കോച്ച് വാതിലില്‍ മുട്ടി, പാക് താരം ഭാര്യയെ കക്കൂസില്‍ ഒളിപ്പിച്ചു!
ദില്ലി: ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ ക്രിക്കറ്റ് താരങ്ങള്‍ കാമുകിമാരെയും ഭാര്യമാരെയും കൊണ്ടുപോകണോ... ചര്‍ച്ച നടക്കുകയാണ്. ക്രിക്കറ്റ് ബോര്‍ഡ് അനുവദിച്ചാലും ഇല്ലെങ്കിലും ചില കളിക്കാര്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പം കൂട്ടും. പരസ്യമായിട്ടല്ലെങ്കില്‍ രഹസ്യമായി. അത്തരം ഒരു രസകരമായ കഥ കേള്‍ക്കൂ.
പാകിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖാണ് കഥയിലെ നായകന്‍. 1999 ലോകകപ്പിനിടെയാണ് സംഭവം. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ കളിക്കാര്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ സെമി ഫൈനലിന് മുമ്പായി ഭാര്യമാരെ തിരിച്ചയക്കാന്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി. എന്നാല്‍ സനയെ പിരിഞ്ഞിരിക്കാന്‍ സ്ഖ്‌ലൈന് മനസുണ്ടായില്ല. ഇതുണ്ടാക്കിയ പുകിലുകള്‍ കാണൂ....

സന പോകുന്നില്ല...
ഭാര്യ സനയോട് സഖ്‌ലൈന്‍ പറഞ്ഞു നീ പോകുന്നില്ല. ഇവിടെ തന്നെ നിന്നാല്‍ മതി. ഭാര്യയെ കൂടെ നിര്‍ത്താനും സഖ്‌ലൈന്‍ ഒരു വഴി കണ്ടുപിടിച്ചിരുന്നു.

ഹോട്ടലില്‍ റൂമെടുക്കും
ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റ് സഖ്‌ലൈന്‍ ഭാര്യയ്ക്ക് നല്‍കി. സന ഇവിടെ ആദ്യമേ മുറിയെടുക്കും. പിന്നെ സഖ്‌ലൈന്റെ മുറിയിലേക്ക് വരും

ആരെങ്കിലും കണ്ടാലോ..
ആരെങ്കിലും കണ്ടാല്‍ പ്രശ്‌നമാണ്. കോച്ചോ മാനേജരോ മറ്റോ വരുമ്പോള്‍ സഖ്‌ലൈന്‍ എന്ത് ചെയ്യുമെന്നോ, ഭാര്യ സനയെ സഖ്‌ലൈന്‍ അലമാരിയില്‍ ഒളിപ്പിച്ചുവെക്കും.

കക്കൂസില്‍ വരെ ഒളിപ്പിച്ചിട്ടുണ്ട്
കോച്ചും മാനേജരും വാതിലില്‍ മുട്ടിയപ്പോള്‍ ഒരിക്കല്‍ ഭാര്യ സനയെ കക്കൂസില്‍ വരെ ഒളിപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നും സഖ്‌ലൈന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കവേ പറഞ്ഞു.

ഭാര്യക്ക് വേണ്ടി സെഞ്ചുറി
തന്നോട് ഇഷ്ടമുണ്ടെങ്കില്‍ ഒരു സെഞ്ചുറി അടിക്കണം എന്ന് ഭാര്യ പറഞ്ഞത് കൊണ്ട് ടെസ്റ്റില്‍ സെഞ്ചുറി വരെ അടിച്ചിട്ടുണ്ട് എന്നും ഓഫ് സ്പിന്നര്‍ സഖ്‌ലൈന്‍ പറഞ്ഞു. പാകിസ്താന്റെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് സഖ്‌ലൈന്‍ മുഷ്താഖ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications