Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലഡാക്ക് താരങ്ങള്‍ക്ക് ജമ്മു കശ്മീരിനായി കളിക്കാം: ബിസിസിഐ

ദില്ലി: അഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ലഡാക്കില്‍ നിന്നുള്ള താരങ്ങള്‍ക്ക് ജമ്മു കശ്മീരിനായി കളിക്കാമെന്ന് ബിസിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലഡാക്കില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കാം, വിനോദ് റായ് അറിയിച്ചു.

ലഡാക്കിനായി പ്രത്യേക സംസ്ഥാന ഘടകം രൂപീകരിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇപ്പോള്‍ ആലോചനയില്ല. പകരം ലഡാക്ക് മേഖലയില്‍ നിന്നുള്ള താരങ്ങള്‍ക്കും ജമ്മു കശ്മീരിനായി കളിക്കാമെന്നാണ് ബിസിസിഐയുടെ നിലപാട്.

ബിസിസിഐ

ഇതേസമയം, നാളിതുവരെ ജമ്മു കശ്മീരിന്റെ രഞ്ജി ടീമില്‍ ലഡാക്ക് താരങ്ങള്‍ക്ക് ഇടംലഭിച്ചിട്ടില്ലെന്നത് ഇവിടെ എടുത്തുപറയണം. ഡിസംബര്‍ മുതലാണ് പുതിയ രഞ്ജി സീസണിന് ഇന്ത്യയില്‍ തുടക്കമാവുന്നത്.

നിലവില്‍ കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡീഗഡിന് നല്‍കുന്ന പരിഗണനയാകും ലഡാക്കിനും ലഭിക്കുക. ഛണ്ഡീഗഡില്‍ നിന്നുള്ള താരങ്ങള്‍ക്ക് പഞ്ചാബിനോ, ഹരിയാനയ്‌ക്കോ വേണ്ടി കളിക്കാന്‍ ബിസിസിഐ അനുവാദം നല്‍കുന്നുണ്ട്.

കേന്ദ്രഭരണ പ്രദേശമായെങ്കിലും ജമ്മു കശ്മീരിന്റെ ക്രിക്കറ്റ് ഭൂപടത്തിന് മാറ്റങ്ങള്‍ സംഭവിക്കില്ലെന്നാണ് ബോര്‍ഡ് പറയുന്നത്. കഴിഞ്ഞവര്‍ഷത്തെപോലെ ഇത്തവണയും ജമ്മു കശ്മീര്‍ ടീം ശ്രീനഗറില്‍ ഹോം മത്സരങ്ങള്‍ കളിക്കുമെന്ന് റായ് വ്യക്തമാക്കി.

Story first published: Tuesday, August 6, 2019, 18:36 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+