വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് പതിച്ചത് നെറ്റിയില്‍, ക്രിക്കറ്റര്‍ക്കു സംഭവിച്ചത്!! തലമുറിച്ചു ശസ്ത്രക്രിയ!! വീഡിയോ...

ഇംഗ്ലീഷ് ക്രിക്കറ്റര്‍ അലെക്സ് ടെയ്റ്റിനാണ് ഗുരുതരമായി പരിക്കുപറ്റിയത്

By Manu

ലണ്ടന്‍: ക്രിക്കറ്റ് എത്രത്തോളം അപകടകരമായ കളിയാണെന്നു വീണ്ടുമൊരു മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ഒരു ക്രിക്കറ്റ് താരത്തിനാണ് കളിക്കിടെ ഗുരുതരമായി പരിക്കുപറ്റിയത്. ഇനി ഇയാള്‍ക്കു കളിയിലേക്കു മടങ്ങിവരാനാവുമോയെന്ന കാര്യം പോലും സംശയത്തിലാണ്.

പരിക്കേറ്റത് അലെക്‌സ് ടെയ്റ്റിന്

ഇംഗ്ലീഷ് താരം അലെക്‌സ് ടെയ്റ്റിന്റെ കരിയറാണ് ക്രിക്കറ്റ് മൂലം അവതാളത്തിലായത്. യോര്‍ക്‌ഷെയര്‍ ക്ലബ്ബിനായി കളിക്കുന്നതിനിടെയാണ് താരത്തിന്റെ കരിയറിനു തന്നെ ഭീഷണിയായ പരിക്ക് പിടികൂടിയത്.

പന്ത് കൊണ്ടത് നെറ്റിയില്‍

ബൗള്‍ ചെയ്യുന്നതിനിടെയാണ് ടെയ്റ്റിനു പരിക്കേറ്റത്. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് താരത്തിന്റെ നെറ്റിയില്‍ ശക്തമായി വന്നു പതിക്കുകയായിരുന്നു. ആഘാതത്തില്‍ തലച്ചോറില്‍ 15 മുറിവുകള്‍ സംഭവിച്ചു.

തലമുറിച്ചു ശസ്ത്രക്രിയ

തലയുടെ മുകള്‍ ഭാഗത്തു നിന്ന് ഒരു ചെവി മുതല്‍ മറ്റൊരു ചെവി വരെ കീറിമുറിച്ചാണ് ഡോക്ടര്‍മാര്‍ ടെയ്റ്റിനെ ശസ്ത്രക്രിയ ചെയ്തത്. ചതവ് പറ്റിയ ഭാഗത്ത് ലോഹത്തിന്റെ തുണ്ടുകള്‍ വച്ച് പിടിപ്പിക്കുകയായിരുന്നു. ശസ്തക്രിയ ആറു മണിക്കൂറിലേറെ നീണ്ടുനിന്നു.

കാഴ്ച നഷ്ടപ്പെട്ടേക്കും

പരിക്കു മൂലം ടെയ്റ്റിന്റ കാഴ്ചശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാഴ്ചയില്ലെങ്കില്‍ തന്റെ ഭാവി എന്താവുമെന്ന ആശങ്കലിയാണ് 30കാരനായ താരം.

ക്രിക്കറ്റര്‍ മാത്രമല്ല

ക്രിക്കറ്റ് താരം മാത്രമല്ല ടെയ്റ്റ്. ഒരു സ്വകാര്യ കമ്പനിയില്‍ നിയമോപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 2016 നവംബറിലാണ് ടെയ്റ്റ് ഈ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നത്. അതുകൊണ്ടു തന്നെ ദൈര്‍ഘ്യമേറിയ അവധി ലഭിക്കാനും സാധ്യത കുറവാണ്.

വീഡിയോ കാണാം

Story first published: Monday, February 27, 2017, 12:15 [IST]
Other articles published on Feb 27, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X