ലോകകപ്പ് ടീം; കാര്‍ത്തിക് കളിക്കില്ല, നോക്കുകുത്തിയാകും, റായിഡു എവിടെ? ടീമിനെക്കുറിച്ച് മുന്‍താരങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ലോകകപ്പ് ടീമിനെ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നു. നേരത്തെ വിലയിരുത്തിയതുപോലെ ചില അനിവാര്യമായ മാറ്റങ്ങളുമായാണ് ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരേ നിലവാരത്തിലുള്ള താരങ്ങളുള്ളപ്പോള്‍ ആരെ ടീമിലെടുക്കും ഒരെ ഒഴിവാക്കുമെന്നത് സെലക്ടര്‍മാരെ കുഴക്കുന്നതാണ്.
ഒടുവില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈവര്‍ഷം ആദ്യംവരെ ടീമില്‍ ഉള്‍പ്പെടുമെന്ന് നിശ്ചയമായും കരുതിയിരുന്ന അമ്പാട്ടി റായിഡു പുറത്തായപ്പോള്‍ അവസാനലാപ്പില്‍ ഓടിയെത്തി ദിനേഷ് കാര്‍ത്തിക്കും കെഎല്‍ രാഹുലും ടീമില്‍ സ്ഥാനം സ്വന്തമാക്കി. ഇതോടെ, റായിഡുവിന്റെ ചിരകാല സ്വപ്‌നം കൂടിയാണ് പൊലിഞ്ഞത്.

കാര്‍ത്തിക് നോക്കുകുത്തിയാകും
ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടന്ന അവസാനത്തെ ഏകദിന പരമ്പരയില്‍നിന്നും ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കിയതോടെ താരം ലോകകപ്പിന് ഉണ്ടാകില്ലെന്ന് ഉറപ്പിച്ചതാണ്. പകരം ഋഷഭ് പന്ത് ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പന്തിന്റെ സ്ഥിരതയില്ലായ്മ കാര്‍ത്തിക്കിന് തുണയായി. അതേസമയം, രണ്ടാം വിക്കറ്റ് കീപ്പറായ കാര്‍ത്തിക് ടീമില്‍ നോക്കുകുത്തിയാകുമെന്ന സൂചനയാണ് മുഖ്യ സെലക്ടര്‍ നല്‍കിയത്. ധോണിക്ക് പരിക്കേറ്റാല്‍ മാത്രമേ രണ്ടാം വിക്കറ്റ് കീപ്പറിന് അവസരമുണ്ടാവുകയുള്ളൂവെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു.

റായിഡുവും പന്തുമില്ലാത്ത ടീം
റാഡിയുവിന്റെ അസാന്നിധ്യം വിഷമിപ്പിക്കുന്നുവെന്നാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പ്രതികരിച്ചത്. താരം ടീമിലെത്താനായി കഠിനാധ്വാനം ചെയ്തിരുന്നെന്നും ഹര്‍ഷ പറഞ്ഞു. വിജയ് ശങ്കര്‍ ആയിരിക്കും നാലാം നമ്പറെന്നാണ് കരുതന്നെന്ന് ആകാശ് ചോപ്ര സൂചിപ്പിച്ചു. പന്തിനെ ഉള്‍പ്പെടുത്തണമായിരുന്നെന്ന് മുന്‍ താരം അഞ്ജും ചോപ്രവിലയിരുത്തി. മികച്ച ടീം തെരഞ്ഞെടുപ്പാണിതെന്നാണ് മുന്‍ പേസര്‍ ആര്‍ പി സിങ്ങിന്റെ അഭിപ്രായം.
ഇന്ത്യയുടെ ലോകകപ്പ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications