സേവാഗ് സ്‌റ്റൈലില്‍ സിക്‌സര്‍ പറത്തി അശ്വിന്റെ 100, ആഘോഷിച്ച് സോഷ്യല്‍ മീഡിയ!
സെന്റ് ലൂസിയ: ഫീല്‍ഡര്‍മാരെല്ലാം അടുത്താണ്. കൂറ്റനടിക്ക് ക്ഷണിക്കുന്ന ഫീല്‍ഡ് സെറ്റ്. ന്യൂ ജനറേഷന്‍ ബാറ്റ്‌സ്മാന്‍മാര്‍ പിന്നെങ്ങനെ കൂറ്റനടിക്ക് മുതിരാതിരിക്കും... കമന്ററി ബോക്‌സിലിരുന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞുതീര്‍ന്നില്ല, ക്രീസിലുണ്ടായിരുന്ന അശ്വിന്‍ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഒറ്റ അടി. പന്ത് ലോംഗ് ഓണിന് മുകളിലൂടെ ഗാലറിയിലേക്ക്.. അശ്വിന് നാലാം ടെസ്റ്റ് സെഞ്ചുറി.
ഇതാദ്യമായിട്ടല്ല ഒരു ഇന്ത്യന്‍ താരം സിക്‌സറിച്ച് നൂറ് തികയ്ക്കുന്നത്. വീരേന്ദര്‍ സേവാഗിന്റെ സ്ഥിരം ശൈലിയായിരുന്നു ഇത്. ഈ പരമ്പരയില്‍ കെ എല്‍ രാഹുലും ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. സിക്‌സര്‍ പറത്തി നൂറും ഇരുന്നൂറും തികയ്ക്കുന്നതിനെ ആരാധകര്‍ സേവാഗ് സ്റ്റൈല്‍ എന്നാണ് വിളിക്കുന്നത്. അശ്വിന്റെയും സാഹയുടെയും സെഞ്ചുറികള്‍ കണ്ട് സേവാഗും ഹര്‍ഷ ഭോഗ്ലെയും അടക്കമുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കൂ...

സേവാഗിന്റെ തമാശ
ഇത് കറക്ടായ തീരുമാനമാണ് മോനേ സാഹേ.. വെസ്റ്റ്ഇന്‍ഡീസില്‍ നിന്നും സാഹയ്ക്ക് ഇനി പോകാന്‍ സാധിക്കില്ല.. വെല്‍ ഡണ്‍.. സേവാഗിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

വി വി എസ് ലക്ഷ്മണ്‍
ക്ഷമ, നിശ്ചയദാര്‍ഢ്യം... അവിശ്വസനീയമായ ബാറ്റിംഗാണ് അശ്വിനും സാഹയും കാഴ്ച വെച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍. സെഞ്ചുറി വീരന്മാരെ ലക്ഷ്മണ്‍ അഭിനന്ദിക്കുകയും ചെയ്തു.

സഞ്ജയ് മഞ്ജരേക്കര്‍
അബ്‌സൊലൂട്ട്‌ലി ബ്രില്യന്റ്.. ഇതായിരുന്നു മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്. ബാറ്റിംഗ് എളുപ്പമായിരുന്നില്ല. പിച്ച് ആക്ടീവ് ആയിരുന്നു.. എന്നിട്ടും.. അശ്വിന്‍ സെഞ്ചുറി തികയ്ക്കുമ്പോള്‍ മഞ്ജരേക്കറായിരുന്നു കമന്ററി ബോക്‌സില്‍

ഹര്‍ഷ ഭോഗ്ലെ
വൃദ്ധിമാന്‍ സാഹയെയും അശ്വിനെയും അഭിനന്ദിച്ച് വെവ്വേറെ ട്വീറ്റുകള്‍ ചെയ്തു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ആറാം നമ്പറില്‍ അശ്വിന്‍ സ്ഥിരമാകുമ്പോള്‍ സാഹയും മികവ് തെളിയിക്കുകയാണ്.

റെക്കോര്‍ഡ് കൂട്ടുകെട്ട്
ആറാം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് അശ്വിനും സാഹയും ചേര്‍ന്ന് ഉണ്ടാക്കിയത്. ഇതാദ്യമായിട്ടാണ് ഇന്ത്യയ്ക്ക് വേണ്ട് ആറാമതും ഏഴാമതും ഇറങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ ഒരേ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്നത്.

അശ്വിനും സാഹയും
297 പന്തില്‍ 6 ഫോറും 1 സിക്സും സഹിതമാണ് അശ്വിന്‍ കരിയറിലെ നാലാം സെഞ്ചുറി അടിച്ചത്. 227 പന്തില്‍ 13 ബൗണ്ടറികളോടെയാണ് സാഹ 104 റണ്‍സെടുത്തത്. അശ്വിനൊപ്പം 5 മണിക്കൂറിലധികമാണ് സാഹ ക്രീസില്‍ ഉറച്ചുനിന്ന് പൊരുതിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications