കോലി ഓവറോ? പഴിക്കാന്‍ വരട്ടെ... ഓസീസ് ഇതിഹാസത്തിന്റെ അഭിപ്രായം ഇങ്ങനെ, ഒപ്പം മുന്‍ കോച്ചും

മെല്‍ബണ്‍: കളിക്കളത്തിലെ അഗ്രസീവ് പെരുമാറ്റത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലും കോലിയുടെ പെരുമാറ്റം പലരെയും ചൊടിപ്പിച്ചിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നുമായി കളിക്കിടെ കൊമ്പുകോര്‍ത്തതും കോലിയുടെ ആഹ്ലാദപ്രകടനവും ഓവറാണെന്നാണ് മുന്‍ താരങ്ങളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയത്.
ലോകത്തിലെ തന്നെ ഏറ്റവും മോശമായി പെരുമാറുന്ന കായിക താരമാണ് കോലിയെന്നാണ് ബോളിവുഡിലെ അതുല്യനടനായ നസിറുദ്ദീന്‍ ഷാ അഭിപ്രായപ്പെട്ടത്. പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന കോലിയെ പിന്തുണച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ അലന്‍ ബോര്‍ഡറും മുന്‍ കോച്ചായ ഡാരന്‍ ലേമാനും രംഗത്തുവന്നു.

കോലിയെപ്പോലുള്ളവര്‍ വേണം
കോലിയെപ്പോലെ കളിക്കളത്തില്‍ അഗ്രസീവായി പെരുമാറുന്ന താരങ്ങള്‍ ക്രിക്കറ്റില്‍ വേണമെന്നാണ് ബോര്‍ഡര്‍ അഭിപ്രായപ്പെട്ടത്. ഇതുപോലെ പെരുമാറുന്ന ക്രിക്കറ്ററര്‍മാര്‍ ഇപ്പോള്‍ അധികമില്ല. സ്വന്തം ടീം വിക്കറ്റ് വീഴ്ത്തുമ്പോള്‍ കോലിയെപ്പോലെ ആഘോഷിക്കുന്ന മറ്റൊരു ക്യാപ്റ്റനെയും താന്‍ കണ്ടിട്ടില്ല. അല്‍പ്പം ഓവറായി തോന്നാമെങ്കിലും അതില്‍ തെറ്റില്ല. കളിയോടുള്ള പാഷന്‍ തന്നെയാണ് ഇത്തരത്തില്‍ പെരുമാറാന്‍ കോലിയെ പ്രേരിപ്പിക്കുന്നതെന്നും ബോര്‍ഡര്‍ പറഞ്ഞു.

വിദേശത്ത് പരമ്പര
വിദേശത്ത് ടെസ്റ്റ് പരമ്പര നേടാനുള്ള അതിയായ ആഗ്രഹവും കോലിയുടെ അഗ്രസീവായ പെരുമാറ്റത്തിനു പിന്നിലുണ്ടെന്നും ബോര്‍ഡര്‍ ചൂണ്ടിക്കാട്ടി. വിദേശത്തു ഇന്ത്യക്കു ജയം നേടിക്കൊടുക്കുകയെന്ന ലക്ഷ്യമാണ് കോലിയെ കൂടുതല്‍ അഗ്രസീവാക്കുന്നത്.
ഇന്ത്യയെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്ത് എത്തിക്കുക മാത്രമല്ല വിദേശ പിച്ചുകളിലും ടെസ്റ്റ് പരമ്പര ജയിപ്പിക്കാന്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ തനിക്കു കഴിയേണ്ടതുണ്ടെന്നും കോലി ഉറച്ചു വിശ്വസിക്കുന്നതായും ബോര്‍ഡര്‍ വിശദമാക്കി.

എന്താണ് തെറ്റെന്ന് ലേമാന്‍
കോലി കളിക്കളത്തില്‍ അഗ്രസീവായി പെരുമാറുന്നതില്‍ എന്താണ് തെറ്റെന്നാണ് മുന്‍ കോച്ചും ഓള്‍റൗണ്ടറുമായ ലേമാന്‍ ചോദിക്കുന്നത്. എല്ലായ്‌പ്പോഴും ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്ന, എന്നാല്‍ എളുപ്പം പ്രകോപിതനുമാവുന്ന വ്യക്തിയാണ് കോലിയെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിനോട് വളരെയധികം പാഷനുള്ള താരമാണ് കോലി. ഇതു തന്നെയാണ് കളിക്കളത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ പ്രതിഫലിക്കുന്നത്. വെല്ലുവിളികള്‍ ഏറ്റെുക്കാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ലേമാന്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജയിപ്പിക്കണം
സ്വയം മികച്ച പ്രകടനം നടത്തുന്നതിനൊപ്പം സ്വന്തം രാജ്യം ജയിച്ചു കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന താരമാണ് കോലിയെന്നു ലേമാന്‍ പറഞ്ഞു. പെര്‍ത്ത് ടെസ്റ്റില്‍ ഓസീസ് നായകന്‍ പെയ്‌നുമായി കോലി ചെറിയ രീതിയില്‍ കൈയാങ്കളിയുടെ വക്കിലെത്തിയത് അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നും ലേമാന്‍ വ്യക്തമാക്കി.
പെര്‍ത്തില്‍ കോലിയോ പെയ്‌നോ അതിരുകടന്നതായി തോന്നിയിട്ടില്ല. അതിനെ വെറുമൊരു നേരമ്പോക്കായി കണ്ടാല്‍ മതി. കളിക്കിടെ ഇത്തരത്തിലുള്ള ചെറിയ ഉരസലുകള്‍ ഉണ്ടാവുന്നതില്‍ തെറ്റില്ലെന്നും ലേമാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications