മെല്‍ബണ്‍: ജനുവരി 27ന് ബംഗ്ലാദേശില്‍ ആരംഭിക്കുന്ന അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും ഓസ്‌ട്രേലിയ പിന്‍വാങ്ങി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം.
ഓസ്‌ട്രേലിയക്ക് പകരം അയര്‍ലന്‍ഡിനെ, ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐസിസി അറിയിച്ചു. മുമ്പ് സുരക്ഷാ കാരണങ്ങള്‍ ചൂട്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമും ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് ലോകകപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യുട്ടീവ് ജെയിംസ് സണ്ടര്‍ലന്‍ഡ് പറഞ്ഞു.
ഇന്ത്യ, നേപ്പാള്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഓസ്‌ട്രേലിയും ഉള്‍പ്പെട്ടിരുന്നത്.