വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ വമ്പന്മാരെ അട്ടിമറിക്കാന്‍ ബംഗ്ലാദേശും അഫ്ഗാനിസ്താനും; കറുത്തകുതിരകള്‍ ആരാവും?

ലോകകപ്പിൽ അഫ്‌ഗാനെ പേടിക്കണം

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇത്തവണ കറുത്ത കുതിരകള്‍ ആരാകുമെന്ന വിലയിരുത്തലുകള്‍ തുടങ്ങിക്കഴിഞ്ഞു. ബംഗ്ലാദേശും അഫ്ഗാനിസ്താനുമാണ് ലോകകപ്പില്‍ പൊതുവെ ദുര്‍ബലരെങ്കിലും രണ്ടു ടീമുകളും സെമി ഫൈനലില്‍ എത്താന്‍ പ്രാപ്തിയുള്ളവരാണ്.

ലോകകപ്പ്: സൂപ്പര്‍ ക്യാപ്റ്റന്‍സ്... ഇവരേക്കാള്‍ ബെസ്റ്റ് ഇല്ല, തിരഞ്ഞടുത്തത് ഓസീസ് ഇതിഹാസംലോകകപ്പ്: സൂപ്പര്‍ ക്യാപ്റ്റന്‍സ്... ഇവരേക്കാള്‍ ബെസ്റ്റ് ഇല്ല, തിരഞ്ഞടുത്തത് ഓസീസ് ഇതിഹാസം

ഇരു ടീമുകളും തങ്ങളുടെ ശക്തി ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും അത്ഭുതം കാട്ടാന്‍ കെല്‍പ്പുള്ളവര്‍ രണ്ടു ടീമിലുമുണ്ട്. തങ്ങളുടേതായ ദിവസം മത്സരം വരുതിയിലാക്കാന്‍ ഇവര്‍ക്ക് കഴിയും. അഫ്ഗാനേക്കാള്‍ അല്‍പം മികച്ചു നില്‍ക്കുന്ന ബംഗ്ലാദേശ് സെമി ഫൈനലില്‍ എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍.

അട്ടിമറിക്കാന്‍ ബംഗ്ലാദേശ്

അട്ടിമറിക്കാന്‍ ബംഗ്ലാദേശ്

2007 ലോകകപ്പുമുതല്‍ അട്ടിമറി വീരന്മാരായവരാണ് ബംഗ്ലാദേശ്. ഇതിനുശേഷം ഒരുസംഘം മികച്ച കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡ് വിജയിച്ചു. പരിചയസമ്പന്നരും യുവ കളിക്കാരും ചേരുന്ന നിലവാരമുള്ള ടീമാണ് ഇത്തവണ ലോകകപ്പിനെ എത്തുന്നതും. ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യവും ബംഗ്ലാദേശിനെ കരുത്തരാക്കുന്നു. സമീപകാലത്തെ മികച്ച ഫോമും ടീമിന് പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ബംഗ്ലാദേശ് ടീം

ഓപ്പണര്‍ തമീം ഇഖ്ബാല്‍, ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവുകാട്ടുന്ന സൗമ്യ സര്‍ക്കാര്‍, ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ലോക ഒന്നാം നമ്പറായ ഷാക്കിബ് അല്‍ ഹസ്സന്‍, വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം, ഓള്‍റൗണ്ടര്‍ മെഹിദി ഹസ്സന്‍, മുഹമ്മദുള്ള, ലിന്റണ്‍ ദാസ്, മുഹമ്മദ് മിഥുന്‍, സാബിര്‍ റഹ്മാന്‍ എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങും. ബൗളിങ്ങില്‍ മുസ്താഫിസുര്‍ റങ്മാന്‍, റുബെല്‍ ഹുസൈന്‍, അബു ജെയ്ദ് എന്നിവരിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.

ജയിക്കാനുറച്ച് അഫ്ഗാനിസ്താന്‍

ജയിക്കാനുറച്ച് അഫ്ഗാനിസ്താന്‍

രാഷ്ട്രീയമായി തകര്‍ച്ചയിലായ അഫ്ഗാനിസ്താനില്‍നിന്നും ക്രിക്കറ്റ് കളിയിലൂടെ ലോകം കീഴടക്കാനാണ് ടീമിന്റെ വരവ്. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടുകൂടി സമീപകാലത്ത് തകര്‍പ്പന്‍ പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ലോക നിലവാരമുള്ള സ്പിന്നര്‍മാരാണ് ടീമിന്റെ പ്രധാന ശക്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന ബാറ്റ്‌സ്മാന്മാരും ടീമിലുണ്ട്.

അഫ്ഗാനിസ്താന്‍ ടീം

യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് അഫ്ഗാന്‍ ലോകകപ്പിനെത്തിയത്. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരുടെ സ്പിന്‍ ബൗളിങ്ങിനെ നേരിടുക ലോകത്തെ ഏത് ബാറ്റ്‌സ്മാനും അത്ര എളുപ്പമാകില്ല. ഗുല്‍ബാദിന്‍ നായിബ്, മുഹമ്മദ് ഷഹ്‌സാദ്, അസ്ഗര്‍ അഫ്ഗാന്‍ എന്നിവരുടെ ബാറ്റിങ്ങും എടുത്തുപറയേണ്ടതാണ്. വിന്‍ഡീസ് ഇതിഹാസം ഫില്‍ സിമ്മണ്‍സ് ആണ് ടീമിന്റെ പരിശീലകന്‍. ലോകകപ്പില്‍ സാന്നിധ്യം അറിയിക്കാന്‍ മാത്രമല്ല ലോകകപ്പ് നേടാന്‍ തന്നെയാണ് തങ്ങളുടെ വരവെന്നാണ് അഫ്ഗാന്റെ മുന്നറിയിപ്പ്.


Story first published: Saturday, May 25, 2019, 14:50 [IST]
Other articles published on May 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X