Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് പരിശീലനത്തിനിറങ്ങി; ക്യാമറകളുമായി ശ്രീശാന്തിനെ വിടാതെ ചാനലുകള്‍

കൊച്ചി: ഐപിഎല്‍ വാതുവെപ്പു കേസില്‍ ദില്ലിയിലെ പാട്യാല കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരുടെ കുറ്റപത്രം റദ്ദാക്കിയതിന് പിന്നാലെ ശ്രീശാന്തിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുകയാണ് മലയാളം ചാനലുകള്‍. ദില്ലിയില്‍ നിന്നുള്ള ശ്രീശാന്തിന്റെ മടങ്ങിവരവും, സ്വീകരണവും, വീട്ടിലെ രംഗങ്ങളുമെല്ലാം ചാനല്‍ ആഘോഷമാക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് ശ്രീശാന്ത് പരിശീലനത്തിനിറങ്ങിയപ്പോഴും ഒബി വാനുമായെത്തി ചാനലുകള്‍ ലൈവ് സംപ്രേക്ഷണമൊരുക്കി. ഇടപ്പള്ളി സ്‌കൂള്‍ മൈതാനത്താണ് ശ്രീശാന്ത് പരിശീലനത്തിന് എത്തിയത്. ബി.സി.സി.ഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കലൂര്‍ സ്‌റ്റേഡിയത്തിലുള്‍പ്പെടെ ശ്രീശാന്തിന് പരിശീലനത്തിന് ഇറങ്ങാനാകില്ല. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ മൈതാനം തെരഞ്ഞെടുത്തത്. ശ്രീശാന്ത് പരിശീലനത്തിന് എത്തുന്നതറിഞ്ഞ് കുട്ടികളും നാട്ടുകാരും ഉള്‍പ്പെടെ ഒരു വലിയസംഘം സ്ഥലത്ത് എത്തിയിരുന്നു.

sreesanth

ഐപിഎല്‍ വാതുവെപ്പു കേസില്‍ ശ്രീശാന്ത് അറസ്റ്റിലായപ്പോഴും ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് മലയാളം ചാനലുകള്‍ തന്നെയാകും. ശ്രീശാന്തിന്റെ അറിയപ്പെടാത്ത കാമുകി മുതല്‍ ദുരൂഹ സാഹചര്യത്തില്‍ ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വരെ അന്ന് ചാനലുകള്‍ക്ക് വാര്‍ത്തയായിരുന്നു.

അതിനിടെ, ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ കെസിഎ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശ്രീശാന്ത് ഐപിഎല്‍ കോഴക്കേസില്‍ അകപ്പെട്ടപ്പോള്‍ ബിസിസിഐയ്‌ക്കൊപ്പം ഉറച്ചു നിന്നവരാണ് കെസിഎ. അതുകൊണ്ടുതന്നെ ശ്രമം എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിവരും. എന്തായാലും ഉടനടി വിലക്ക് നീക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

Story first published: Monday, July 27, 2015, 10:41 [IST]
Other articles published on Jul 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+