ഇന്ത്യ യൂഎഇയെ തകര്‍ത്തു,, 9 വിക്കറ്റ് ജയം
ഓക്‌ലാന്‍ഡ്: ഐസിസി ലോകകപ്പില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ടൂര്‍ണമെന്റിലെ കുഞ്ഞന്മാരായ യുഎഇയെ തകര്‍ത്തു. തുടര്‍ച്ചയായ മൂന്നു വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിരിക്കുകയാണ്.
ചിരവൈരികളായ പാകിസ്താനെതിരെ 76 റണ്‍സിന്റെ വിജയം സ്വന്തമാക്കി കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ 130 റണ്‍സിനാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ മറികടന്നത്. ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇ 33.3 ഓവറില്‍ 102 റണ്‍സ് നേടുമ്പോഴേക്കും ഓള്‍ ഔട്ടായി.

35 റണ്‍സ് നേടിയ ഷെയ്മാന്‍ അന്‍വറും 14 റണ്‍സ് നേടിയ ഖുറാം ഖാനും പത്തു റണ്‍സ് നേടിയ മുഹമ്മദ് തൗഖീറും മാത്രമാണ് രണ്ടക്കം കണ്ടത്. അശ്വിന്‍ നാലു വിക്കറ്റും ഉമേഷ് യാദവ് , രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ബാക്കിയുള്ള വിക്കറ്റുകള്‍ ഭുവനേശ്വര്‍ കുമാറും മോഹിത് ശര്‍മയും പങ്കുവെച്ചു.
ചെറിയ വിജയലക്ഷ്യത്തിനുവേണ്ടി ബാറ്റ് വീശിയ ഇന്ത്യയ്ക്ക് ടീം ടോട്ടല്‍ 29ലെത്തി നില്‍ക്കെ ശിഖര്‍ ധവാനെ നഷ്ടമായി. 14 റണ്‍സെടുത്ത ധവാനെ മുഹമ്മദ് നവീദ് റോഹന്‍ മുസ്തഫയ്ക്ക് സമ്മാനിച്ചു. അര്‍ദ്ധസെഞ്ച്വറി(57) നേടിയ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും(33) ചേര്‍ന്ന് ടീമിനെ 18.5 ഓവറില്‍ വിജയത്തിലെത്തിച്ചു.
മത്സരവുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications