Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം ജീവിക്കാനായി സമൂസ വില്‍ക്കുന്നു...

വഡോദര: പത്ത് വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഷെയ്ഖ് ജീവിക്കാനായി സമൂസയും കച്ചോരിയും വില്‍ക്കുന്നു. 2005 ലെ ബധിര - മൂക ക്രിക്കറ്റ് ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ ഇന്ത്യയെ വിജയത്തിലെത്തിച്ച ഇമ്രാന്‍ ഷേയ്ഖിനാണ് ഈ ദുര്‍വിധി. നേപ്പാളിനെതിരെ 70, ന്യൂസിലന്‍ഡിനെതിരെ 60, പാകിസ്താനെതിരെ 62 എന്നിങ്ങനെയായിരുന്നു ഇമ്രാന്റെ സ്‌കോറുകള്‍.

ഗുജറാത്തിലെ വഡോദരയിലെ ഓള്‍ഡ് പദ്ര റോഡിലാണ് ഇമ്രാന്‍ കച്ചോരിയും സമൂസയും വില്‍ക്കുന്നത്. 30 കാരനായ ഇമ്രാന്‍ ഒരാഴ്ച മുമ്പാണ് റോഡരികില്‍ ഈ കച്ചവടം തുടങ്ങിയത്. ക്രിക്കറ്റ് എന്റെ പാഷനാണ്. എനിക്ക് ക്രിക്കറ്റ് കളിക്കണം. പക്ഷെ എന്റെ സാമ്പത്തിക സ്ഥിതി ഭദ്രമല്ല. എനിക്ക് കുടുംബത്തെ സഹായിച്ചേ പറ്റൂ. ബധിര - മൂക ക്രിക്കറ്റ് കളിച്ചാല്‍ സാമ്പത്തികമായി നേട്ടമൊന്നും ഇല്ല. അതുകൊണ്ടാണ് ഭാര്യ റോസയെ സഹായിക്കാനായി താന്‍ ഈ കട തുടങ്ങിയത് - ഇമ്രാന്‍ പറയുന്നു.

samosa

പതിനഞ്ചാം വയസ്സിലാണ് ഇമ്രാന്‍ ഷെയ്ഖ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. ആറടി ഉയരക്കാനാണ് ഇമ്രാന്‍. കോച്ച് നിതേന്ദ്ര സിംഗാണ് ഇമ്രാനെ സീരിയസ് ക്രിക്കറ്റിലേക്ക് എത്തിച്ചത്. ഗുജറാത്ത് ടീമിലേക്കും വൈകാതെ ഇന്ത്യന്‍ ടീമിലേക്കും എത്തി. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ 40 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കിയ ഇമ്രാനാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ ടീമിനെ ഏഷ്യാകപ്പില്‍ നയിച്ചതും ഇമ്രാനാണ്.

Story first published: Saturday, November 28, 2015, 11:20 [IST]
Other articles published on Nov 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+