Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സെമി: ടീം ഇന്ത്യയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ഈ താരഭാര്യമാരും ഉണ്ടാകും!

മുംബൈ: ഐ പി എല്‍ എന്നാല്‍ കളിക്കാനിറങ്ങുന്ന 22 പേരുടെ മാത്രം കളിയല്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കാനിറങ്ങുമ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുതല്‍ അമിതാഭ് ബച്ചന്‍ വരെയുള്ള സെലിബ്രിറ്റികള്‍ കളികാണാനെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും അടക്കമുള്ള ആരാധകര്‍ ടീമിന് വേണ്ടി കയ്യടിക്കാനുണ്ടെങ്കില്‍ ക്രിക്കറ്റ് വേറെ തന്നെ ഒരു അനുഭവം ആകും.

മുംബൈയിലെ വാങ്കഡേയില്‍ ഇന്ത്യ വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോകകപ്പ് സെമി ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ താരങ്ങളുടെ ഭാര്യമാരും കാമുകിമാരും കൂടി കളി കാണാന്‍ സ്‌റ്റേഡിയത്തിലുണ്ടാകും. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയില്# തുടങ്ങി ആരൊക്കെ ഇന്നത്തെ കളി കാണാനെത്തും എന്ന് നോക്കൂ...

സാക്ഷി ധോണി

സാക്ഷി ധോണി

ഒരുകാലത്ത് ഇന്ത്യന്‍ ടീമിന്റെ കളികള്‍ നടക്കുന്ന സ്‌റ്റേഡിയത്തിലെ നിത്യസാന്നിധ്യമായിരുന്നു സാക്ഷി. ഇത്തവണ ലോകകപ്പ് സെമി ഫൈനല്‍ കാണാനായി സാക്ഷി മുംബൈയില്‍ എത്തിക്കഴിഞ്ഞു. മകള്‍ സിവയുമുണ്ട് ഒപ്പം

ഗീത ബസ്ര

ഗീത ബസ്ര

സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ ഭാര്യയായ ഗീത ബസ്രയും ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരം കാണാനെത്തിയേക്കും. ടീമിലുണ്ടെങ്കിലും ഹര്‍ഭജന് ഇത് വരെ അവസാന ഇലവനില്‍ ഇടം കിട്ടിയിട്ടില്ല.

റിതിക സജ്‌ദേശ്

റിതിക സജ്‌ദേശ്

ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ കളി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേശ് കളി കാണാനെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്

ഹസല്‍ കീച്ച്

ഹസല്‍ കീച്ച്

ഏഷ്യാകപ്പിനിടെ യുവരാജ് സിംഗിന്റെ ഭാര്യ ഹസല്‍ കീച്ച് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റ യുവരാജ് സിംഗ് സെമിയില്‍ കളിക്കുന്നില്ല. അതുകൊണ്ട് തന്നെ കീച്ച് മുംബൈയില്‍ കളി കാണാനെത്തുമോ എന്ന കാര്യം ഉറപ്പില്ല

Story first published: Thursday, March 31, 2016, 16:22 [IST]
Other articles published on Mar 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+