വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ കളിയില്‍ സംഭവിച്ചത് തളര്‍ത്തി, 15 ദിവസത്തോളം കരഞ്ഞു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇഷാന്ത്

നിലവില്‍ ടെസ്റ്റില്‍ മാത്രമേ ഇഷാന്ത് ഇന്ത്യക്കായി കളിക്കുന്നുള്ളൂ

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയ ശേഷം അതിനൊത്ത് ഉയരാന്‍ കഴിയാതെ പോയ താരങ്ങളിലൊരാളാണ് പേസര്‍ ഇഷാന്ത് ശര്‍മ. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറാന്‍ ശേഷിയുള്ള താരമെന്ന് ഏവരും വിശേഷിപ്പിച്ച ഇഷാന്തിന് പക്ഷെ ടെസ്റ്റില്‍ മാത്രമേ തന്റെ സാന്നിധ്യമറിയിക്കാനായുള്ളൂ. നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ന്യൂബോള്‍ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്.

ആരാവും അടുത്ത കോലി? സാധ്യത ഇവര്‍ക്ക്... മുന്‍ ഇന്ത്യന്‍ കൗമാര ക്യാപ്റ്റനും കൂട്ടത്തില്‍ ആരാവും അടുത്ത കോലി? സാധ്യത ഇവര്‍ക്ക്... മുന്‍ ഇന്ത്യന്‍ കൗമാര ക്യാപ്റ്റനും കൂട്ടത്തില്‍

കരിയറില്‍ തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്ത്. 2013ലെ ഒരു സംഭവം തന്നെ ഇപ്പോഴും വേട്ടയാടുന്നതായി പേസര്‍ പറയുന്നു.

ഓസീസിനെതിരായ മല്‍സരം

ഓസീസിനെതിരായ മല്‍സരം

2013ല്‍ ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയില്‍ നടന്ന ഏകദിന മല്‍സരമാണ് ഇപ്പോഴും തന്നെ അസ്വസ്ഥനാക്കുന്നതെന്ന് ഇഷാന്ത് വെളിപ്പെടുത്തി. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏഴു മല്‍സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ കളിയായിരുന്നു ഇത്. ഇരുടീമും ഓരോ മല്‍സരം വീതം ജയിച്ച് അപ്പോള്‍ 1-1ന് ഒപ്പമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എംഎസ് ധോണിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഒമ്പതു വിക്കറ്റിന് 303 റണ്‍സെന്ന ജയിക്കാവുന്ന സ്കോര്‍ നേടിയിരുന്നു

ഫോക്‌നര്‍ പ്രഹരം

ഫോക്‌നര്‍ പ്രഹരം

മറുപടി ബാറ്റിങില്‍ ഇന്ത്യന്‍ ബൗളിങ് നിര ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. 41.1 ഓവര്‍ കഴിയുമ്പോള്‍ ഓസീസ് ആറു വിക്കറ്റിന് 213 റണ്‍സെന്ന നിലയിലായിരുന്നു. മല്‍സരം ജയിച്ച് ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലെത്തുമെന്ന് ഏവരും ഉറപ്പിച്ചിരിക്കവെയാണ് കളി മാറി മറിഞ്ഞത്.
ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്‌നറുടെ അവിശ്വസനീയ ഇന്നിങ്‌സ് കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തു. വെറും 29 പന്തില്‍ 64 റണ്‍സാണ് പുറത്താവാതെ താരം വാരിക്കൂട്ടിയത്.

ഇഷാന്തിന്റെ ഓവറില്‍ 30 റണ്‍സ്

ഇഷാന്തിന്റെ ഓവറില്‍ 30 റണ്‍സ്

ഇഷാന്ത് എറിഞ്ഞ 48ാമത്തെ ഓവറാണ് കളിയില്‍ വഴിത്തിരിവായത്. ഈ ഓവറില്‍ 30 റണ്‍സാണ് ഫോക്‌നര്‍ വാരിക്കൂട്ടിയത്. ആദ്യ പന്തില്‍ ബൗണ്ടറിയും രണ്ടും മൂന്നും പന്തുകളില്‍ ഫോക്‌നര്‍ സിക്‌സറും പറത്തി. നാലാമത്തെ പന്തില്‍ രണ്ട് റണ്‍സ്. അവസാന രണ്ടു പന്തിലും സിക്‌സര്‍ പായിച്ചാണ് ഫോക്‌നര്‍ ഓവര്‍ അവസാനിപ്പിച്ചത്.
ഇഷാന്തിന്റെ ഈ വില പിടിപ്പുള്ള ഓവറിന്റെ മികവില്‍ കളിയില്‍ ഓസീസ് നാലു വിക്കറ്റിന് ജയിക്കുകയും ചെയ്തു.

മാനസികമായി തകര്‍ന്നു

മാനസികമായി തകര്‍ന്നു

ഫോക്‌നറുടെ അന്നത്തെ പ്രഹരം മാനസികമായി തന്നെ തളര്‍ത്തിയതായി ഇഷാന്ത് വെളിപ്പെടുത്തി. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും കഴിവിന്റെ പരമാവധി നല്‍കാനാണ് അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. താന്‍ കാരണം അന്ന് ഇന്ത്യ മല്‍സരത്തില്‍ പരാജയമേറ്റു വാങ്ങി. ഇതേക്കുറിച്ചോര്‍ത്ത് ഒരു ദിവസമല്ല, 15 ദിവസത്തോളമാണ് താന്‍ കരഞ്ഞതെന്ന് ഇഷാന്ത് പറഞ്ഞു.
അന്നു ഭാര്യ പ്രതിമ സിങിന്റെയും സുഹൃത്തുക്കളുടെയും ഇടപെടലാണ് തന്നെ നിരാശയില്‍ നിന്നും കരയകറ്റിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. അന്നത്തെ സംഭവത്തിനു ശേഷം താന്‍ ബൗളിങില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായും ഇഷാന്ത് പറഞ്ഞു.

Story first published: Tuesday, January 22, 2019, 11:35 [IST]
Other articles published on Jan 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X