Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് കാര്‍ട്ടൂണിലെ ഗണപതി വിവാദമാകുന്നു

കേപ്ടൗണ്‍: ബി സി സി ഐയെയും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെയും കളിയാക്കുന്ന കാര്‍ട്ടൂണില്‍ ഹൈന്ദവ ദൈവമായ ഗണപതി പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. ദക്ഷിണാഫ്രിക്കയിലെ ഹിന്ദുസമൂഹത്തെ കാര്‍ട്ടൂണ്‍ അപമാനിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ചീഫ് എക്‌സിക്യൂട്ടീവ് ഹാരൂണ്‍ ലോര്‍ഗറ്റിനെ ബി സി സി ഐയ്ക്ക് ബലി കൊടുത്ത് ക്രിക്കറ്റ് സൗത്താഫ്രിക്ക സന്തോഷിപ്പിക്കുന്നതായാണ് കാര്‍ട്ടൂണ്‍.

എന്നാല്‍ ബി സി സി ഐയെ വരച്ചുവെച്ചിരിക്കുന്നത് ഗണപതിയുടെ രൂപത്തിലാണ്. ഗണപതിയുടെ ഒരു കൈയില്‍ ക്രിക്കറ്റ് ബാറ്റും മറ്റേ കൈയ്യില്‍ നോട്ടുകെട്ടുകളുമാണ്. ഗണപതിയുടെ മുന്നില്‍ ബലി കൊടുക്കാനായി ലോര്‍ഗറ്റിനെ കിടത്തിയിരിക്കുന്നതായാണ് കാര്‍ട്ടൂണ്‍. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ആളുകള്‍ കയ്യില്‍ കത്തിയുമായി ലോര്‍ഗറ്റിനെ ബലി കൊടുക്കാന്‍ നില്‍ക്കുന്നതായും കാര്‍ട്ടൂണില്‍ കാണാം.

Cricket

സണ്‍ഡേ ടൈംസില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ജോനാഥന്‍ ഷാപിറോയാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. തങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണ് ജോനാഥന്റെ കാര്‍ട്ടൂണ്‍ എന്ന് ദക്ഷിണാഫ്രിക്കയിലെ ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും ബി സി സി ഐയും തമ്മിലുള്ള വിഷയത്തില്‍ തങ്ങളുടെ ദൈവത്തെ ഉള്‍പ്പെടുത്തിയതിലും അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിച്ചതിലുമാണ് വിശ്വാസികള്‍ക്ക് എതിരിര്‍പ്പ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് കാര്‍ട്ടൂണിന് ആധാരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നേ വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് ടെസ്റ്റുകള്‍ കളിക്കാനായി ബി സി സി ഐ ക്ഷണിച്ചതാണ് പ്രശ്‌നമായത്. പരമ്പര തുടരുന്നതില്‍ ദക്ഷിണാഫ്രിക്ക ആദ്യം താല്‍പര്യം കാട്ടിയില്ലെങ്കിലും പിന്നീട് ബി സി സി ഐ ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പരമ്പര നടത്താന്‍ തീരുമാനമാവുകയായിരുന്നു.

Story first published: Wednesday, October 30, 2013, 11:31 [IST]
Other articles published on Oct 30, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+