ക്രിക്കറ്റ് വിഗ്രഹങ്ങള്‍ വീണുടയുമോ? വീണ്ടും ഒത്തുകളി കൊടുങ്കാറ്റ്!! ആഷസിലും ഒത്തുകളി?
പെര്‍ത്ത്: ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കി നിരവധി കോഴ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഐപിഎല്ലിലടക്കം വാതുവയ്പുകാരില്‍ നിന്നും കോഴ വാങ്ങി ഒത്തു കളിച്ചതിന്റെ വിവാദങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ കരിയറിനു തന്നെ ബ്രേക്കിട്ടത് ഐപിഎല്ലിലെ കോഴ വിവാദമായിരുന്നു. അതിനുമുമ്പ് പാകിസ്താന്‍ ടീമും വാതുവയ്പ്പില്‍ പെട്ട് ക്രിക്കറ്റിനു നാണക്കേടുണ്ടാക്കി.
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്നു മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ടടക്കം പാക് ടീമിലെ ചില താരങ്ങള്‍ ഒത്തുകളിക്കുകയായിരുന്നു. തെറ്റുകാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സല്‍മാന്‍ ഭട്ടിനടക്കം ചില താരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റിനു നാണക്കേടുണ്ടാക്കി മറ്റൊരു കോഴ വിവാദം കൂടി. ഓസ്ട്രേലിലയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലാണ് ഒത്തുകളി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ആഷസ് ടെസ്റ്റില്‍ ഒത്തുകളി?
ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റില്‍ കോഴ നല്‍കിയാല്‍ കളിയിലെ കാര്യങ്ങള്‍ നേരത്തേ തന്നെ കൈമാറാമെന്ന് വാതുവയ്പുകാരന്‍ പറയുന്നതിന്‍റെ ദൃശ്യങ്ങളാണ്
ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒതു വാതുവയ്പ്പുകാരനുമായി തങ്ങള്‍ക്കു ബന്ധമുണ്ടെന്നും വാതുവയ്പുകാര്‍ പറഞ്ഞതായി ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഈ റിപ്പോര്‍ട്ട് ക്രിക്കറ്റ് ലോകത്ത് ഇതിനകം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. വാതുവയ്പ്പിനും ഒത്തുകളിക്കുമെതിരേയുള്ള ഏതു തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഒളി ക്യാമറ അന്വേഷണം
ദി സണ്‍ നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഒത്തുകളിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യന്‍ വംശജരായ സോബേഴ്‌സ് ജോബന്‍, പ്രിയങ്ക് സക്‌സേന എന്നിവരുമായി മാധ്യമപ്രവര്‍ത്തകന്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പണം നല്‍കിയാല്‍ ഒരോവറില്‍ ടീം കൃത്യമായി എത്ര റണ്‍സ് നേടുമെന്ന് തങ്ങള്‍ പറയുമെന്നാണ് വാതുവയ്പ്പുകാര്‍ അവകാശപ്പെടുന്നത്.
ഒത്തുകളിയില്‍ പങ്കാളികളായ ചില താരങ്ങള്‍ ടീമുകളിലുണ്ടെന്നും അവര്‍ ഗ്രൗണ്ടില്‍ വച്ച് ചില ചേഷ്ടകളിലൂടെ ഇതിന്റെ സൂചന നല്‍കുമെന്നും ഇവര്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. എന്നാല്‍ ഈ താരങ്ങള്‍ ആരെന്നോ ടീമുകള്‍ ഏതെന്നോ വാതുവയ്പ്പുകാര്‍ വെളിപ്പെടുത്തുന്നില്ല.

ഐസിസി അന്വേഷണം തുടങ്ങി
ദി സണ്‍ പുറത്തുവിട്ട ഒത്തകളി ഗുരുതരമായ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പുറത്തുവന്ന വാര്‍ത്ത ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരമൊരു നിര്‍ണായകമായ വിവരം പുറത്തുകൊണ്ടു വന്ന സണ്ണിനെ സ്വാഗതം ചെയ്യുന്നതായു ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വച്ചു പൊറുപ്പിക്കില്ലെന്ന് ഓസ്‌ട്രേലിയ
ഇത്തരം സംഭവങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രിലേയി വ്യക്തമാക്കി. ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും താരം പങ്കാളിയാണെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് നടത്തുന്ന ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും സിഇ കൂട്ടിച്ചേര്‍ത്തു.

എല്ലാം നിരീക്ഷിക്കുന്നു
ഓസ്‌ട്രേലിയയില്‍ നടക്കുന്ന അന്താരാഷ്ട്ര മല്‍സരങ്ങളടക്കം പ്രാദേശിക ടൂര്‍ണമെന്റികളിലെ കളികള്‍ പോലും ഐസിസി, എസിയു എന്നിവരുമായി ചേര്‍ന്ന് നിരീക്ഷിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രലിയ അറിയിച്ചു.
കളിക്കു മുമ്പോ, മല്‍സരത്തിനിടെയോ സംശയകരമായി എന്തെങ്കിലുമുണ്ടായാല്‍ തങ്ങള്‍ക്കു രഹസ്യമായി വിവരം നല്‍കാനും മുഴുവന്‍ താരങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിഇ പറയുന്നു.

ഉള്‍പ്പെട്ടിട്ടില്ലെന്ന് ഇംഗ്ലണ്ട്
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഒത്തുകളി വിവാദത്തില്‍ തങ്ങളുടെ താരങ്ങള്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. ക്രിക്കറ്റിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നതിനായി ഐസിസി, എസിയു (ആന്റി കറപ്ഷന്‍ യൂണിറ്റ്) എന്നിവരുമായി സഹകരിച്ചാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ദി സണ്ണിന്റെ വാര്‍ത്തയെക്കുറിച്ച് അറിഞ്ഞിരുന്നു. ദേശീയ ടീമിലെ ആരും ഇത്തരമൊരു സംഘവുമായി ചേര്‍ന്ന് ഒത്തുകളിക്കില്ലെന്നും ഇസിബി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications