Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചു, തകര്‍ത്തടിച്ച് മക്കല്ലം

ക്രൈസ്റ്റ്ചര്‍ച്ച്: വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ബാറ്റിന്റെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ബ്രണ്ടന്‍ മക്കല്ലം ഒരിക്കല്‍ കൂടി തെളിയിച്ചു. വെടിക്കെട്ട് പ്രകടവുമായി മക്കല്ലം കളം നിറഞ്ഞപ്പോള്‍ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തോല്‍വി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തെട്ടതെല്ലാം പിഴച്ചു. 47 ഓവറില്‍ 188 റണ്‍സ് എടുക്കുന്നതിനിടെ ശ്രീലങ്കയുടെ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയുടേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡഫ് ബ്രയ്‌സ്‌വെല്ലിന്റേയും മികച്ച ബൗളിങ്ങാണ് ലങ്കയെ വരിഞ്ഞുകെട്ടിയത്.

MACCULLAM

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 21 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്റ്റിലുമായിരുന്നു ആതിഥേയരുടെ വിജയശില്‍പ്പികള്‍. 10.1 ഓവറില്‍ 108 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. മക്കല്ലമായിരുന്നു ഏറ്റവും അപകടകാരി 23 പന്തില്‍ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ മക്കല്ലം 55 റണ്‍സുമായി പുറത്തായി.

ഗുപ്റ്റില്‍ 55 പന്തില്‍ 79 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി. അഞ്ച് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ന്യൂസിലന്‍ഡ് മുന്നിലെത്തി. ഈ ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള ഒസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് മക്കല്ലം നേരത്തെ വ്യക്തമാക്കിയിരുന്നു.

Story first published: Saturday, December 26, 2015, 12:21 [IST]
Other articles published on Dec 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+