Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സില്‍ ക്രിക്കറ്റും; ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം പ്രതീക്ഷിക്കാം?

റോം: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഇല്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദുഖം. ഒരിക്കല്‍ ഇന്ത്യ അപ്രമാദിത്വം കാട്ടിയിരുന്ന ഹോക്കിയിലും മറ്റും ഒരു മെഡല്‍ നേടുക എന്നത് തന്നെ അത്യന്തം ശ്രമകരമായിരിക്കുകയാണ് ഇപ്പോള്‍. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍, പറ്റിയാല്‍ സ്വര്‍ണം തന്നെ കിട്ടിക്കൂടായ്കയില്ല എന്നതാണ് സ്ഥിതി. രണ്ട് തവണ ഏകദിനത്തില്‍ ലോകചാമ്പ്യന്മാരായിട്ടുള്ള ഇന്ത്യ ഒരിക്കല്‍ ട്വന്റി 20 ലോകകപ്പും നേടിയിട്ടുണ്ട്.

Read Also: മെസ്സി തിരിച്ചുവരണമെന്ന് ബ്രസീലിന്റെ 'ബംബം'റാണി... ഈ ചിത്രങ്ങള്‍ കണ്ടാല്‍ വന്നുപോകും!

എന്തായാലും അടുത്ത കാലത്തൊന്നും ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടാനുള്ള സാധ്യതയില്ല. 2024 ല്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിലാണ് ക്രിക്കറ്റ് ഉള്‍പ്പെടാനുള്ള സാധ്യത തെളിയുന്നത്. ഒളിംപിക്‌സിന് ആതിഥേയരാകാന്‍ ശ്രമം നടത്തുന്ന ഇറ്റലിയുടെ വകയാണ് ഈ ഓഫര്‍. 2014 ഒളിംപിക്‌സിന് ആതിഥേയരാകാന്‍ റോമിന് സാധിച്ചാല്‍ ക്രിക്കറ്റും ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തും എന്നാണ് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് സൈമണ്‍ ഗാംബിനോ പറയുന്നത്.

teamindia

റോമിന് ഒളിംപിക്‌സ് കിട്ടിയാല്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തും. ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ നിന്നും തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട് എന്ന് ഗാംബിനോ പറഞ്ഞതായി ഇ എസ് പി എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. പാരിസ്, ലോസ് ആഞ്ചല്‍സ് എന്നീ നഗരങ്ങളും 2014 ഒളിംപിക്‌സിന് വേണ്ടി രംഗത്തുണ്ട്. അതേസമയം ഒളിംപിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുളള നീക്കത്തിന് ഐ സി സിയുടെ ഭാഗത്ത് നിന്നും പിന്തുണ ഉണ്ടായേക്കും. കളിയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളിലാണ് ഐ സി സി.

Story first published: Friday, July 1, 2016, 16:54 [IST]
Other articles published on Jul 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+