ഒത്തുകളി: അഞ്ചു മുന്‍ താരങ്ങളെ ചോദ്യം ചെയ്യും!! ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്ക്... ആരൊക്കെ കുടുങ്ങും?
മെല്‍ബണ്‍: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പട്ടുയര്‍ന്ന ഒത്തുകളി വിവാദത്തില്‍ കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യും. ആന്റി കറപ്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ചില മുന്‍ താരങ്ങളെ ചോദ്യം ചെയ്യുന്നത്.
ദി സണ്‍ നടത്തിയ ഒളികാമറ അന്വേഷണത്തിലാണ് രണ്ടു വാതുവയ്പ്പുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. ഇന്ത്യന്‍ വംശജരായ രണ്ടു വാതുവയ്പ്പുകാരായിരുന്നു ഇടനിലക്കാര്‍. ഈ വാര്‍ത്ത പുറത്തുവന്നത് ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും ശരിക്കും ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ഐസിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

അഞ്ചു താരങ്ങളെ ചോദ്യം ചെയ്യും
ഇംഗ്ലണ്ടിന്റെ അഞ്ചു മുന്‍ സൂപ്പര്‍ താരങ്ങളെ ആന്റി കറപ്ഷന്‍ വിഭാഗം ചോദ്യം ചെയ്യുമെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ താരങ്ങള്‍ ആരായിരിക്കുമെന്ന് ഐസിസി വെളിപ്പെടുത്തിയിട്ടില്ല. ഐസിസിയുടെ അന്വേഷത്തിന്റെ ഭാഗമായാണ് താരങ്ങളെ വിശദമായി ചോദ്യം ചെയ്യുന്നത്.

ഇന്ത്യയിലേക്കും
ഇംഗ്ലീഷ് താരങ്ങളെ മാത്രമല്ല വിവിധ രാജ്യങ്ങളിലെ താരങ്ങളെയും ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീവിടങ്ങളിലേക്ക് ഐസിസി അയച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയുടെ നിലപാട് ശക്തം
ഇത്തരം സംഭവങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നാണ് ദി സണ്‍ പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിനു ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചത്.
ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും താരം പങ്കാളിയാണെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് നടത്തുന്ന ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും സിഎ വ്യക്തമാക്കിയിരുന്നു.

എല്ലാം നിരീക്ഷിക്കുന്നു
ഓസ്‌ട്രേലിയയില്‍ നടക്കുന്ന എല്ലാ അന്താരാഷ്ട്ര മല്‍സരങ്ങളും പ്രാദേശിക ടൂര്‍ണമെന്റികളിലെ കളികളും ഐസിസി, എസിയു എന്നിവരുമായി ചേര്‍ന്ന് നിരീക്ഷിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രലിയ വ്യക്തമാക്കിയിരുന്നു.
കളിക്കു മുമ്പോ, മല്‍സരത്തിനിടെയോ സംശയകരമായി എന്തെങ്കിലുമുണ്ടായാല്‍ തങ്ങള്‍ക്കു രഹസ്യമായി വിവരം നല്‍കാനും മുഴുവന്‍ താരങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു.

നിഷേധിച്ച് ഇംഗ്ലണ്ട്
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ തങ്ങളുടെ താരങ്ങള്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. ക്രിക്കറ്റിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നതിനായി ഐസിസി, എസിയു (ആന്റി കറപ്ഷന്‍ യൂണിറ്റ്) എന്നിവരുമായി സഹകരിച്ചാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ദി സണ്ണിന്റെ വാര്‍ത്തയെക്കുറിച്ച് അറിഞ്ഞിരുന്നു. ദേശീയ ടീമിലെ ആരും ഇത്തരമൊരു സംഘവുമായി ചേര്‍ന്ന് ഒത്തുകളിക്കില്ലെന്നും ഇസിബി വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications