Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രാവോയുടെ ആദ്യഗാനം 'ചലോ ചലോ' പുറത്തിറങ്ങി

ചെന്നൈ: ക്രിക്കറ്റിനൊപ്പംതന്നെ വെസ്റ്റിന്‍ഡീസ് താരം ഡൈ്വന്‍ ബ്രാവോയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് നൃത്തവും സംഗീതവും. ക്രിക്കറ്റ് ഗ്രൗണ്ടിലെ ബ്രാവോയുടെ നൃത്ത ചലനങ്ങള്‍ പലപ്പോഴായി കാണികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ ഗാനം പുറത്തിറക്കിയ സന്തോഷത്തിലാണ് ഈ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം.

ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പ്രമുഖരെ സാക്ഷിനിര്‍ത്തി ബ്രാവോ തന്റെ ആദ്യഗാനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ക്യാപ്റ്റനായ ധോണിയും കുടുംബവും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു. കൂടാതെ വിന്‍ഡീസ് സഹതാരം ക്രിസ് ഗെയിലും ബ്രാവോയ്ക്ക് പിന്തുണയുമായി ചടങ്ങിനെത്തി.

ചെന്നൈ ടീമിലെത്തിയതുമുതല്‍ ചെന്നൈ നാടിനോടും സൗത്ത് ഇന്ത്യയോടും ബ്രാവോ അതിരറ്റ സ്‌നേഹം കാട്ടിയിരുന്നു. ഉല എന്ന തമിഴ് സിനിമയിലെ ഗാനത്തില്‍ കാമിയോ ആയി പ്രത്യക്ഷപ്പെട്ട് ബ്രാവോ ഇത് തെളിയിച്ചതാണ്. ഇന്ത്യന്‍ സംഗീതത്തെ വിസ്മയമായി കാണുന്ന ബ്രാവോ അതുകൊണ്ടുതന്നെയാണ് ചലോ ചലോ എന്ന ഗാനത്തിനുവേണ്ടി വ്യത്യസ്തത പരീക്ഷിക്കുന്നതും.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ് കമ്പനിയാണ് ബ്രാവോയ്ക്ക് ഇന്ത്യന്‍ സംഗീതത്തില്‍ ആദ്യ അവസരം നല്‍കിയത്. ഇതൊരു തുടക്കം മാത്രമാണെന്നാണ് ബ്രാവോ പറയുന്നത്. ഇന്ത്യന്‍ സംഗീതത്തില്‍ ഒട്ടേറെ പുതുമകള്‍ക്കാണ് താന്‍ ലക്ഷ്യമിടുന്നത്. ക്രിക്കറ്റിനൊപ്പം തന്നെ സംഗീതവുമായി മുന്നോട്ടുപോകുമെന്നും ബ്രാവോ അറിയിച്ചു.

Story first published: Tuesday, May 5, 2015, 9:14 [IST]
Other articles published on May 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+