മുംബൈ: ക്രിക്കറ്റര്‍ ഓഫ് ദി ജനറേഷന്‍ ആരാണ്. അവസാന മൂന്നില്‍ മൂന്നുപേരാണ്. ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ഐക്കണ്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്റെ ഓസ്‌ട്രേലിയന്‍ എതിരാളി ലെഗ് സ്പിന്‍ മാന്ത്രികന്ഡ ഷെയ്ന്‍ വോണ്‍, ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ക്രിക്കറ്റര്‍ ജാക് കാലിസ് എന്നിവരാണ് അത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയ്ക്ക് അവസാന മൂന്നില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും നിലവിലെ പട്ടികയെ കുറ്റം പറയാന്‍ കഴിയില്ല. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍, എക്കാലത്തെയും മികച്ച ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍, ജനുവിന്‍ ഓള്‍റൗണ്ടറായ കാലിസ്. 1993 മുതല്‍ 2003 വരെയുള്ള മികച്ച ക്രിക്കറ്ററാകാന്‍ എന്തുകൊണ്ടും യോഗ്യരാണ് ഇവര്‍.

ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ക്രിക് ഇന്‍ഫോ എന്ന ക്രിക്കറ്റ് വെബ്‌സൈറ്റാണ് തലമുറയുടെ ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്കും അമ്പതംഗ ജൂറിയില്‍ നിന്നും നാമനിര്‍ദേശം ലഭിച്ചു. മുംബൈയില്‍ നടക്കുന്ന ചടങ്ങിലാണ് ജനറേഷന്‍ ക്രിക്കറ്ററെ പ്രഖ്യാപിക്കുക.
ജെഫ് ബോയ്‌ക്കോട്ട്, മാര്‍ക്ക് ബൗച്ചര്‍, വി വി എസ് ലക്ഷ്മണ്‍ തുടങ്ങിയ ക്രിക്കറ്റ് കളിക്കാരും പ്രശസ്തരായ ക്രിക്കറ്റ് എഴുത്തുകാരും ചേര്‍ന്ന അമ്പതംഗ ജൂറിയാണ് ജനറേഷന്‍ ക്രിക്കറ്ററെ തിരഞ്ഞെടുക്കുക. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചവരാണ് ഈ മൂന്ന് കളിക്കാരും. ഇവരില്‍ ആരാകും ജനറേഷന്‍ ക്രിക്കറ്റര്‍ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.