Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫില്‍ ഹ്യൂസിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു

മാക്‌സ്‌വില്ലെ: ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ് ഇനി ഓര്‍മ്മ മാത്രം. ക്രിക്കറ്റ് കളത്തില്‍ നിന്നും പന്ത് കൊണ്ടു മരിച്ച ഫില്‍ ഹ്യൂസിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. ഹ്യൂസിന്റെ ജന്മ നാടായ മാക്‌സ്‌വില്ലെയില്‍ ആയിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ക്രിസ്ത്യന്‍ മതാചാര പ്രകാരം ഉള്ള ചടങ്ങുകള്‍ ശേഷമാണ് താരത്തിന് ക്രിക്കറ്റ് ലോകം വിട നല്‍കിയത്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, മുന്‍ താരങ്ങള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി ആയിരങ്ങളാണ് ഹ്യൂസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹ്യൂസിന് ട്വിറ്ററിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി,രവി ശാസ്ത്രി,ടീം മാനേജര്‍ അര്‍ഷദ് അയൂബ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

phillip-hughes

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. വത്തിക്കാനിലും ഹ്യൂസിനായി അനുസ്മരണ ചടങ്ങ് നടത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു ക്രിക്കറ്റ് മത്സര ആവേശത്തിനിടെ ഹ്യൂസിന്റെ തലയില്‍ പന്ത് മരണ മണിയായി എത്തിയത്. സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് ഹ്യൂസിന്റെ കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുകള്‍ ഏറ്റ ഹ്യൂസിനെ സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും ആ ജീവന്‍ നിലനിര്‍ത്താന്‍ ആയില്ല. ഇരുപത്തിയാറാം പിറന്നാളിന് മൂന്ന് ദിവസം ബാക്കി നില്‍ക്കെ ആണ് ഫില്‍ ഹ്യൂസ് ലോകത്തോട് വിടപറഞ്ഞത്.

Story first published: Wednesday, December 3, 2014, 17:54 [IST]
Other articles published on Dec 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+