വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ്‌സ്മാനായി കരിയര്‍ തുടങ്ങി, ഇപ്പോള്‍ മികച്ച ബൗളര്‍മാര്‍- ലിസ്റ്റില്‍ ഇന്ത്യയുടെ മൂന്നു പേര്‍

ചിലര്‍ക്കു ഓള്‍റൗണ്ടര്‍മാരായി മാറാനും സാധിച്ചു

ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ടെസ്റ്റിലെ നമ്പര്‍ വണ്‍ താരവുമായ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് കരിയര്‍ ആരംഭിച്ചത് ബാറ്റ്‌സ്മാനായിട്ടായിരുന്നില്ല എന്ന് എത്ര പേര്‍ക്കറിയാം? തുടക്കകാലത്തു സ്പിന്‍ ബൗളറായിരുന്നു സ്മിത്ത്!, പക്ഷെ അദ്ദേഹത്തിന്റെ നിയോഗം ബാറ്റ്‌സ്മാനാവാന്‍ ആയിരുന്നു. ഇപ്പോള്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് സ്മിത്ത്.

സമാനമായി തന്നെ ബാറ്റ്‌സ്മാന്‍ ആയി കരിയര്‍ ആരംഭിച്ച് പിന്നീട് മികച്ച ബൗളര്‍മാരായി പേരെടുത്ത കളിക്കാരുമുണ്ട്. ബാറ്റിങില്‍ അല്ല ബൗളിങിലാണ് തന്റെ യഥാര്‍ഥ പ്രതിഭയെന്ന് വൈകിയാണെങ്കിലും ഇവര്‍ തിരിച്ചറിയുകയായിരുന്നു. ചിലര്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും തിളങ്ങി ഓള്‍റൗണ്ടര്‍മാരുമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട ചില പ്രധാന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

അജിത് അഗാര്‍ക്കര്‍

അജിത് അഗാര്‍ക്കര്‍

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ അജിത് അഗാര്‍ക്കര്‍ കരിയറിന്റെ തുടക്കകാലത്ത് ബാറ്റിങിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ബാറ്റിങില്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും സാധിക്കാത്ത നേട്ടം അഗാര്‍ക്കറുടെ പേരിലുണ്ട്. ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡയിയത്തില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരമാണ് അഗാര്‍ക്കര്‍. 2002ലായിരുന്നു ഇത്. സച്ചിന്‍ പോലും ഇവിടെ സെഞ്ച്വറി നേടിയിട്ടില്ല.
സ്‌കൂള്‍, ജൂനിയര്‍ തലത്തില്‍ മികച്ച ബാറ്റിങിന്റെ പേരിലാണ് അഗാര്‍ക്കര്‍ ശ്രദ്ധിക്കപ്പെടുന്നത്. സച്ചിന്റെ പിന്‍ഗാമിയെന്നു പോലും അദ്ദേഹത്തെ പലരും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബാറ്റിങിനൊപ്പം ബൗളിങും പരിശീലിച്ച് ഓള്‍റൗണ്ടറായി മാറാനായിരുന്നു പിന്നീട് അഗാര്‍ക്കറുടെ ശ്രമം. ഒടുവില്‍ മികച്ച പേസറായി അദ്ദേഹം മാറുകയും ചെയ്തു.
1998ലാണ് ഇന്ത്യക്കു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും അഗാര്‍ക്കര്‍ അരങ്ങേറിയത്. 2000ത്തിന്റെ തുടക്കം വരെ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 349 വിക്കറ്റുകള്‍ അഗാര്‍ക്കറുടെ പേരിലുണ്ട്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ തമിഴ്‌നാട്ടുകാരനായ താരം ആര്‍ അശ്വിനും കരിയര്‍ ആരംഭിച്ചത് ബാറ്റ്‌സ്മാനായിട്ടാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായ അദ്ദേഹം 2010ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ മികച്ച പ്രകടനം അശ്വിന് ഇന്ത്യന്‍ ടീമിലേക്കു വഴി തുറക്കുകയായിരുന്നു.
എന്നാല്‍ അണ്ടര്‍ 17 തലത്തില്‍ കളിക്കുന്ന സമയത്ത് ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു അശ്വിന്‍. പിന്നീട് തമിഴ്‌നാടിന്റെ ഏറ്റവും മികച്ച സ്പിന്‍ ബൗളറായി താരം മാറുന്നതാണ് കണ്ടത്. ടെസ്റ്റില്‍ ഇപ്പോഴും വാലറ്റത്ത് ഇന്ത്യക്കു വേണ്ടി മികച്ച ചില ബാറ്റിങ് പ്രകടനങ്ങള്‍ അശ്വിന്‍ നടത്താറുണ്ട്. നാലു സെഞ്ച്വറികളും 11 ഫിഫ്റ്റികളുമടക്കം 2389 റണ്‍സ് അശ്വിന്‍ നേടിയെന്നത് ബാറ്റിങില്‍ തന്റെ പഴയ ടച്ച് വിട്ടില്ലെന്ന് തെളിയിക്കുന്നു. 71 ടെസ്റ്റുകളില്‍ നിന്നും 365 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ഭാഗമല്ല അശ്വിന്‍. എങ്കിലുിം 111 ഏകദിനങ്ങളില്‍ നിന്നും 675 റണ്‍സും 150 വിക്കറ്റുകളും സ്പിന്നറുടെ പേരിലുണ്ട്. 46 ടി20കളില്‍ നിന്നും 52 വിക്കറ്റുകളും താരം വീഴ്ത്തി. 2017ലാണ് അശ്വിന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കളിച്ചത്.

റിച്ചാര്‍ഡ് ഹാഡ്‌ലി

റിച്ചാര്‍ഡ് ഹാഡ്‌ലി

ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയും ബാറ്റ്‌സ്മാനായിട്ടാണ് തുടങ്ങിയത്. പക്ഷെ ലോകം കണ്ട എക്കാലത്തെയും മികച്ച പേസറായി മാറാനിയിരുന്നു അദ്ദേഹത്തിന്റെ യോഗം. ടെസ്റ്റില്‍ ആദ്യമായി 400 വിക്കറ്റുകള്‍ വീഴ്ത്തിയ ബൗൗളര്‍ കൂടിയാണ് ഹാര്‍ഡ്‌ലി. വെറും 79 മല്‍സരങ്ങളിലായിരുന്നു ഈ നേട്ടം.
ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യയുടെ കപില്‍ ദേവ്, പാകിസ്താന്റെ ഇമ്രാന്‍ ഖാന്‍, ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം എന്നിവര്‍ക്കൊപ്പം പരിഗണിക്കപ്പെട്ടിരുന്ന താരമായിരുന്നു ഹാര്‍ഡ്‌ലി. 86 ടെസ്റ്റുകളില്‍ നിന്നും 3124 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 115 ഏകദിനങ്ങളില്‍ 1751 റണ്‍സും 158 വിക്കറ്റുകളും ഹാഡ്‌ലി നേടി.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ താരം ഡ്വയ്ന്‍ ബ്രാവോയാണ് ഇക്കൂട്ടത്തില്‍ പരിഗണിക്കാവുന്ന മറ്റൊരാള്‍. 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയ അദ്ദേഹത്തിന്റെ തുടക്കം ബാറ്റ്‌സ്മാനായിട്ടായിരുന്നു. എന്നാല്‍ പേസറെന്ന നിലയിലാണ് ബ്രോവോ പേരെടുത്തത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ താരം ബാറ്റിങില്‍ ഫിനിഷറുടെ റോളിലും കസറിയിട്ടുണ്ട്.
വിന്‍ഡീസിനു വേണ്ടി 40 ടെസ്റ്റുകളില്‍ നിന്നും 2200 റണ്‍സും 86 വിക്കറ്റുകളും ബ്രാവോ നേടിയിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 164 ഏകദിനങ്ങളില്‍ നിന്നും 199ഉം 71 ടി20കളില്‍ നിന്നും 59ഉം വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായ സ്റ്റാര്‍ ഓള്‍റൗണ്ടറും തകര്‍പ്പന്‍ ഫീല്‍ഡറുമായ രവീന്ദ്ര ജഡേജയും കരിയറിന്റെ തുടക്ക കാലത്ത് വെറുമൊരു ബാറ്റ്‌സ്മാന്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാറ്റിങിനേക്കാളുപരി ബൗളിങിലാണ് അദ്ദേഹത്തെ ഇന്ത്യ ആശ്രയിക്കുന്നത്. ബാറ്റിങിലും നിരവധി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ജഡേജയ്ക്കായിട്ടുണ്ട്.
49 ടെസ്റ്റുകളില്‍ നിന്നും 1869 റണ്‍സും 213 വിക്കറ്റുകളുമാണ് താരം നേടിയത്. ഏകദിനത്തില്‍ 2296 റണ്‍സും 187 വിക്കറ്റുകളും ജഡേജ സ്വന്തമാക്കി. ടി20യില്‍ 49 മല്‍സരങ്ങൡല്‍ നിന്നും 173 റണ്‍സും 39 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

Story first published: Thursday, June 25, 2020, 16:01 [IST]
Other articles published on Jun 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X