാഠം പഠിപ്പിച്ചു

ഒരു പാഠം പഠിപ്പിച്ചു

മഹാമാരി വലിയൊരു പാഠമാണ് ലോകത്തെ പഠിപ്പിച്ചിരിക്കുന്നത്. ജീവിതം തീര്‍ത്തും അപ്രവചനീയമാണെന്ന് ഇതു നമ്മള്‍ക്കു കാണിച്ചു തന്നു. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ എങ്ങനെ സന്തോഷമായി ജീവിക്കാമെന്ന് ഇനു മനുഷ്യരെ പഠിപ്പിച്ചു. ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ മറികടക്കാമെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം. ഈ മഹാമാരി അവസാനിക്കുന്നതോടെ മനുഷ്യരുടെ ജീവിതം തീര്‍ത്തും വ്യത്യസ്തമായി മാറുമെന്നും കോലി അഭിപ്രായപ്പെട്ടു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയെഅരികില്‍ ഇരുത്തിയാണ്കോലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആരും സ്‌പെഷ്യലല്ല

ആരും സ്‌പെഷ്യലല്ല

ഈ ലോകത്ത് ആരും സ്‌പെഷ്യലെന്നു ഇപ്പോള്‍ മനുഷ്യര്‍ മനസ്സിലാക്കിക്കഴിഞ്ഞതായി കോലിക്കൊപ്പം വീഡിയോയില്‍ അനുഷ്‌ക പറഞ്ഞു. ആരോഗ്യമാണ് എല്ലാമെന്ന് ഇതിലൂടെ നാം പഠിച്ചു. ഒരു സമൂഹമെന്ന നിലയില്‍ ഇപ്പോഴാണ് നമ്മള്‍ തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടായത്.
ഇതു മനുഷ്യകുലത്തിന് ആകെയുള്ള പാഠമാണ്. ഒരു കാരണമില്ലാതെ ഒന്നും സംഭവിക്കില്ല. മുന്‍നിര പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെങ്കില്‍ നമുക്ക് അടിസ്ഥാനകാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കാനും തയ്യാറെടുക്കാനും സാധിക്കില്ലായിരുന്നുവെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 22, 2020, 10:21 [IST]
Other articles published on Apr 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X