Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണറുടെ സിക്‌സറില്‍ പരിക്കേറ്റ കുട്ടി ആരാധകന് ഗ്ലൗസ് സമ്മാനം

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ നിലംപരിശാക്കിയ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ വാര്‍ണറുടെ സിക്‌സര്‍ കൊണ്ട് പരിക്കേറ്റ ആരാധകന് ഗ്ലൗസ് സമ്മാനം. ലോകകപ്പ് ഗ്രൂപ്പ് എ യിലെ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന് മത്സരത്തിനിടയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ലോംഗ് ഓണിന് മുകളിലേക്ക് വാര്‍ണര്‍ പറത്തിയ സിക്‌സര്‍ പതിച്ചത് ഒരു കുട്ടിയുടെ തോളിലാണ്.

പന്ത് കൈയ്യിലൊതുക്കാന്‍ കുട്ടിക്കൊപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടിയുടെ പിതാവ് ഫോണ്‍ വിളിക്കുന്ന തിരക്കിലായതിനാല്‍ പന്ത് മകന്റെ കയ്യില്‍ പതിക്കുന്നത് ശ്രദ്ധിച്ചുമില്ല. മാരക വേഗത്തിലെത്തിയ പന്ത് കുട്ടിയുടെ തോളെല്ലിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദൃശ്യം കൂടെക്കൂടെ ടിവിയില്‍ കാണിക്കുന്നുണ്ടായിരുന്നു.

david-warner

അഫ്ഗാനിസ്ഥാനുവേണ്ടി ജയ് വിളിച്ച കുട്ടി പിന്നീട് തോളില്‍ ഐസ്പാക്കറ്റ് വച്ചുകെട്ടിയാണ് കളി വീക്ഷിച്ചത്. കളിയുടെ ഇടവേളയിലാണ് വാര്‍ണര്‍ കുട്ടിക്ക് പരിക്കേറ്റ കാര്യം അറിയുന്നത്. ഉടന്‍ മറ്റൊരാള്‍ കൈവശം തന്റെ ഒപ്പുകള്‍ പതിച്ച ഗ്ലൗസുകള്‍ സമ്മാനമായി കുട്ടിക്ക് കൊടുത്തുവിടുകയും ചെയ്തു. അഫ്ഗാന്‍ വിദേശകാര്യ സെക്രട്ടറിയാണ് വാര്‍ണറുടെ സമ്മാനത്തിന്റെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

178 റണ്‍സാണ് മത്സരത്തില്‍ വാര്‍ണര്‍ അടിച്ചു കൂട്ടിയത്. 19 ബൗണ്ടറികളും 5 സിക്‌സറുകളും അടങ്ങിയതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. ഇടങ്കയ്യന്‍ ഓപ്പണറുടെ തട്ടുപൊളിപ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറിന് അര്‍ഹരാകുകയും ചെയ്തു.

Story first published: Friday, March 6, 2015, 8:42 [IST]
Other articles published on Mar 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+