വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

HappyBirthdayDhoni: ക്യാപ്റ്റന്‍ കൂള്‍, മഹി ഭായ്... ഒരേയൊരു ധോണി, ആശംസാപ്രവാഹം

ഇന്നു 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട സമാനതകളില്ലാത്ത നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു ഇന്നു 39ാം പിറന്നാള്‍. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രിയ ക്യാപ്റ്റന് ആശംസാപ്രവാഹമാണ്. മുന്‍ ടീമംഗങ്ങള്‍, സഹതാരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങി എല്ലാവരും ധോണി ഡേ ആഘോഷിക്കുകയാണ്.

നിലവില്‍ ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും ധോണിയോടുള്ള ആരാധനയില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്ന് അടിവരയിടുകയാണ് സമൂഹമാധ്യമങ്ങളിലെ ആശംസാ സന്ദേശങ്ങള്‍. ഇന്ത്യക്കു രണ്ടു ലോകകപ്പുകള്‍ നേടിത്തന്ന ഏക ക്യാപ്റ്റന് കൂടിയായ അദ്ദേഹം ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ഏക നായകനുമാണ്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യക്കു സമ്മാനിച്ചത്.

നിങ്ങളായിരിക്കും എല്ലായ്‌പ്പോഴും ക്യാപ്റ്റന്‍

നിങ്ങളായിരിക്കും എല്ലായ്‌പ്പോഴും ക്യാപ്റ്റന്‍

എല്ലായ്‌പ്പോഴും പറയുന്നതു പോലെ മഹി ഭായി തന്നെയായിരിക്കും എപ്പോഴും തന്റെ ക്യാപ്റ്റനെന്നു നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു. ഒരു യുവതാരം തനിക്കു ചുറ്റും വേണമെന്ന് ആഗ്രഹിക്കുന്ന ലീഡര്‍. ജീവിതത്തിലുടനീള സന്തോഷവും സ്‌നേഹവും നിറയട്ടെയെന്ന് ആശംസിക്കുന്നതായും കോലി ട്വീറ്റ് ചെയ്തു.

തലമുറയില്‍ ഒരിക്കല്‍ മാത്രം

തലമുറയില്‍ ഒരിക്കല്‍ മാത്രം

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ധോണിക്കു ആശംസകള്‍ നേര്‍ന്നു. തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലോയൊരു താരം വരികയും രാജ്യം മുഴുവന്‍ ആരാധിക്കുകയും കുടുംബാംഗത്തെപ്പോലെ ചിന്തിക്കുകയും ചെയ്യുകയുള്ളൂ. ശരിക്കും നമ്മുടെ ഒരു കുടുംബാംഗം പോലെ തോന്നും. ഒരു പാട് ആരാധകര്‍ തങ്ങളുടെ ലോകമായി ആരാധിക്കുന്നയാള്‍ക്ക് പിറന്നാള്‍ ആശംസിക്കുന്നുവെന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.

ഒരുപാട് പേര്‍ക്കു പ്രചോദനം

ഒരുപാട് പേര്‍ക്കു പ്രചോദനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണത്തിന് പേരുടെ പ്രചോദനം. തന്റെ ഏറ്റവും വലിയ റോള്‍ മോഡലുകളില്‍ ഒരാള്‍. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു എംഎസ് ധോണി സാര്‍ എന്നായിരുന്നു ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരമായ വേദ കൃഷ്ണമൂര്‍ത്തിയുടെ ട്വീറ്റ്.

എല്ലാവര്‍ക്കും പ്രചോദനം

എല്ലാവര്‍ക്കും പ്രചോദനം

ആത്മസംയമനവും ക്ഷമയുമെല്ലാം കൊണ്ട് പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നയാള്‍ക്ക് സന്തോഷകമായ ജന്‍മദിനം ആശംസിക്കുന്നുവെന്ന് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

ബിട്ടുവിന് പിറന്നാള്‍ ആശസിച്ച് ചിട്ടു

ബിട്ടുവിന് പിറന്നാള്‍ ആശസിച്ച് ചിട്ടു

എന്റെ ബിട്ടുവിന് ചിട്ടുവിന്റെ പിറന്നാള്‍ ആശംസകള്‍. നല്ലൊരു മനുഷ്യനാവാന്‍ തന്നെ പഠിപ്പിച്ച സുഹൃത്ത്, മോശം സമയങ്ങളില്‍ തനിക്കൊപ്പം നില്‍ക്കുകയും ചെയ്തുവെന്നായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സഹോദരന്‍, ലീഡര്‍

സഹോദരന്‍, ലീഡര്‍

എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരിലൊരാള്‍, സഹോദരന്‍, എനിക്കു ചോദിക്കാവുന്ന ക്യാപ്റ്റന്‍! മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും കളിച്ചയാള്‍. എടുത്ത തീരുമാനങ്ങള്‍ കൊണ്ടു മാത്രമല്ല അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഇത്രത്തോളം വിജയകരമായി മാറിയത്, മറിച്ച് ടീമിലെ ഓരോ അംഗത്തിലുമര്‍പ്പിച്ച വിശ്വാസം കൊണ്ടു കൂടിയാണ്. അതുകൊണ്ടു വിജയം ശീലമാക്കിയ നമ്മുടെ സ്‌പെഷ്യല്‍ 7ന് ചിയേഴ്‌സ്. നിങ്ങളുടെ എല്ലാ പ്രചോദനങ്ങള്‍ക്കും നന്ദിയെന്ന് അടുത്ത കൂട്ടുകാരനും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരവുമായ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദൈവം അനുഗ്രഹിക്കട്ടെ

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ബെര്‍ത്ത് ഡേ മഹി ഭായ്. നിങ്ങള്‍ക്കു വളരെ മനോഹരമായ, അവിസ്മരണീയമായ ഒരു ദിനമാവട്ടെ ഇതെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും നല്ലൊരു മനുഷ്യനായതില്‍ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് ഇന്ത്യയുടെ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്‍സ്റ്റഗ്രാമില്‍ ആശംസിച്ചു.

Story first published: Tuesday, July 7, 2020, 9:54 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X