ക്രിക്കറ്റ് സൂപ്പര്‍താരം ഡി വില്ലിയേഴ്‌സ് ലൗ ലറ്റര്‍ ഒളിപ്പിച്ചത് ടെറസിന് മുകളില്‍; കാരണമുണ്ട്
ദില്ലി: ക്രിക്കറ്റില്‍ സൂപ്പര്‍താരമാണ് ദക്ഷിണാഫ്രിക്കയുടെ എ ബി ഡി വില്ലിയേഴ്‌സ്. റൊമാന്‍സിലും പിന്നിലല്ല ക്രിക്കറ്റിലെ ഈ മിന്നുംതാരം. ഡി വില്ലിയേഴ്‌സ് അടുത്തിടെയാണ് മള്‍ട്ടി നാഷണല്‍ പെന്‍ കമ്പനി മൗണ്ട് ബ്ലാങ്കിന്റെ അംബാസഡറായത്. പേന ഉപയോഗിക്കുന്നത് കുറഞ്ഞുവരുന്ന കാലത്ത് താന്‍ ഒരുകാലത്ത് ധാരാളം എഴുത്തുകള്‍ എഴുതിയിട്ടുണ്ടെന്ന് ഡി വില്ലിയേഴ്‌സ് ഓര്‍മിച്ചെടുത്തു.
സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു പ്രണയ ലേഖനങ്ങളുടെ എഴുത്തു തുടങ്ങിയത്. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം പ്രണയ ലേഖനം എഴുതുകയായിരുന്നു തന്റെ രീതിയെന്ന് ഡി വില്ലിയേഴ്‌സ് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ഇവ നേരിട്ട് നല്‍കുന്നത് താന്‍ ഭയന്നിരുന്നു. അതുകൊണ്ട് ഇവയെല്ലാം വീടിന്റെ മുകളില്‍ ടെറസിലായിരുന്നു സൂക്ഷിച്ചിരുന്നത്.

അവസാനം മുപ്പതോളം പ്രണയലേഖനങ്ങള്‍ ഇത്തരത്തിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ ഭയന്ന് അവയെല്ലാം വായിക്കപ്പെടാത്ത പ്രണയലേഖനങ്ങളായി തീര്‍ന്നെന്ന് ഡി വില്ലിയേഴ്‌സ് പറയുന്നു. അതേസമയം, പ്രണയലേഖനമെഴുത്ത് തന്റെ എഴുത്തിനെ കൂടുതല്‍ കഴിവുള്ളതാക്കി. മാത്രമല്ല, വിവാഹം കഴിഞ്ഞശേഷം ഭാര്യയ്ക്ക് മനോഹരങ്ങളായ കത്തയക്കാന്‍ താന്‍ സമയം കണ്ടെത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നും ഭാര്യ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവരുടെ പാസ്‌പോര്‍ട്ടില്‍ ഞാനൊരു പ്രണയലേഖനം ഒളിപ്പിച്ചു. എയര്‍പോര്‍ട്ടില്‍ തനിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് വായിക്കാന്‍ വേണ്ടിയായിരുന്നു കത്ത് ഒളിപ്പിച്ചത്. ആ എഴുത്ത് അത്യധികം ഇഷ്ടമായെന്ന് ഭാര്യ പിന്നീട് തനിക്ക് സന്ദേശമയച്ചെന്നും ഡി വില്ലിയേഴ്‌സ് പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications