Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ക്രിക്കറ്റ്: കേരളത്തിന് ഇന്നിങ്‌സ് ലീഡ്

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. കറങ്ങി തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ ബാറ്റ്മാന്മാര്‍ തലകുത്തിവീണതോടെ കളി തുടങ്ങി ഒന്നര ദിവസം ആകുന്നതിനുമുന്നേ 20 വിക്കറ്റുകള്‍ വീണു. ബാറ്റ്മാന്മാരുടെ ശവപ്പറമ്പായി അങ്ങാടിപ്പുറം കെസിഎ ക്രിക്കറ്റ് ഗൗണ്ട് മാറി.

ടോസ് നേടി ബാറ്റിങിനിറങ്ങിയ കേരളം 166 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംങിനിറങ്ങിയ സൗരാഷ്ട്രയ്ക്കും കേരളത്തിന്റെ ഗതി തന്നെയായിരുന്നു. സൗരാഷ്ട്രയുടെ ഇന്നിങ്‌സ് 157 റണ്‍സിന് അവസാനിച്ചു. അതോടെ കേരളത്തിന് 9 റണ്‍സിന്റെ ലീഡ് ലഭിച്ചു.

karala

കേരളത്തിനായി കെ മോനിഷ് ആറ് വിക്കറ്റ് വീഴ്ത്തി. രോഹന്‍ പ്രേമും ഫാബിദ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കളിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച അറിന് 55 എന്ന നിലയില്‍ ബാറ്റിംങ് ആരംഭിച്ച സൗരാഷ്ട്ര സമഥ് വ്യാസിന്റെ ചെറുത്തുനില്‍പ്പാണ് ലീഡ് കുറയ്ക്കാന്‍ സഹായിച്ചത്. സമഥ് വ്യാസ് 54 റണ്‍സോടെ പുറത്താകാതെ നിന്നു.

സി ഗ്രൂപ്പില്‍ സൈരാഷ്ട്ര ഒന്നാമതും കേരളം നാലാമതുമാണ്. ഈ മത്സരം ജയിക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ മാത്രമേ കേരളത്തിന് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ സ്ഥിതിക്ക് മത്സരം തോറ്റില്ല എങ്കില്‍ വിലപ്പെട്ട മൂന്നുപോയിന്റുകള്‍ കേരളത്തിന് ലഭിക്കും.

എന്നാല്‍ സ്പിന്നിനെ അതിരറ്റ് സഹായിക്കുന്ന ഗൗണ്ടില്‍ മത്സരം സമനിലയിലാവാനുള്ള സാധ്യത വളരെ വിരളമാണ്. രണ്ടാമിന്നിങ്‌സില്‍ മികച്ച രീതിയില്‍ ബാറ്റുചെയ്ത് മികച്ച ടോട്ടല്‍ പടുത്തുയത്തി എതിരാളികളെ പ്രതിരോധത്തിലാക്കുകയാകും കേരളത്തിന്റെ ലക്ഷ്യം.

Story first published: Tuesday, November 24, 2015, 15:25 [IST]
Other articles published on Nov 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+