For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശില്‍ ഇന്ത്യ പൊട്ടി പാളീസായി...

ധാക്ക: താമസിക്കുന്ന ഹോട്ടലിന്റെ സൗകര്യങ്ങളെ കുറിച്ച് പരാതി പറഞ്ഞ ഇന്ത്യന്‍ ടീമിന് കളിക്കളത്തില്‍ ബംഗ്ലാദേശിന്റെ വീറിനെ മറികടക്കാനായില്ല. ഫലം 79 റണ്‍സിന്റെ നാണം കെട്ട തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നില്‍ 308 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. അരങ്ങേറ്റക്കാരന്‍ മുസ്താഫിസുര്‍ റഹ്മാന്റെ തകര്‍പ്പന്‍ ബൗളിംഗ് കൂടിയായപ്പോള്‍ 46 ഓവറില്‍ ഇന്ത്യ 228 റണ്‍സിന് ഓളൗട്ടായി.

Mustafizur Rahman

ടോസിന്റെ ഭാഗ്യവും ബംഗ്ലാദേശിനൊപ്പമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 307 റണ്‍സെടുത്ത് ഓളൗട്ടായി. ഓപ്പണര്‍മാരായ തമീം ഇക്ബാലും സര്‍ക്കാരും അര്‍ദ്ധ സെഞ്ച്വറി തികച്ച് മുന്നേറിയപ്പോള്‍ തന്നെ ബംഗ്ലാദേശിന്റെ ഫോം വ്യക്തമായിരുന്നു. അഞ്ചാമനായി ഇറങ്ങിയ ശാക്കിബ് അല്‍ ഹസ്സനും ആറാമനായി ഇറങ്ങിയ സാബില്‍ റഹ്മാനും ബംഗ്ലാദേശ് സ്‌കോറിംഗ് വേഗത്തിലാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ചകളെ പ്രതിരോധിയ്ക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. വിരാട് കോലി ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അഞ്ച് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

63 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും അമ്പത് കടക്കാന്‍ കഴിഞ്ഞില്ല. ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസര്‍ റഹ്മാന്‍ ആണ് ഇന്ത്യയെ ശരിയ്ക്കും വരിഞ്ഞു മുറുക്കിയത്.

Story first published: Friday, June 19, 2015, 7:46 [IST]
Other articles published on Jun 19, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+