വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: കേരളം 103 ന് പുറത്ത്

By Athul

പെരിന്തല്‍മണ്ണ: ഹിമാചല്‍പ്രദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ കേരളം 103 റണ്‍സിന് പുറത്തായി. ലീഗിലെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പായ കേരളത്തിനായി ആരും തന്നെ മികച്ച ബാറ്റിംങ് കാഴ്ച വച്ചില്ല. 25 റണ്‍സെടുത്ത കേരളാ ക്യാപ്റ്റന്‍ സഞ്ജു വി സാംസണ്‍ ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സജ്ഞു മാത്രമാണ് ഹിമാചല്‍പ്രദേശ് ബൗളര്‍മാര്‍ക്ക് മുന്നില്‍ കുറച്ചെങ്കിലും പിടിച്ചുനിന്നത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളത്തിന് 73 റണ്‍സിന് എട്ടുവിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇടവേളയ്ക്കുശേഷം 30 റണ്‍സുകൂടി ചേര്‍ക്കാനേ കേരളത്തിനായുള്ളൂ. 14 ഓവറില്‍ അഞ്ചുവിക്കറ്റ് പിഴുത അര്‍കെ സിങ്ങും മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിഷി ധവാനുമാണ് കേരളത്തിനെ തകര്‍ത്തത്.

ranji trophy

ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കം മുതല്‍ തന്നെ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. കേരളത്തിനു വേണ്ടി രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മുഹമ്മദ് അസറുദ്ദീന്‍ പതിനഞ്ച് റണ്‍സ് നേടി.

വിഎം ജഗദീഷ്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി എന്നിവര്‍ എട്ട് റണ്‍സ് വീതമാണ് എടുത്തത്. അക്ഷയ് ചന്ദ്രന്‍ (0), റോബര്‍ട്ട് (6), അക്ഷയ് കോടാത്ത് (6), ഫാബിദ് മുഹമ്മദ് (0) എന്നിവരാണ് കേരളത്തിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിംങിനിറങ്ങിയ ഹിമാചല്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 53 റണ്‍സെടുത്തിട്ടുണ്ട്. ഗ്രൂപ്പ് സിയില്‍ രണ്ടാംം സ്ഥാനത്തുള്ള കേരളത്തിന് 25 ഉം നാലാംസ്ഥാനത്തുള്ള ഹിമാചലിന് 24 ഉം പോയിന്റാണുള്ളത്. ഈ മത്സരം ജയിക്കുന്ന ടീം നോക്കൗട്ടിലേക്ക് യോഗ്യത നേടും.

Story first published: Tuesday, December 1, 2015, 16:45 [IST]
Other articles published on Dec 1, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X