Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിച്ചിട്ടും ലോകകപ്പ് തൊടാന്‍ കിട്ടാത്ത മഹാരഥന്മാര്‍

1992 ല്‍ കളി തുടങ്ങിയ സച്ചിന് 2011 വരെ കാത്തിരിക്കേണ്ടി വന്നു ലോകകപ്പില്‍ ഒന്ന് മുത്തമിടാന്‍. അത് സച്ചിന്റെ കാര്യം. ലോകകപ്പ് ഒരിക്കല്‍പോലും കിട്ടാത്തത് കൊണ്ട് മാത്രം പൂര്‍ണമല്ലാതായിപ്പോയ ക്രിക്കറ്റ് മഹാരഥരന്മാര്‍ ഇഷ്ടം പോലെയുണ്ട് ചരിത്രത്തില്‍. ലോകകപ്പ് കിട്ടിയിട്ടേ വിരമിക്കൂ എന്ന് വെക്കാന്‍ അവരാരും പക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നില്ല.

കളി തുടങ്ങിയ വര്‍ഷം തന്നെ വിരാട് കോലിക്ക് ഒരു ലോകകപ്പ് കിട്ടി. പക്ഷേ പലതവണ ശ്രമിച്ചിട്ടും വക്കോളമെത്തിയിട്ടും ഗാംഗുലിക്കും ദ്രാവിഡിനും അത് കഴിഞ്ഞില്ല. സച്ചിനെ വെല്ലുന്ന കളിക്കാരനായിട്ടും ബ്രയാന്‍ ലാറയുടെ അക്കൗണ്ടില്‍ ഒരു ലോകകപ്പില്ല. കഴിഞ്ഞില്ല, ഇത്തരം ദുരന്തനായകന്മാര്‍ ലോകകപ്പില്‍ ഒരുപാടുണ്ട്. കാണൂ.

ബ്രയാന്‍ ലാറ, ജീനിയസ്

ബ്രയാന്‍ ലാറ, ജീനിയസ്

വെസ്റ്റ് ഇന്‍ഡീസിനെ ഒറ്റയ്ക്ക് ജയിപ്പിച്ചിട്ടുണ്ട് ലാറ. ഒരുപക്ഷേ സച്ചിന്‍ ഇന്ത്യയെ ജയിപ്പിച്ചതിലും കൂടുതല്‍. ലോകത്തെവിടെയും ലാറയ്ക്ക് ആരാധകരുണ്ട്. ഒരു ലോകകപ്പ് പക്ഷേ ലാറയുടെ ശേഖരത്തില്‍ ഇല്ല. 1996 ല്‍ ജയിക്കാവുന്ന സെമി ഓസീസിന് വെച്ച് നീട്ടി പുറത്തുപോയതായിരിക്കും ലാറയുടെ ഏറ്റവും വലിയ ദുരന്തം.

ഗാംഗുലി, ദ ക്യാപ്റ്റന്‍

ഗാംഗുലി, ദ ക്യാപ്റ്റന്‍

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍. സച്ചിനോളം പോന്ന ഏകദിന താരം. പക്ഷേ നിര്‍ഭാഗ്യമെന്നേ പറയാന്‍ പറ്റൂ, ദാദയുടെ പേരിലും ഒരു ലോകകപ്പില്ല. 2003 ല്‍ ക്യാപ്റ്റനായിരിക്കേ ഫൈനലില്‍ എത്തിയതാണ് ലോകകപ്പിലെ മികച്ച നേട്ടം.

ജാക് കാലിസ്, ഓള്‍റൗണ്ടര്‍

ജാക് കാലിസ്, ഓള്‍റൗണ്ടര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. പക്ഷേ കലമുടയ്ക്കല്‍ വിദഗ്ധരായ ദക്ഷിണാഫ്രിക്കയായിപ്പോയി കാലിസിന്റെ ടീം. 199ല്‍ സെമിയിലെ പ്രകടനം ആര് മറക്കാനാണ്... 2007ലും സാധ്യതയുണ്ടായിരുന്നു. പക്ഷേ ലോകകപ്പില്ലാതെ വിരമിക്കാനായിരുന്നു കാലിസിന്റെയും വിധി.

