വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട്, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളുമായി പരമ്പര പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

കേപ്ഡൗണ്‍: സമീപ കാലത്തായി വലിയ തിരിച്ചടികള്‍ നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് തിരിച്ചുവരവിനായുള്ള വര്‍ഷമാണ് 2021. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയിലെ അഴിമതിയും വംശീയതയും ടീമിന്റെ മോശം പ്രകടനവുമെല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കുന്ന രീതിയിലേക്ക് മാറിയ സാഹചര്യത്തില്‍ ശക്തമായി തിരിച്ചുവരാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം വളരെ ബിസി ഷെഡ്യൂളാണ് തീരുമാനിച്ചിരിക്കുന്നത്.

South Africa Team For England , Sri Lanka and Australian Tour | Oneindia Malayalam

ഇംഗ്ലണ്ട്, ശ്രീലങ്ക,പാകിസ്താന്‍ ടീമുകളുമായുള്ള നാട്ടില്‍ നടക്കുന്ന പരമ്പരയാണ് അതില്‍ പ്രധാനപ്പെട്ടത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ഇതിന് ശേഷം ഏകദിനവും നടക്കും. കേപ്ടൗണിലും പാരലിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയുമായുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കാവും ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുക.സെഞ്ച്വൂറിയനും ജോഹന്നാസ്ബര്‍ഗുമാവും വേദി. ഇതിന് ശേഷം ഓസ്‌ട്രേലിയയുമായുള്ള പരമ്പരയാണ് നടക്കുന്നത്.

southafrica

ഇതിനായി ഫെബ്രുവരിയില്‍ ഓസീസ് ടീമെത്തും. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടെസ്റ്റ്, ഏകദിന, ടി20 പരമ്പകളാവും ഓസീസുമായി ദക്ഷിണാഫ്രിക്ക കളിക്കുക. ഏപ്രില്‍ വരെ ഓസീസ് പരമ്പര നീണ്ടുനില്‍ക്കും. ഇതിന് ശേഷമാവും പാകിസ്താനുമായുള്ള പരമ്പര നടക്കുക. എന്നാല്‍ മത്സരത്തിന്റെ ഫിക്‌സ്ചര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐപിഎല്ലിന് ശേഷം ദേശീയ ടീമിനുവേണ്ടിയുള്ള ട്രയിനിങ് ക്യാപിലേക്കാവും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പോവുക. മുന്‍ നായകന്‍ ഫഫ് ഡുപ്ലെസിസിന്റെ പ്രധാപകാലം അവസാനിച്ചതിനാല്‍ത്തന്നെ ഇനി ക്വിന്റന്‍ ഡീകോക്കിന്റെ ചുമലിലാണ് പരിമിത ഓവര്‍ നായകസ്ഥാനം. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഡീകോക്കിന് പിന്തുണയുമായി പരിശീലകസ്ഥാനത്ത് മാര്‍ക്ക് ബൗച്ചറും ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് ഗ്രയിം സ്മിത്തുമുണ്ട്.

ഹോം സീരിയസിനായുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആരംഭിച്ച് കഴിഞ്ഞു. ഐസിസിയുടെ നിയമപ്രകാരമുള്ള കോവിഡിനെതിരായ മുന്‍കരുതലുകള്‍ക്കായുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടത്തുക. കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കഴിഞ്ഞിടെ സാമ്പത്തിക തിരിമറി നടത്തിയതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ സര്‍ക്കാര്‍ പിരിച്ച് വിട്ടിരുന്നു. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല. അതിനാല്‍ത്തന്നെ ഇത്തരമൊരു നടപടി ഉണ്ടായതിനാല്‍ ദക്ഷിണാഫ്രിക്കയെ ഐസിസി വിലക്കുമെന്ന അഭ്യൂഹവും നിലനിന്നിരുന്നു. ഇതിനുകൂടിയാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

Story first published: Wednesday, October 28, 2020, 17:47 [IST]
Other articles published on Oct 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X