Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓണ്‍ലൈന്‍ 'കാമുകി'യെക്കാണാന്‍ യുവി എത്തി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജിനോടുള്ള കടുത്ത ആരാധനയെ തുടര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റിട്ട് കുഴപ്പത്തിലായ പെണ്‍കുട്ടിക്ക് ഒടുവില്‍ സ്വപ്‌ന സാഫല്യം. ട്വിറ്ററില്‍ യുവരാജിന്റെ കാമുകിയാണെന്ന് അവകാശപ്പെട്ട ഹ്യുമ അന്‍ജുമിനെ കാണാന്‍ യുവരാജ് നേരിട്ടെത്തി. ഇക്കാര്യം ഹ്യുമ തന്നെയാണ് ചിത്രമടക്കം ട്വീറ്റ് ചെയ്തത്.

ഒടുവില്‍ സ്വപ്‌നം സഫലമായെന്ന് ഹ്യുമ ട്വിറ്ററില്‍ കുറിപ്പിട്ടു. യുവരാജിനൊപ്പമുള്ള ചിത്രവും ഹ്യുമ ഷെയര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഹ്യുമ യുവരാജിന്റെ കാമുകിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. യുസി ബ്രൗസറിലെ പ്രൊഡക്ട് മാനേജരായ ഹ്യൂമ കാമുകനോടുള്ള ആരാധന തെളിയിക്കാനായി യുസി ബ്രൗസറിന്റെ ക്രിക്കറ്റ് പേജില്‍ ഒരു ചോദ്യാവലിയും ഉണ്ടാക്കിയിരുന്നു.

yuvraj-singh

ആരാണ് യുവരാജിന്റെ കാമുകിയെന്നായിരുന്നു ചോദ്യം. ഉത്തരമായി ശ്രദ്ധ കപൂര്‍, ആലിയ ഭട്ട് എന്നീ ബോളിവുഡ് നടിമാര്‍ക്കൊപ്പം തന്റെ പേരും നല്‍കി. ആര്‍ക്കു വോട്ടു ചെയ്താലും ഹ്യുമ എന്ന ഉത്തരമായിരിക്കും ലഭിക്കുക. ട്വിറ്ററിലെ കാമുകി വിവാദം അറിഞ്ഞ യുവരാജ് സംഭവം നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

ദേശീയ മാധ്യമങ്ങളിലും ഇക്കാര്യം വാര്‍ത്തയായതോടെ ഹ്യുമയ്ക്കുവേണ്ടി യുസി ബ്രൗസര്‍ രംഗത്തെത്തി. ഹ്യുമയുടെ അതിരുകവിഞ്ഞ ആരാധനയാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയതെന്നായിരുന്നു യുസി ബ്രൗസര്‍ മേധാവികളുടെ വിശദീകരണം. പിന്നീട് ഹ്യുമ തന്നെ യുവരാജിനോട് ക്ഷമ ചോദിക്കുന്ന വീഡിയോയും പോസ്റ്റു ചെയ്തതോടെ വിവാദം അവസാനിച്ചെന്നായിരുന്നു കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായ തന്റെ ആരാധികയെ കാണാന്‍ യുവി എത്തി കാമുകിയെ അമ്പരപ്പിച്ചിരിക്കുകയാണ് യുവി.

Story first published: Friday, May 15, 2015, 9:10 [IST]
Other articles published on May 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+