Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ആശ്വാസം... അവര്‍ ഉടന്‍ തിരിച്ചുവരില്ല, സ്മിത്തിനും വാര്‍ണറിനും വിലക്ക് തുടരുമെന്ന് സിഎ

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കു ശിക്ഷയുടെ കാലാവധി കഴിയുന്നതു വരെ മാറിനില്‍ക്കേണ്ടിവരും. സ്മിത്ത്, വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്ക് നീക്കണമെന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് സോസിയേഷന്റെ അഭ്യര്‍ഥന ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളുകയായിരുന്നു.

വിലക്ക് നീക്കിയാല്‍ ഇന്ത്യക്കെതിരേ നടക്കാന്‍ പോവുന്ന പരമ്പരയില്‍ ഇവരെ തിരിച്ചുവിളിച്ചേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ (സിഎ) ബോര്‍ഡംഗങ്ങളായ ഏഴു പേരാണ് മൂന്നു താരങ്ങളുടെയും വിലക്ക് നീക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. ടെലിഫോണ്‍ വഴിയുള്ള ചര്‍ച്ചയിലൂടെയാണ് ബോര്‍ഡിന്റെ തീരുമാനം.

ഒരു വര്‍ഷത്തെ വിലക്ക്

ഒരു വര്‍ഷത്തെ വിലക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാര്‍ച്ചില്‍ നടന്ന ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്നു ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനും വൈസ് ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ക്കും സിഎ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതാണ് ബാന്‍ക്രോഫ്റ്റിനെതിരായ കുറ്റം. താരത്തിന് ഒമ്പതു മാസത്തെ വിലക്കാണുള്ളത്. സ്മിതത്തിന്റെയും വാര്‍ണറുടെയും അറിവോടെയാണ് ബാന്‍ക്രോഫ്റ്റ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയിരുന്നു.
ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ഈ വര്‍ഷം ഡിസംബര്‍ 29നും സ്മിത്ത്, വാര്‍ണര്‍ എന്നിവരുടെ വിലക്ക് 2019 മാര്‍ച്ചിലുമാണ് അവസാനിക്കുന്നത്.

 ശിക്ഷയനുഭവിച്ചു കഴിഞ്ഞു

ശിക്ഷയനുഭവിച്ചു കഴിഞ്ഞു

കുറ്റം ചെയ്ത സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ഇതിനകം ശിക്ഷയനുഭവിച്ചു കഴിഞ്ഞതായും അതിനാല്‍ മൂന്നു പേരുടെയും വിലക്ക് നീക്കണമെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ സിഎയോട് അഭ്യര്‍ഥിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച് അസോസിയേഷന്‍ പ്രസ്താവനയിറക്കിയത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ ഭാഗത്തു നിന്നും താരങ്ങള്‍ക്കു നേരെയുണ്ടായ നടപടി ധിക്കാരപരമാണന്നും ഇതു നിയന്ത്രിക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സിഎ അതിന്റെ മൂല്യത്തിനൊത്ത് ഉയര്‍ന്നില്ലെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിശദമായി പരിശോധിച്ചു

വിശദമായി പരിശോധിച്ചു

ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ നിരീക്ഷണങ്ങളും ആവശ്യങ്ങളുമെല്ലാം സിഎ വിശദമായി പരിശോധിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതായി സിഎ ഇടക്കാല ചെയര്‍മാന്‍ ഏള്‍ എഡ്ഡിങ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. മൂന്നു കളിക്കാര്‍ക്കുമെതിരേ സ്വീകരിച്ച ശിക്ഷാനടപടി ഉചിതമാണെന്നും അത് മാറ്റുന്നത് ശരിയല്ലെന്നുമുള്ള തീരുമാനത്തിലാണ് ബോര്‍ഡ് എത്തിച്ചേര്‍ന്നത്. നേരത്തേ വളരെയധികം ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് മൂന്നു കളിക്കാരെയും വിലക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദമാക്കി.

അനാവശ്യ സമ്മര്‍ദ്ദം

അനാവശ്യ സമ്മര്‍ദ്ദം

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ തങ്ങള്‍ തെറ്റുകാരാണെന്നും അതു കൊണ്ടു തന്നെ സിഎയുടെ ശിക്ഷ അംഗീകരിക്കുന്നതായും മൂന്നു താരങ്ങളും നേരത്തേ അറിയിച്ചതാണ്. ഇപ്പോള്‍ വിലക്ക് വെട്ടിച്ചുരുക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നത് മൂന്നു താരങ്ങള്‍ക്കും മേല്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ വിലക്കിനെതിരേ ഭേദഗതി വരുത്തണമെന്ന തരത്തില്‍ ഇനിയുള്ള ഒരു ആവശ്യവും പരിഗണിക്കില്ലെന്നും എഡ്ഡിങ്‌സ് അറിയിച്ചു.

Story first published: Tuesday, November 20, 2018, 11:45 [IST]
Other articles published on Nov 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+