ദ്രാവിഡ്, വന്‍മതില്‍

ദ്രാവിഡ്, വന്‍മതില്‍

സച്ചിന്‍, ഗാംഗുലി എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രിമൂര്‍ത്തികളില്‍ ഒരാള്‍. ക്യാപ്റ്റനായും അല്ലാതെയും ലോകകപ്പ് കളിച്ചുനോക്കി. 1999 മുതല്‍ 2007 വരെ 3 ലോകകപ്പ് കളിച്ചു. 2003 ലെ ഫൈനലും 2007 ലെ ദുരന്തവും ദ്രാവിഡിന് മറക്കാനാകില്ല.

ജോണ്ടി റോഡ്‌സ്, പറക്കും ഫീല്‍ഡര്‍

ജോണ്ടി റോഡ്‌സ്, പറക്കും ഫീല്‍ഡര്‍

ലോകം കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന് നിസംശയം പറയാം. ബാറ്റിംഗും ബൗളിംഗുമൊന്നുമല്ല ജോണ്ടിയെ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. പീല്‍ഡിംഗിലെ അളവുകോലായി ഇക്കാലം കൊണ്ട് റോഡ്‌സ്. പക്ഷേ ഒരു ലോകകപ്പ് കിട്ടിയില്ല. 1999 ലെ സെമിഫൈനലാണ് മികച്ച പ്രകടനം.

സയീദ് അന്‍വര്‍, ഓപ്പണര്‍

സയീദ് അന്‍വര്‍, ഓപ്പണര്‍

സച്ചിന്‍ 200 അടിക്കുന്നതിന് മുമ്പ് ലോകറെക്കോര്‍ഡ് അന്‍വറിന്റെ 194 ആയിരുന്നു. പാകിസ്താന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഓപ്പണര്‍ക്ക് പക്ഷേ ലോകകപ്പ് കിട്ടാനുള്ള ഭാഗ്യമുണ്ടായില്ല. 1992 ല്‍ പാകിസ്താന്‍ കപ്പ് നേടിയ ശേഷമാണ് അന്‍വര്‍ ലോകകപ്പ് കളിക്കാനെത്തുന്നത്.

അനില്‍ കുംബ്ലെ, സ്പിന്നര്‍

അനില്‍ കുംബ്ലെ, സ്പിന്നര്‍

ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാള്‍. ഇന്ത്യയിലും പുറത്തുമായി കുംബ്ലെ ജയിപ്പിച്ച കളികള്‍ക്ക് കണക്കില്ല. പക്ഷേ ഒരു ലോകകപ്പ് കിട്ടാനുള്ള ഭാഗ്യം കുംബ്ലെയ്ക്കും ഉണ്ടായില്ല.

അലന്‍ ഡൊണാള്‍ഡ് വെളളിടി

അലന്‍ ഡൊണാള്‍ഡ് വെളളിടി

ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ അലന്‍ ഡൊണാള്‍ഡിന് പേര് വെള്ളിടി എന്നാണ്. പേര് പോലെ തന്നെ വെള്ളിടിയായിരുന്നു ഡൊണാള്‍ഡ്. പക്ഷേ ലോകകപ്പില്‍ ഒരു ഭാഗ്യവും കൂട്ടിനെത്തിയില്ല.

വഖാര്‍ യൂനിസ്

വഖാര്‍ യൂനിസ്

മറ്റൊരു മികച്ച ഫാസ്റ്റ് ബൗളര്‍, പാകിസ്താനി. സച്ചിനൊപ്പം ഏകദിനത്തില്‍ അരങ്ങേറിയ വഖാറിന് ലോകകപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. 92 ല്‍ ലോകകപ്പ് നേടാന്‍ പോയ പാക് ടീമില്‍ വഖാറുണ്ടായിരുന്നു. പക്ഷേ പരിക്ക് മൂലം കളിക്കാതെ തിരിച്ചുവരേണ്ടിവന്നു.

ഇയാന്‍ ബോത്തം

ഇയാന്‍ ബോത്തം

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. പക്ഷേ ലോകകപ്പ് കിട്ടിയിട്ടില്ല. കാരണം ലളിതം. ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരെങ്കിലും ഇംഗ്ലണ്ട് ഇത് വരെ ഏകദിന ലോകകപ്പ് ജയിച്ചിട്ടില്ല.

Story first published: Saturday, January 31, 2015, 10:09 [IST]
Other articles published on Jan 31, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+