Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാഗ അതിര്‍ത്തിയില്‍ പാക് ക്രിക്കറ്റ് താരത്തിന്റെ ആഘോഷം; ഇന്ത്യയ്ക്ക് പ്രതിഷേധം

ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന വാഗയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി നടത്തിയ ആഘോഷ പ്രകടനം വിവാദത്തില്‍. ബിഎസ്എഫും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും ഇരുഭാഗത്തുമായി പതാകയുയര്‍ത്തല്‍ ചടങ്ങു നടത്തുന്ന സ്ഥലമാണ് വാഗ അതിര്‍ത്തി. ഇവിടെ വെച്ചായിരുന്നു ഹസന്‍ അലി തന്റെ ട്രേഡ് മാര്‍ക്കായ വിക്കറ്റ് ആഘോഷം അനുകരിച്ചത്.

പതാകയുയര്‍ത്തല്‍ ചടങ്ങിനിടെ ഹസന്‍ അലി കാലുകളും കൈകളും ഉയര്‍ത്തി നില്‍ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹസന്‍ അലിക്ക് പിന്നില്‍ പ്രോത്സാഹനമായി ഒരു പാക് പട്ടാളക്കാരനെയും കാണാം. ഇയാള്‍ പിന്നീട് ഹസന്‍ അലിക്ക് സുരക്ഷയൊരുക്കി തിരിച്ചുകൊണ്ടുപോവുകയും ചെയ്തു.

hasan

സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് ബിഎസ്എഫിന്റെ തീരുമാനം. കാലങ്ങളായി ഇരു പട്ടാളക്കാരും ചേര്‍ന്ന് നടത്തുന്ന ചടങ്ങുകള്‍ക്കിടെ ഹസന്‍ അലിയെ പങ്കെടുപ്പിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ബിഎസ്എഫ് പറയുന്നു. പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെ പ്രതിഷേധം അറിയിക്കുമെന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകുള്‍ ഗോയല്‍ വ്യക്തമാക്കി.

വാഗ അതിര്‍ത്തിയിലെ ചടങ്ങുകള്‍ക്ക് കാഴ്ചക്കാരായി ഒട്ടേറെ പേര്‍ എത്താറുണ്ട്. ഇവര്‍ക്ക് ഗ്യാലറിയില്‍ ഇരുന്ന് വൈകാരിക പ്രകടനമാകാം. എന്നാല്‍, പരേഡിനിടയില്‍ കടന്നുവന്ന് നടത്തിയ ഇത്തരം ആഘോഷം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിഎസ്എഫ് നിലപാട്. അതേസമയം, വിഷയത്തില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്.

Story first published: Sunday, April 22, 2018, 15:25 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+