വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ മോയീന്‍ അലിയുടെ 'ഒസാമ' വിവാദം പുകയുന്നു; ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയ വിശദീകരണം ചോദിക്കും

സിഡ്‌നി: ആഷസ് ടെസ്റ്റിനിടെ ഒരു ഓസ്‌ട്രേലിയന്‍താരം തന്നെ ഒസാമ (തീവ്രവാദി ഒസാമ ബിന്‍ലാദന്‍) എന്നു വിളിച്ചതായുള്ള ഇംഗ്ലീഷ് താരം മോയീന്‍ അലിയുടെ വിവാദ പരാമര്‍ശത്തില്‍ ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയ വിശദീകരണം തേടും. സംഭവം വളരെ ഗൗരവതരമാണെന്നും രാജ്യത്തിന്റെ യശസ്സിനുതന്നെ കളങ്കമുണ്ടാക്കുന്നതാണ് ഇതെന്നും ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വക്താവ് പറഞ്ഞു.

ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ്. അവരുടെ പെരുമാറ്റവും മറ്റും രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ളതാകരുതെന്ന് നിര്‍ബന്ധമുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുകാലത്തും വംശീയവെറിയെ പ്രോത്സാഹിപ്പിക്കുന്നവരല്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി. 2015ലെ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് സംഭവമെന്ന് മോയീന്‍ അലിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

moeen

കളിക്കളത്തിലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ബഹുമാനമില്ലായ്മയെയും മോശം പെരുമാറ്റത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് താരത്തിന്റെ പുസ്തകം. 2015ലെ കാര്‍ഡിഫ് ടെസ്റ്റില്‍ 77 റണ്‍സും 5 വിക്കറ്റും വീഴ്ത്തിയ മോയീന്‍ ടീമിനെ 169 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ചിരുന്നു. വ്യക്തിപരമായി തന്നെ സംബന്ധിച്ചിടത്തോളം മികച്ച ആഷസ് പരമ്പരയായിരുന്നു അതെന്ന് മോയീന്‍ പറഞ്ഞു. എന്നാല്‍, കളിക്കിടെ തന്നെ ഒരു ഓസീസ് താരം ഒസാമയെന്ന് വിളിച്ചു. അങ്ങിനെയൊരാള്‍ വിളിച്ചുകേട്ടപ്പോള്‍ തനിക്കത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കലും കളിക്കളത്തില്‍ ദേഷ്യം വരാത്ത തനിക്ക് ആ വിളി കടുത്ത അപമാനമായിത്തോന്നിയെന്നും മോയീന്‍ പറയുന്നുണ്ട്.

ഇതേക്കുറിച്ച് അന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്‌ലിസ്സിനോട് പറഞ്ഞിരുന്നു. ബെയ്‌ലിസ് അത് ഓസീസ് പരിശീലകന്‍ ലേമാനോടും പറഞ്ഞു. ലേമാന്‍ ഓസീസ് താരത്തെ വിളിച്ച് അക്കാര്യം ചോദിച്ചിരുന്നു. എന്നാല്‍, താനങ്ങിനെ വിളിച്ചില്ലെന്നും പാര്‍ട് ടൈമര്‍ എന്നാണ് പറഞ്ഞതെന്നുമായിരുന്നു മറുപടി. ഒരു പരിശീലന മത്സരത്തില്‍പോലും തന്നെ അന്നുവരെ ആരു അധിക്ഷേപിച്ചിരുന്നില്ലെന്നും മോയീന്‍ അനുഭവക്കുറിപ്പില്‍ വ്യക്തമാക്കി.

Story first published: Saturday, September 15, 2018, 17:42 [IST]
Other articles published on Sep 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X