വിരാട് കോലിക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ 5 താരങ്ങൾ... ഇവരിപ്പോൾ എവിടെയാണ്??
2008 ലാണ് വിരാട് കോലി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. പത്ത് വർഷമാകാറാകുന്നു. ലോകത്തെ ഒന്നാം നന്പർ താരങ്ങളുടെ കൂട്ടത്തിലാണ് വിരാട് കോലിയുടെ ഇന്നത്തെ സ്ഥാനം. റൺസിന് റൺസ്, സെഞ്ചുറിക്ക് സെഞ്ചുറി, റെക്കോർഡിന് റെക്കോർഡ്.. ഇതൊന്നും പോരാതെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് കോലി.
എന്നാൽ വിരാട് കോലിക്കൊപ്പം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ മറ്റ് കളിക്കാരുടെ സ്ഥിതിയോ. അഞ്ച് പേർ കൂടി വിരാട് കോലിയുടെ കൂടെ ഇന്ത്യൻ ടീമിൽ കയറിയിരുന്നു. അവരിൽ ഒരാൾ പോലും ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നില്ല എന്നറിയാമോ.. ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ യോഗമില്ലാതെ പോയ അവർ ആരൊക്കെയാണ് എന്ന് നോക്കൂ..

മനോജ് തിവാരി
പലപ്പോഴും ഇന്ത്യൻ ടീമിൽ എത്തി തിവാരി. പക്ഷേ ഒരു ബ്രേക്ക് കിട്ടിയില്ല. സ്ഥിരതയില്ലായ്മയും പരിക്കും പ്രധാന വില്ലനായി. 31 വയസ്സായ തിവാരിക്ക് ഇനി ഇന്ത്യൻ ടീമിൽ അധികം അവസരം കിട്ടുന്ന കാര്യവും സംശയം. ഐ പി എല്ലിൽ പുനെയ്ക്ക് വേണ്ടിയാണ് തിവാരി കഴിഞ്ഞ സീസണ്‍ കളിച്ചത്.

യൂസഫ് പത്താൻ
2000ത്തിൻറെ തുടക്കത്തിൽ ഇന്ത്യൻ ടീമിലെ സ്ഥിരാംഗങ്ങളായിരുന്നു പത്താൻ ബ്രദേഴ്സ്. പതുക്കെ രണ്ടുപേരും മങ്ങി. ഐ പി എല്ലിലെ മിന്നും താരമായ യൂസഫ് പത്താന് 2007 മുതൽ 57 ഏകദിനത്തിലും 22 ട്വൻറി 20 മത്സരങ്ങളിലും മാത്രമേ അവസരം കിട്ടിയുള്ളൂ. ഐ പി എല്ലിൽ കൊൽക്കത്തയുടെ താരമാണ് പത്താൻ.

മൻപ്രീത് ഗോണി
ഒരൊറ്റ ഐ പി എൽ സീസണ്‍ കൊണ്ട് ഇന്ത്യൻ ടീമിൽ എത്തിയ താരമാണ് മൻപ്രീത് ഗോണി. ചെന്നൈ സൂപ്പർ കിംഗ്സിലൂടെ ഇന്ത്യൻ ടീമിലെത്തിയ ഗോണി വെറും മൂന്ന് ദിവസത്തിൻറെ ഇടവേളയിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരവും അവസാനത്തെ മത്സരവും കളിച്ചു.

പ്രഗ്യാൻ ഓജ
ഒരു കാലത്ത് ഇന്ത്യൻ സ്പിൻ ഡിപ്പാർട്ട്മെന്റിലെ പ്രധാനിയായിരുന്നു ഓജ. ഏകദിനത്തിനെക്കാളും ടെസ്റ്റിനെ ഇഷ്ടപ്പെട്ട ഇടംകൈയൻ സ്പിന്നർ. പരിക്കും ബൗളിംഗ് ആക്ഷനിലെ പ്രശ്നങ്ങളുമാണ് ഓജയ്ക്ക് വിനയായത്. ഇപ്പോള്‍ 31 വയസ്സായി ഓജയ്കക്ക്.

ബദരീനാഥ്
ചെന്നൈ സൂപ്പർ കിംഗ്സിലൂടെ ഇന്ത്യൻ ടീമിലെത്തിയ മറ്റൊരു പ്രതിഭാശാലിയായ ബാറ്റ്സ്മാന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പതിനായിരത്തിൽ പരം റൺസ്. പക്ഷേ അന്താരാഷ്ട്ര തലത്തിൽ തിളങ്ങാനായില്ല. മൂന്ന് ഫോർമാറ്റിലും കളിച്ചെങ്കിലും 200 റൺസ് പോലും ക്രെഡിറ്റിൽ ഇല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications