വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയര്‍ അവസാനിപ്പിച്ചേക്കാവുന്ന അപകടങ്ങള്‍ നേരിട്ടു, എന്നിട്ടും കളി തുടര്‍ന്നു- കൂട്ടത്തില്‍ ഷമിയും!

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഇക്കൂട്ടത്തിലുണ്ട്

അപകടങ്ങളും പരിക്കുകളുമെല്ലാം നിരവധി ക്രിക്കറ്റ് താരങ്ങളുടെ കരിയര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു നേര്‍ വിപരീതമായി വെല്ലുവിളികളെ അതിജീവിച്ച് ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ താരങ്ങളെയും നമുക്ക് കാണാം. ഒരുപക്ഷെ ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാനാവില്ലെന്നു ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയ ക്രിക്കറ്റര്‍മാര്‍ ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇവയെ മറികടന്ന് മല്‍സരരംഗത്ത് മടങ്ങിയെത്തിയിട്ടുണ്ട്.

ഈ തരത്തില്‍ വലിയ അപകടങ്ങളെ അതിജീവിച്ച് ക്രിക്കറ്റിലേക്കു മടങ്ങിയെത്തുകയും ഇപ്പോഴും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരങ്ങള്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം.

ഒഷെയ്ന്‍ തോമസ് (വെസ്റ്റ് ഇന്‍ഡീസ്)

ഒഷെയ്ന്‍ തോമസ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ യുവ പേസര്‍ ഒഷെയ്ന്‍ തോമസ് ഗുരുതരമായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട താരമാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജമൈക്കയില്‍ വച്ച് തോമസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ക്രിക്കറ്റ് കളിക്കാന്‍ ഇനിയാവുമോയന്നായിരുന്നു ഡോക്ടര്‍മാര്‍ തോമസിനോടു പറഞ്ഞത്. ദൈവം വിചാരിച്ചാല്‍ മാത്രമേ ഇനി കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കൂയെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ തോമസ് വിട്ടുകൊടുത്തില്ല. പരിക്കുകളില്‍ നിന്നും അതിവേഗം മോചിതനായ അദ്ദേഹം പരിശീലനം പുനരാരംഭിക്കുകയും ചെയ്തു.

നിക്കോളാസ് പുരാന്‍ (വെസ്റ്റ് ഇന്‍ഡീസ്)

നിക്കോളാസ് പുരാന്‍ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ നിക്കോളാസ് പുരാനും കരിയര്‍ ഇല്ലാതാക്കിയേക്കാവുന്ന പരിക്കുകളെ തോല്‍പ്പിച്ച് മടങ്ങിയെത്തിയ ക്രിക്കറ്ററാണ്. 2015 ജനുവരിയിലായിരുന്നു പുരാന് അപകടം സംഭവിച്ചത്. ട്രിനിഡാഡിലെ വീട്ടിലേക്കു കാറില്‍ മടങ്ങുന്നതിനിടെ താരത്തിന്റ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പുരാന്റെ കാലിനായിരുന്നു സാരമായി പരിക്കേറ്റത്. തുടര്‍ന്ന് മൂന്നു ശസ്ത്രക്രിയകള്‍ക്കു താരത്തെ വിധേയനാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ദീര്‍ഘനാള്‍ പുരാന് നടക്കാന്‍ പോലുമായില്ല. വീല്‍ചെയറിന്റെ സഹായം തേടിയ താരത്തിന് ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാനാവില്ലെന്നു പലരും ഭയപ്പെട്ടിരുന്നു. പക്ഷെ ക്രിക്കറ്റിനോടുള്ള അതിയായ പാഷനും ദൃഢനിശ്ചയവും പുരാനെ സാധാരണ ജീവിത്തിലേക്കും തുടര്‍ന്നു ക്രിക്കറ്റിലേക്കും മടങ്ങിയെത്താന്‍ സഹായിക്കുകയായിരുന്നു.

മുഹമ്മദ് ഷമി (ഇന്ത്യ)

മുഹമ്മദ് ഷമി (ഇന്ത്യ)

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയ, ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സ് സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന മുഹമ്മദ് ഷമിക്കും മോശം സമയത്തിലൂടെ കടന്നു പോവേണ്ടി വന്നിട്ടുണ്ട്. 2018ല്‍ ഡെറാഡൂണില്‍ നിന്നും ദില്ലിയിലേക്കു മടങ്ങവെ ഷമിയുടെ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. നെറ്റിയില്‍ അദ്ദേഹത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷമിക്ക് കണ്ണിനു മുകളിലായി ഒരുപാട് സ്റ്റിച്ചുകള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ പേഴ്‌സനല്‍ ട്രെയിനറുടെ സഹായത്തോടെ അദ്ദേഹം പരിക്കില്‍ നിന്നു മോചിതനാവുകയും ക്രിക്കറ്റിലേക്കു മടങ്ങിയെത്തുകയുമായിരുന്നു.

Story first published: Saturday, July 18, 2020, 14:38 [IST]
Other articles published on Jul 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X